39 ദിവസം കോവിഡ് ചികിൽസ ;44 ലക്ഷം ബിൽ ;തുക മുഴുവൻ നൽകാത്തതിനാൽ സ്വകാര്യ ആശുപത്രി മുതദേഹം വിട്ടുകൊടുത്തില്ല എന്ന് ആരോപണം;ആരോഗ്യ മന്ത്രി ഇടപെട്ടു;നിഷേധിച്ച് ആശുപത്രി.

ബെംഗളൂരു : മുഴുവൻ ബിൽ തുക അടക്കാത്തതിനാൽ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം വിട്ടുകൊടുക്കാൻ സ്വകാര്യ ആശുപത്രി തയ്യാറായില്ല എന്ന് ബന്ധുക്കളുടെ ആരോപണം.

ഒരു ബന്ധു പങ്കുവച്ച വീഡിയോ കണ്ട് ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെട്ടതോടെ മൃതദേഹം ബന്ധുക്കൾക്ക് ലഭിച്ചു.

62 കാരനായ രാജസ്ഥാൻ സ്വദേശി ദീപാവലിയുടെ സമയത്ത് നഗരത്തിൽ എത്തിയതായിരുന്നു.

കോവിഡ് ബാധിച്ചതിനാൽ ജയനഗറിലെ മാലതി മണിപ്പാൽ ആശുപത്രിയിൽ 39 ദിവസം ചികിൽസയിൽ കിടന്ന രോഗി മരിച്ചു.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

44 ലക്ഷം രൂപ ബിൽ തുക വരികയും അതിൽ 18 ലക്ഷം നൽകുകയും ചെയ്തു, ബാക്കി നൽകാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടു നൽകിയില്ല, മന്ത്രി ഇടപെട്ട് 10 ലക്ഷം കുറച്ചു കൊടുത്തു എന്ന് ബന്ധുക്കൾ പറയുന്നു.

അതേ സമയം ബന്ധുക്കളുടെ വെളിപ്പെടുത്തൽ ആശുപത്രി മാനേജ്മെൻ്റ് തള്ളിക്കളഞ്ഞു.

ആകെ ബിൽ 36 ലക്ഷമായിരുന്നു. തുടർച്ചയായ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനാലാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയതെന്നും, ബില്ലിൻ്റെ പ്രശ്നമില്ലെന്നും ആശുപത്രി മാനേജ്മെൻ്റ് അറിയിച്ചു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

“ഞങ്ങളുടെ പോളിസി പ്രകാരം ഒരു കാരണവശാലും മൃതദേഹം ഞങ്ങൾ തടഞ്ഞ് വക്കില്ല, ബി.ബി.എം.പി.യുടെ അനുമതി ലഭിച്ച ഉടനെ തന്നെ മൃതദേഹം ഞങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു” ആശുപത്രിയുടെ റീജണൽ സി.ഒ.ഒ. ദീപക് വേണുഗോപാൽ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്
[masterslider id="10"]

Related posts