ബെംഗളൂരു : സ്വാതന്ത്ര്യത്തിൻ്റെ 75 മത്തെ വാർഷികം ആഘോഷിക്കുന്ന 2022 ൽ ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കി മാറ്റാനുള്ള ബെംഗളൂരു മിഷൻ 2022 മായി മുഖ്യമന്ത്രി യെദിയൂരപ്പ.
2 വർഷത്തിനകം ലോകത്തെ മികച്ച നഗരങ്ങളിലൊന്നായി ബെംഗളൂരു മാറും, ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികൾക്കും ഫണ്ട് അനുവദിച്ച് വരികയാണ്.
- സബർബൻ പദ്ധതിയിലെ ആദ്യ പാതയിൽ 2 വർഷത്തിനകം സർവീസ് തുടങ്ങും
- 190 കിലോമീറ്റർ റോഡുകൂടി നഗരത്തിൽ നിർമ്മിക്കും.
- 400 കിലോമീറ്റർ ഇടറോഡുകൾ പരിപാലിക്കാൻ വാർഷിക കരാർ
- നിലവിലുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ നവീകരിക്കും, ജി.പി.എസ് സഹായത്തോടെ മാലിന്യ സംസ്കരണം തൽസമയം നിരീക്ഷിക്കും.
- 400 ഏക്കർ വിസ്തൃതിയിൽ 2 ട്രീ പാർക്കുകൾ സ്ഥാപിക്കും.
- സേവനങ്ങൾ ലഭ്യമാക്കാൻ ബി.ബി.എം.പിയുടെ സഹായത്തോടെ പോർട്ടൽ നിർമ്മിക്കും.
- അന്യനാടുകളിൽ നിന്ന് നഗരത്തിൽ കുടിയേറിയവർക്ക് നഗരചരിത്രം അറിയുന്നതിനായി ഹെറിറ്റേജ്- കൾചർ മ്യൂസിയം സ്ഥാപിക്കും.