ബെംഗളൂരു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയരി. മരുതംകുഴിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ കുറിച്ചായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്ക് ബിനീഷ് കോടിയേരി മറുപടി നൽകിയില്ല. അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ കുടുംബം നൽകിയ പരാതിയിൽ കേരളാ പോലീസ് വിശദീകരണം തേടി. ഇ മെയിൽ അയച്ചാണ് എൻഫോഴ്‌സ്‌മെന്റിനോട് കേരളാ പോലീസ് വിശദീകരണം ചോദിച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ…
Read MoreYear: 2020
നഗരത്തിലെ സാമ്പത്തിക കുറ്റകൃത്യം ;കേരളത്തിൽ ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ നാടകീയ രംഗങ്ങൾ.
തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് മുരുകുമ്പുഴയിലെ ബിനീഷിന്‍റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്. ബിനിഷിന്‍റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്‍റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു.…
Read Moreസംസ്ഥാനത്ത് 2 കോടിയോളം ആളുകൾക്ക് ഇതുവരെ കോവിഡ് ബാധിച്ചിരിക്കാം.
ബെംഗളൂരു : സംസ്ഥാനത്തെ ജനസംഖ്യയുടെ 27.3% പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചിരിക്കാമെന്ന് മന്ത്രി ഡോ.കെ.സുധാകർ. 1.93 കോടി ആളുകൾക്കാണ് കോവിഡ് ബാധിച്ചിരിക്കാം എന്ന് ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ പറയുന്നത്. ലക്ഷണങ്ങളില്ലാതെ ഒട്ടേറെപ്പേർക്കു കോവിഡ് വന്നു പോയിരിക്കാമെന്നു കണ്ടെത്തിയതാണ് ഇതിനാധാരം. സെപ്റ്റംബർ 3 മുതൽ 16 വരെ ആൾക്കൂട്ടങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ബസ് ജീവനക്കാർ, ഗർഭിണികൾ, കണ്ടയിൻമെൻറ് സോണകളിലുള്ളവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് പഠനം നടത്തിയത്. 16,000 പേരെ പരിശോധിച്ചതിൽ, ലക്ഷണമില്ലാത്ത 12.7% പേർക്കു കോവിഡ് ബാധിച്ചതായി കണ്ടെത്തി എന്നതാണ് നിഗമനത്തിന് ആധാരം.
Read Moreവൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇനിമുതൽ വൈദ്യുതിക്ക് അധിക ബിൽ
ബെംഗളൂരു: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വർധന. നിരക്ക് വർധനയേർപ്പെടുത്തിയതോടെ ഇനിമുതൽ വൈദ്യുതിക്ക് അധിക ബിൽ നൽകേണ്ടിവരും. വൈദ്യുതി വിതരണ കമ്പനികൾക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്. ബെസ്‌കോമുൾപ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികൾ യൂണിറ്റിന് 1.26 രൂപയുടെ വർധനയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
Read Moreബി.എം.ടി.സി.ബസ്സിൽ മാസ്‌കില്ലാതെ യാത്ര ചെയ്‌ത 950 പേർക്കെതിരെ കേസ്
ബെംഗളൂരു: ബി.എം.ടി.സി.യിൽ മാസ്‌കില്ലാതെ യാത്ര ചെയ്‌ത 950 പേർക്കെതിരെ കേസ്. ഇവരിൽ നിന്ന് 100 രൂപ വീതം പിഴ ചുമത്തി ആകെ 95,000 രൂപയും ഈടാക്കി. ബസിൽ കയറിയശേഷം മാസ്‌ക് ഊരിവെച്ചവരിൽനിന്നാണ് പിഴ ഈടാക്കുന്നത്. ബി.എം.ടി.സി.സ്ക്വാഡ് അംഗങ്ങളാണ് പരിശോധന നടത്തി പിഴ ഈടാക്കുന്നത്. കഴിഞ്ഞ ജൂൺ മുതലാണ് ബസിൽ മാസ്‌ക് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽനിന്ന് ബി.എം.ടി.സി.പിഴ ഈടാക്കിത്തുടങ്ങിയത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരിൽനിന്ന് ബി.ബി.എം.പി.യും പോലീസും പിഴയീടാക്കുന്നതിന് പുറമേയാണ് ബി.എം.ടി.സി.യും പിഴയീടാക്കുന്നത്.
Read Moreബെംഗളൂരു-മൈസൂരു റോഡിൽ യാത്രക്കാരുടെ വണ്ടി തടഞ്ഞ് കവർച്ച
ബെംഗളൂരു: ബെംഗളൂരു-മൈസൂരു റോഡിൽ കവർച്ച സംഘം വീണ്ടും സജീവമാകുന്നു. കഴിഞ്ഞദിവസം രാത്രി രണ്ടിടത്തായി കാത്തുനിന്നവർ യാത്രക്കാരെ അക്രമിച്ച് സ്വർണാഭരണവും പണവും കവർന്നു. മാണ്ഡ്യക്കടുത്ത് തുബിനകെരെ ദൊഡ്ഡബ്യാദരഹള്ളിയിലാണ് ആദ്യത്തെ സംഭവമുണ്ടായത്. രാത്രി മൈസൂരുവിൽനിന്നും മാണ്ഡ്യ ഭാഗത്തേക്കുപോയ ബൈക്ക് യാത്രികരായ സന്തോഷ്, ശ്രീനിവാസ് എന്നിവരാണ് കവർച്ചക്കിരയായത്. ഇവരെ അക്രമിച്ച് കവർച്ച നടത്തിയത് റോഡരികിൽ കാത്തുനിന്ന രണ്ടുപേരാണ്. റോഡകരികിൽ ഒരു ബൈക്കുമായി കാത്തു നിൽക്കുകയായിരുന്നു കവർച്ചക്കാർ. ബൈക്കിൽ പെട്രോൾ തീർന്നുപോയതിനാൽ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് യാത്രക്കാരെ തടഞ്ഞുനിർത്തിയത്. യാത്രക്കാർ ഇറങ്ങിയപ്പോഴേക്കും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും പണവും കവർന്ന് സംഘം രക്ഷപ്പെട്ടു. രണ്ടാമത്തെ…
Read Moreഒരു ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ പുതിയ കോവിഡ് കേസുകൾ 3377 മാത്രം;ഇന്ന് 8045 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3377 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8045 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8045 (7140) ആകെ ഡിസ്ചാര്‍ജ് :788780 (780735) ഇന്നത്തെ കേസുകള്‍ :3377 (2756) ആകെ ആക്റ്റീവ് കേസുകള്‍ :35695 (40395) ഇന്ന് കോവിഡ് മരണം :34 (26) ആകെ കോവിഡ് മരണം :11281 (11247) ആകെ പോസിറ്റീവ് കേസുകള്‍ :835773 (832396) തീവ്ര പരിചരണ വിഭാഗത്തില്‍ :928…
Read Moreസ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ഇന്ന് നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്.
ബെംഗളൂരൂ: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനെ കുറിച്ച് ഇന്ന് വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തി,എന്നാല്‍ ഈ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി സുരേഷ് കുമാര്‍ അറിയിച്ചു. “സ്കൂളുകള്‍ തുറന്ന മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു വരികയാണ്,ബി.ബി.എം.പി,ആരോഗ്യവകുപ്പ്,എല്ലാ താലൂക്കിലെയും സ്കൂള്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി,എന്നിവരുടെ അഭിപ്രായം തേടി റിപ്പോര്‍ട്ട് തയ്യാറാക്കും,റെസിഡാന്‍ഷ്യല്‍ സ്കൂളുകളുടെയും അഭിപ്രായം തേടിയതിനു ശേഷം…
Read Moreപവർഗ്രിഡ് വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.
ബെംഗളൂരൂ: പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.പവർ ഗ്രിഡ് കോർപറേഷന്റെ കർണാടക, തമിഴ്നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അഴിമതി വിരുദ്ധ മുദ്രവാക്യം ഉയർത്തി വിജിലൻസ് ബോധവൽക്കരണം സംഘടിപ്പിച്ചത്. ഒക്ടോബർ 27 മുതൽ നംവബർ 2 വരെയായിരുന്നു വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചത്. വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ശീർഷകമായ ജാഗ്രതയോടെ ഇന്ത്യ, പുരോഗതിയിൽ ഇന്ത്യ എന്ന ആശയത്തെ കുറിച്ച് പവർഗ്രിഡ് ഡയറക്ടർ ശ്രീ. സുനിൽ കുമാർ ശർമ സംസാരിച്ചു. പവർഗ്രിഡ് എക്സിക്യൂട്ടിവ് ഡയറ്കടർ എസ്. രവി. അഴിമതിക്കെതിരെ സന്ധിയില്ലാ…
Read Moreറിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിൽ
മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി മുംബൈയിൽ അറസ്റ്റിലായി. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിലെടുത്തിരിക്കുന്നത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. #WATCH Republic TV Editor Arnab Goswami detained and taken in a police van by Mumbai Police, earlier today pic.twitter.com/ytYAnpauG0 —…
Read More