ബെംഗളൂരു : യശ്വന്ത് പുര -കണ്ണൂർ ഉൽസവ കാല സ്പെഷ്യൽ ട്രെയിൻ (06537/06538) നിർത്തുന്നു. മലബാറിലെ യാത്രക്കാരുടെ ഏക തീവണ്ടിയായ യശ്വന്ത് പുര- കണ്ണൂർ ട്രെയിൻ ഇന്നാണ് അവസാനമായി സർവ്വീസ് നടത്തുന്നത്. നാളെ മുതൽ ഈ സെക്ടറിൽ ട്രെയിൻ ബുക്കിംഗ് ലഭ്യമല്ല. കണ്ണൂരിൽ നിന്ന് യശ്വന്ത് പുരയിലേക്ക് നാളെ കൂടി ട്രെയിൻ സർവ്വീസ് ഉള്ളതായി ബുക്കിംഗ് വെബ് സൈറ്റിൽ കാണിക്കുന്നു. ദീപാവലി സ്പെഷ്യൽ എന്ന നിലക്കാണ് യശ്വന്ത്പുര -കണ്ണൂർ ,കന്യാകുമാരി ട്രെയിനുകൾ ലോക്ക് ഡൗണിന് ശേഷം സർവീസ് തുടങ്ങിയത്. ക്രിസ്തുമസിനോടനുബന്ധിച്ച് കന്യാകുമാരി ട്രെയിൻ ഡിസംബറിൽ…
Read MoreDay: 30 November 2020
കർണാടകയിൽ ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം 1000 ന് താഴെ;ബെംഗളൂരുവിൽ 500 ന് താഴെ… ഇന്നത്തെ കോവിഡ് അപ്പ്ഡേറ്റ് വായിക്കാം…
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2209 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.22%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2209 ആകെ ഡിസ്ചാര്‍ജ് : 849821 ഇന്നത്തെ കേസുകള്‍ : 998 ആകെ ആക്റ്റീവ് കേസുകള്‍ : 23279 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 11778 ആകെ പോസിറ്റീവ് കേസുകള്‍ : 884897 തീവ്ര പരിചരണ വിഭാഗത്തില്‍…
Read More310 എൽ.എസ്.ഡി.സ്ട്രിപ്പുമായി നഗരത്തിലെ ആശുപത്രി ജീവനക്കാരനായ മലയാളി പിടിയിൽ.
ബെംഗളൂരു : ഹൊസൂർ റോഡിലെ പ്രശസ്തമായ ആശുപത്രിയിലെ ജീവനക്കാരനും എക്സ്-റേ ടെക്നീഷ്യനുമായ അരുൺ ആന്റണി ആണ് ഹെബ്ബഗോഡി പോലീസിന്റെ സഹായത്തോടെ സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. ഇയാളിൽനിന്ന് 310 എൽ എസ് ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ ഈ മയക്കുമരുന്ന് ശൃംഖലയിൽ പെട്ട 10 പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. തുടരന്വേഷണത്തിനിടെ നെതർലാൻഡ്സിൽ നിന്നും വന്ന മയക്കുമരുന്ന് പാഴ്സൽ അരുൺ സ്വീകരിച്ചതായി കണ്ടെത്തി. അമൽ ബൈജു എന്ന മറ്റൊരാൾക്ക് കൈമാറാൻ ഉള്ളതായിരുന്നു ഈ പാഴ്സൽ. അമൽ ബൈജുവും മറ്റ് ഒൻപത് കൂട്ടാളികളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിക്കപ്പെട്ട സംഘത്തിൽ…
Read Moreതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് മന്ത്രി കെ എസ് ഈശ്വരപ്പ
ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കില്ലെന്ന് ബിജെപി നേതാവും മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. ‘ലിംഗായത്, കുറുബ, വൊക്കലിംഗ, ബ്രാഹ്മണര്‍ തുടങ്ങി ഹിന്ദു മതത്തിലെ ഏതൊരു വിഭാഗത്തില്‍പ്പെട്ടയാള്‍ക്കും ഞങ്ങള്‍ ടിക്കറ്റ് നല്‍കും, പക്ഷേ മുസ്ലിങ്ങള്‍ക്ക് ഉറപ്പായും നല്‍കില്ല’ ഈശ്വരപ്പ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബെല്‍ഗാവി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. സംസ്ഥാനത്തെ ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ബെല്‍ഗാവി ഹിന്ദുത്വത്തിന്റെ കേന്ദ്രമാണെന്നും…
Read Moreനാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി നാലു പേര് അറസ്റ്റിൽ
ബെംഗളൂരു: നാനൂറ് പുലിനഖങ്ങളും ആറു കടുവനഖങ്ങളുമായി ഒരു സ്ത്രീ ഉൾപ്പടെ നാലു പേര് അറസ്റ്റിലായി. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്ര സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാര്‍ (46) എന്നിവരാണ് കര്‍ണാടക കത്രിഗുപ്പെ പൊലീസിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയില്‍വെച്ച് സംഘം പിടിയിലായത്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലും ഇവരില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. ബെല്ലാരി, തുമകൂരു, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വനമേഖലകളില്‍നിന്നും ആന്ധ്രാപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍നിന്നുമാണ് ഇവ ശേഖരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്രാമീണരില്‍നിന്നും വേട്ടക്കാരില്‍നിന്നും വന്യമൃഗങ്ങളുടെ നഖവും തോലുകളും ശേഖരിക്കുന്ന…
Read Moreവസ്ത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ 87 ലക്ഷത്തിന്റെ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ!
ബെംഗളൂരു: 87 ലക്ഷം വിലമതിക്കുന്ന 1.7 കിലോ സ്വർണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ നഗരത്തിലെ കെംപെഗൗഡ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽനിന്ന് എമിറേറ്റ്സ് എയർലൈൻസിൽ വന്ന 36- കാരനായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. കുഴമ്പു രൂപത്തിലാക്കി ജീൻസിന്റെയും അടിവസ്ത്രത്തിന്റെയും പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയതോടെയാണ് സ്വർണം കണ്ടെത്തിയത്. ജീൻസിനുള്ളിൽ പുറത്തുകാണാൻ കഴിയാത്തവിധമാണ് പ്രത്യേക അറ തയ്യാറാക്കിയിരുന്നത്. അടിവസ്ത്രത്തിലും സമാനമായ രീതിയിലുള്ള അറയാണുണ്ടായിരുന്നത്. ഒന്നിനുമുകളിൽ ഒന്നായി സ്വർണമൊളിപ്പിച്ച രണ്ട് അടിവസ്ത്രങ്ങൾ…
Read Moreകര്‍ണാടകയോ കേരളമോ ? കോവിഡിനെ ശരിയായി പ്രതിരോധിക്കുന്നതാര് ? കണക്കുകൾ ഇങ്ങനെ…
ബെംഗളൂരു : ആദ്യമേ പറയട്ടെ ഈ രണ്ട് സംസ്ഥാനങ്ങളും തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട് ഭൂപ്രകൃതി, ജനസംഖ്യ, ജന സാന്ദ്രത , രാഷ്ട്രീയം അങ്ങനെ നിരവധി കാര്യങ്ങൾ… അതേ സമയം,നഗരത്തിലെ മലയാളികളുടെ ഇടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സ്ഥിരം നടക്കുന്ന ഒരു ചര്‍ച്ചയാണ് കോവിഡ് രോഗത്തെ ശരിയായി പ്രതിരോധിക്കുന്നത് കര്ണാടകയാണോ കേരളമാണോ എന്നത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ ലഭ്യമായ കണക്കുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗം ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ ആണ് ,ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയില്‍ ആണ്,കലബുരഗിയില്‍. കർണാടകയിൽ…
Read Moreകൊച്ചിയിൽ കെ.എസ്.ആർ.ടി.സി.ബസ് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു;26 പേർക്ക് പരിക്ക്.
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് അപകടം. ബസ് ഡ്രൈവർ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറിയ ബസ്സിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Moreപ്രതിഷേധം ഫലം കണ്ടു;എം.ബി.ബി.എസ്.പരീക്ഷകൾ മാറ്റി വച്ചു.
ബെംഗളൂരു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ജനുവരി 17 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതിയ സർക്കുലർ പ്രകാരം ഒന്നാം വർഷ പരീക്ഷകൾ ഫെബ്രുവരി 8-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് രണ്ടിനും മൂന്ന് നാല് വർഷ പരീക്ഷകൾ മാർച്ച് 21നും ആണ് ആരംഭിക്കുക. ഡിസംബർ ഒന്നുമുതൽ കോളേജുകളിൽ നേരിട്ടുള്ള ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഡിസംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കാനിരിക്കെ, ഒന്നര മാസത്തിനുള്ളിൽ തന്നെ പരീക്ഷകൾ നടത്താനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിദ്യാർത്ഥികളുടെ കൂട്ടായ്മ…
Read More