പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് ശേഖരിച്ച ഒരു കോടിയിലേറെ വിലവരുന്ന മയക്കുമരുന്നുമായി നാലുപേർ പിടിയിൽ.

ബെംഗളൂരു: കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് ശൃംഖലയുടെ നേതാവിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമയോചിതമായ ഇടപെടലുകൾ നടത്തിയ പോലീസിന് കണ്ടെടുക്കാൻ കഴിഞ്ഞത് മയക്കുമരുന്നിന്റെ വൻശേഖരം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് പുതുവത്സരാഘോഷങ്ങൾക്ക് ലഹരി മരുന്നുകൾ എത്തിക്കാമെന്ന വാഗ്ദാനവുമായി മുൻകൂർ പണം കൈപ്പറ്റിയിരുന്നതായും വിതരണത്തിനായി ലഹരി മരുന്നുകൾ എത്തിക്കാൻ ഏർപ്പാട് ചെയ്തിട്ടുള്ളതായും വിവരം കിട്ടി.

അതുപ്രകാരം പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് അന്തർസംസ്ഥാന സംഘാംഗങ്ങളുടെ സഹായത്തോടെ എത്തിച്ചതായിരുന്നു മയക്കുമരുന്നുകൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ഒരു കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുമെന്നും കോളേജ് വിദ്യാർഥികൾ അടക്കമുള്ള ചെറുപ്പക്കാരായിരുന്നു ഇടപാടുകൾക്കായി ലക്ഷ്യം ‘ വച്ചിരുന്നത് എന്നും സിറ്റി പോലീസ് കമ്മീഷണർ കമൽ പാന്ത് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഹെബ്ബാൾ നിവാസിയായ തിരുപാലറെഡി പാർട്ടി 32, കമലേഷ് 31, തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ സതീഷ് കുമാർ, ആർടീ നഗർ നിവാസിയായ അസീസ് അഹമ്മദ് 45 എന്നിവരാണ് മയക്കുമരുന്ന് ശേഖരത്തോടൊപ്പം പിടിയിലായത്. നഗരത്തിൽ പ്രവർത്തിക്കുന്ന ബാറുകളും പബ്ബുകളും കേന്ദ്രീകരിച്ച് വിപണനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. പോലീസിനു കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് നാലുപേരും പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us