ബെംഗളൂരു: കേരളത്തിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാട്ടിലേക്ക് പോകുന്നവർക്കുള്ള നിര്‍ബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിലെ വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അതേസമയം, നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഒട്ടുമിക്ക പേരും വോട്ടെടുപ്പ് ദിവസം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍, കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരവേ പലര്‍ക്കും ഇപ്പോഴും അവ്യക്തത തുടരുകയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറിന്‍റീനും മറ്റ് നിയന്ത്രണങ്ങളുമുള്ളത്. ഒരാഴ്ചയ്ക്കകം വന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത്…
Read MoreMonth: December 2020
യെഡിയൂരപ്പ മന്ത്രിസഭയിൽ അംഗമാകാനുള്ള ബിജെപി എംഎൽസി എഎച്ച് വിശ്വനാഥിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി
ബെംഗളൂരു: സംസ്ഥാനത്ത് ബിഎസ് യെഡിയൂരപ്പ മന്ത്രിസഭയിൽ അംഗമാകാനുള്ള ബിജെപി എംഎൽസി എഎച്ച് വിശ്വനാഥിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. മന്ത്രിയാകുന്നത് തടഞ്ഞ് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് ശ്രമം പൊളിഞ്ഞത്. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019ൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വനാഥ് മന്ത്രിയാകാൻ യോഗ്യനല്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. 2019ൽ ബിജെപിയിൽ ചേർന്ന 17 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരിൽ ഉൾപ്പെട്ടയാളാണ് 70കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിശ്വനാഥ് പരാജയപ്പെട്ടു. തുടർന്നാണ് അദ്ദേഹത്തെ എംഎൽസിയാക്കിയത്. കോൺഗ്രസും ജെഡിഎസും വിട്ടുവന്ന എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകുമെന്ന വാഗ്ദാനം…
Read Moreവാടകക്ക് നൽകിയ ആഡംബര കാർ മറിച്ചുവിറ്റു;പരാതിയുമായി ഭർത്താവിനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി
ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഹരളൂർവില്ലേജ് നിവാസിയുമായ ഹംസ വേണി, തന്റെ വാടകയ്ക്ക് കൊടുത്ത വാഹനം കൃത്രിമ രേഖകൾ ഉണ്ടാക്കി വാടകയ്ക്കെടുത്തവർ വിൽപ്പന നടത്തിഎന്ന പരാതിയുമായി ബണ്ടേ പാളയ പോലീസിനെ സമീപിച്ചത്. ഇതേ കാറിൽ വച്ച് 2017 മെയ് അഞ്ചാം തീയതി ഭർത്താവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചതിന് ഹംസ വേണിക്കെതിരെ നിലവിൽ കേസ് ഉണ്ട്. ഹംസ വേണിയും ഭർത്താവ് സായിറാമും ഒരുമിച്ച് യാത്ര ചെയ്യവേ മകളുടെ വിവാഹത്തെക്കുറിച്ച് ഉണ്ടായ വാക്കു തർക്കത്തിനിടെ ഭർത്താവ് ഇവരെ മർദ്ദിക്കുകയും കാറിലുണ്ടായിരുന്ന ഭർത്താവിൻ്റെതന്നെ തോക്കെടുത്ത് ഇവർ വെടിവയ്ക്കുകയും ആയിരുന്നു.…
Read Moreകുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ക്കെതിരെ പോലീസ് കേസെടുത്തു.
ബെംഗളൂരു : കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ക്കെതിരെ പോലീസ് കേസെടുത്തു ഗിരിനഗർ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ യോഗേഷ് ആണ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സൈബർ ഡിവിഷൻ രൂപീകരിച്ച പ്രത്യേക സംഘമാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇയാൾ പങ്കുവയ്ക്കുന്നത് ആയി കണ്ടെത്തിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോലെ തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
Read Moreഗ്രാമ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു.
ബെംഗളൂരു: ഗ്രാമ പഞ്ചായത്തുകളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ 22, 27 തീയതികളിൽ നടത്താൻ തീരുമാനമായി. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചത്. കർണാടകത്തിലെ 5,762 ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ പൂർത്തീകരിച്ച് ഡിസംബർ 30ന് ഫലപ്രഖ്യാപനം നടത്താനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11ന് അവസാനിക്കുമെന്നും രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 17 ആയിരിക്കുമെന്നും കർണാടക ഇലക്ഷൻ കമ്മീഷണർ ബി.ബസവരാജ് അറിയിച്ചു. ഡിസംബർ…
Read Moreഅഞ്ജനാപുര മെട്രോ റെയിൽ പാത: 4 സ്റ്റേഷനുകളിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ലാത്തത് ചർച്ചയാകുന്നു.
ബെംഗളൂരു : യെലച്ചനഹള്ളി -അഞ്ജനാ പുര മെട്രോ റെയിൽ പാത പ്രവർത്തന സജ്ജമാകുന്നുവെന്ന വാർത്തയിൽ ആവേശഭരിതരായ യാത്രക്കാർക്ക് അത്ര സന്തോഷകരം അല്ലാത്ത വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ റെയിൽ പാതയിലെ അഞ്ച് സ്റ്റേഷനുകളിൽ നാലിലും പരിമിതമായ പാർക്കിംഗ് സൗകര്യം മാത്രമാണുള്ളത്. ആറര കിലോമീറ്റർ ദൈർഘ്യമുള്ള ഈ രണ്ടാംഘട്ട പാത ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊണനകുന്തെ, ദൊഡ്ഡകല്ലസാന്ദ്ര, വജ്രഹള്ളി, തലഘട്ടപുര, അഞ്ജനാപുര എന്നീ സ്റ്റേഷനുകളിൽ അഞ്ജനാപുര സ്റ്റേഷനിൽ മാത്രമാണ് വേണ്ടത്ര പാർക്കിംഗ് സൗകര്യം ഉള്ളത്. പാർക്കിംഗ് സൗകര്യത്തിൻ്റെ പരിമിതികളെ കുറിച്ചും വിപുലീകരണത്തെ കുറിച്ചും 2018…
Read More