നമ്മള്‍ ജനിച്ച അന്ന് മുതലേ കേള്‍ക്കുന്നതാണ് ചോക്കലേറ്റുകള്‍ ശരീരത്തിന് ദോഷകരമാണ്,അത് ചിലപ്പോള്‍ പല്ലിന് കേടുവരുത്തിയേക്കും..പ്രമേഹം വരാന്‍ സാധ്യത ഉണ്ട്..അങ്ങനെ നിരവധി …
എന്നാല്‍ യഥാര്‍ത്ഥ ചോക്ലേറ്റില്‍ ദോഷത്തെക്കാള്‍ ഏറെ ഗുണവുമുണ്ടെന്നാണ് നഗരത്തില്‍ നിന്നുള്ള മലയാളിയായ ഹാന്‍ഡ് മൈഡ് ചോക്കലേറ്റുകള്‍ നിര്‍മിക്കുന്ന യുവതി ജിസ്മി പറയുന്നത്..
ചോക്ലേറ്റ് നിര്‍മിക്കുന്നതി കോകോയില്‍ നിന്നാണ്,കൊക്കോ ബീന്സില്‍ നിരവധി ശരീരത്തിന് ആവശ്യമായ ലവണങ്ങളും പ്രതിരോധ ശക്തി നിലനിര്‍ത്താനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
വ്യാവസായികമായി നിര്‍മിക്കുന്ന മില്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ ബട്ടറും പാലും പഞ്ചസാരയുമാണ് പ്രധാന ഘടകങ്ങള്‍.
ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ കൂടുതലും കുറച്ചു പഞ്ചസാരയും ആണ് അടങ്ങിയിരിക്കുന്നത്.
ഇത്തരം ചോക്ലേറ്റിന്റെ ചില ഗുണങ്ങള്‍ എന്തെല്ലാം ആണ് എന്ന് നോക്കാം..
“എന്‍റെ ഭര്‍ത്താവിന്റെ പിതാവ് ഒരു പ്രമേഹ രോഗിയാണ് അവര്‍ ഒരിക്കല്‍ കണ്ണൂരില്‍ നിന്നും നഗരത്തിലേക്ക് ബസ്സില്‍ വരികയായിരുന്നു,ഒരു ഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു ശരീരം പെട്ടെന്ന് തളര്‍ന്നു,ഉടന്‍തന്നെ കയ്യില്‍ സൂക്ഷിച്ചിരുന്ന ചോക്ലേറ്റ് കഴിക്കുകയും പൂര്‍വ സ്ഥിതിയിലേക്ക് വരികയും ഒരു ചോക്ലേറ്റ് ന് ചെയ്യാന്‍ കഴിയുന്നത് എത്രയെന്നു നോക്കൂ..” ജിംസി പറയുന്നു.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നത് കൊണ്ട് വിളര്‍ച്ച കുറക്കാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റിന്റെ പ്രധാന ഗുണങ്ങള്‍ ഇവയാണ്…
- പക്ഷാഘാതം വരാനുള്ള സാധ്യത കുറക്കുന്നു.
- ഹൃദയത്തിന്‍റെ ആരോഗ്യത്തെ പുഷ്ട്ടിപ്പെടുതുന്നു
- പ്രമേഹങ്ങള്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറക്കുന്നു.
- ബുദ്ധി കൂര്‍മത നില നിര്‍ത്തുന്നതോടൊപ്പം നിങ്ങളെ സ്മാര്‍ട്ട് ആയി നില നിര്‍ത്തുന്നു.
- മാനസികാരോഗ്യം നല്‍കുന്നു
- കൊളസ്ട്രോള്‍ കുറക്കുന്നു
- നല്ല ഉറക്കം കിട്ടുന്നു
- സുര്യഘാതത്തില്‍ നിന്ന് ത്വക്കിനെ രക്ഷിക്കുന്നു.
- ലൈംഗികാരോഗ്യം വര്‍ധിപ്പിക്കുന്നു.
- പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നു.
“കര്‍ഷകരില്‍ നിന്ന് നേരിട്ട് ചോക്കോ വാങ്ങിക്കുകയും എന്റെ വീട്ടില്‍ വച്ച് തന്നെ ശുദ്ധമായ അന്തരീക്ഷത്തില്‍ ആണ് ചോക്ലേറ്റുകള്‍ തയ്യാര്‍ ചെയ്യുന്നത്.
വൃത്തിക്കും ഗുണമേന്മക്കും മുന്‍പില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യുന്നില്ല.
ഡാര്‍ക്ക് ചോക്ലേറ്റുകള്‍ മാത്രമല്ല നട്സ്,ഡ്രൈ ഫ്രൂട്സ്,ഡേറ്റ്സ് ആന്‍ഡ് നട്ടി,മില്‍ക്ക്,വയിറ്റ് ചോക്ലെറ്റസ് ,സ്ട്രോബറി,പിസ്റ്റ തുടങ്ങിയ വ്യത്യസ്ത ചോക്ലേറ്റ്സ് കള്‍ക്ക് ഒപ്പം ഈ കൊറോണ കാലത്ത് ഇഞ്ചിയും കുരുമുളകും ചേര്‍ത്ത ചോക്ലേറ്റും നിര്‍മിച്ചു,അതിനു ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്…”
“എന്റെ ഉപഭോക്താക്കള്‍ വീണ്ടും തിരിച്ചു വന്നു എന്നില്‍ നിന്ന് തന്നെ വാങ്ങുന്നു എന്നതും അവരുടെ ആഘോഷങ്ങളില്‍ എന്റെ ഹാന്‍ഡ് മൈഡ് ചോക്ലേറ്റുകള്‍ മധുരം പകരുന്നു എന്നതും എന്നെ കൂടുതല്‍ സന്തോഷവതി ആക്കുന്നു.” ജിംസി കൂട്ടിച്ചേര്‍ത്തു.
നഗരത്തില്‍ ബൊമ്മനഹള്ളിക്ക് സമീപമാണ് ചോക്ലേറ്റ് നിര്‍മാണം നടത്തുന്നത് ,സമീപസ്ഥലങ്ങളില്‍ നേരിട്ടും നഗരങ്ങളിലെ മറ്റ് സ്ഥലങ്ങളിലേക്ക് ഡെലിവറി പാര്‍ട്ട്‌നര്‍മാര്‍ വഴിയും സാധനം എത്തിക്കാന്‍ കഴിയും,മറ്റ് നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ട്.
ഓര്‍ഡര്‍ ചെയ്ത് 48 മണിക്കൂര്‍ വേണം ഓര്‍ഡറുകള്‍ക്ക് അനുസരിച്ചുള്ള ചോക്ലേറ്റ് തയ്യാറാകാന്‍,അതിന് ശേഷം ഷിപ്പിംഗ് ചെയ്യാന്‍ കഴിയും എന്നതാണ് ഇവരുടെ ഉറപ്പ്…
അപ്പോള്‍ കിടിലന്‍ ഹാന്‍ഡ് മൈഡ് ചോക്ലേറ്റുകളുടെ മാധുര്യം നുണയാന്‍ തയ്യാറാണോ ?
കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡര്‍ ചെയ്യാനും താഴെ നല്‍കിയ നമ്പറില്‍ ബന്ധപ്പെടുക.
+91 9513 792 995
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ താഴെ ലിങ്ക് സന്ദര്‍ശിക്കുക.
http://88t.8a2.myftpupload.com/jismi
WhatsApp: https://wa.me/919513792995
Facebook : www.facebook.com/jismischocolates
Instagram : www.instagram.com/jismischocolates