ബെംഗളൂരു :കന്നഡ സിനിമാ ലോകത്തെ റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന സൂപ്പർ താരവും രാഷ്ട്രീയനേതാവുമായിരുന്ന അന്തരിച്ച അംബരീഷിന്റെപേരിൽ അദ്ദേഹത്തിന്റെ ആരാധകർ ക്ഷേത്രം നിർമിച്ചു.
മണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള ഹിട്ടെഗൗഡനദൊഡ്ഡി ഗ്രാമത്തിലാണ് പ്രിയനടനും നേതാവിനും ആരാധകർ ക്ഷേത്രം പണിതത്.
“അംബി അമര”എന്നു പേരിട്ട ക്ഷേത്രത്തിന്റെ ഉദ്ഘാടനം അംബരീഷിന്റെ രണ്ടാം ചരമവാർഷികദിനമായ നവംബർ 24-ന് സുമലത നിർവഹിക്കും.
അംബരീഷിന്റെ, ഓടിൽ തീർത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
അംബരീഷിന്റെ ചിതാഭസ്മം കൊണ്ടുവന്നുവെച്ച് അതിനുമുകളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
എട്ടുലക്ഷം രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ നിർമാണമെന്ന് ആരാധകർ പറഞ്ഞു.
സിനിമാനടനായും രാഷ്ട്രീയനേതാവായി ജനങ്ങളുടെ ഇടയിലിറങ്ങിയുള്ള പ്രവർത്തനങ്ങളിലൂടെയും ആരാധകരുടെ ഇഷ്ട വ്യക്തിയായിരുന്നു അംബരീഷ്
മണ്ഡ്യ ജില്ലയിലെ ദൊഡ്ഡരസിനകെരെയിലാണ് അബരീഷ് ജനിച്ചത്.
മൂന്നുതവണ മണ്ഡ്യയെ ലോക്സഭയിൽ പ്രതിനിധീകരിച്ചു.
ഒരുതവണ കേന്ദ്രമന്ത്രിയായി. ഒരുതവണ സംസ്ഥാന മന്ത്രിസഭയിലും അദ്ദേഹം അംഗമായി.
“മണ്ഡ്യത ഗണ്ഡു ” എന്നറിയപ്പെട്ടിരുന്ന അംബരീഷ് 2018 നവംബർ 24-നാണ് അന്തരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.