വീണ്ടും തീരുമാനം മാറ്റി;തനിച്ച് കാറിൽ യാത്ര ചെയ്യുന്നവർ മുഖാവരണം ധരിക്കേണ്ടതില്ല; ഇരുചക്രവാഹന യാത്രക്കാർക്ക് മാസ്ക്ക് നിർബന്ധം;ഏറ്റവും പുതിയ ഉത്തരവിൽ ബി.ബി.എം.പി.

ബെംഗളൂരു : തീരുമാനം വീണ്ടും മാറ്റി പുതിയ ഉത്തരവുമായി ബി.ബി.എം.പി. കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാറിൽ തനിച്ച് യാത്ര ചെയ്യുന്നവരും ഇരുചക്രവാഹനങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നവരും മാസ്ക്ക് നിർബന്ധമായും ധരിച്ചിരിക്കണം. http://88t.8a2.myftpupload.com/archives/58845 എന്നാൽ ഇന്ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ചില്ലുയർത്തി കാറിൽ തനിച്ച് യാത്ര ചെയ്യുന്നവർ മാസ്ക്ക് ധരിക്കേണ്ടതില്ല. http://88t.8a2.myftpupload.com/archives/58952 എന്നാൽ ഇരുചക്രവാഹനങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്ക്ക് ധരിക്കണം, ഉത്തരവ് തെറ്റിക്കുന്നവരിൽ നിന്ന് 250 രൂപ പിഴയായി ഈടാക്കും. ഏറ്റവും ഉത്തരവിൻ്റെ പകർപ്പ് താഴെ ലിങ്കിൽ ലഭ്യമാണ്.. Order…

Read More

ഇന്ന് 2576 കോവിഡ് കേസുകൾ മാത്രം; 8334 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2576 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8334 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8334(8053) ആകെ ഡിസ്ചാര്‍ജ് :773595(765261) ഇന്നത്തെ കേസുകള്‍ : 2576(3652) ആകെ ആക്റ്റീവ് കേസുകള്‍ : 44805(50592) ഇന്ന് കോവിഡ് മരണം :29(24) ആകെ കോവിഡ് മരണം :11221(11192) ആകെ പോസിറ്റീവ് കേസുകള്‍ :829640(827064) തീവ്ര പരിചരണ വിഭാഗത്തില്‍ :931(935) ഇന്നത്തെ പരിശോധനകൾ -78496(106773) കര്‍ണാടകയില്‍ ആകെ…

Read More

5 കോടി രൂപ ബിനീഷ് മയക്കുമരുന്നിലൂടെ സമ്പാദിച്ചു;ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി.

ബെംഗളൂരു: സാമ്പത്തിക കുറ്റകൃത്യ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടിലൂടെ കഴിഞ്ഞ 7 വര്‍ഷമായി 5 കോടി രൂപ സമ്പാദിച്ചതായി ഇ.ഡി. ഇന്ന് കോടതിയില്‍ നല്‍കിയ റിമാണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 51736600 രൂപയാണ് മയക്കുമരുന്നിലൂടെ ബിനീഷ് നേടിയത്. ദുബായില്‍ ഒരു ബാങ്ക് തനിക്കെതിരെ ഉണ്ടായിരുന്നു എന്നും ബിനീഷ് സമ്മതിച്ചിട്ടുണ്ട് അതിനെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട് എന്നും ഇ.ഡി.പറയുന്നു. അതെ സമയം,ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി. ഈ മാസം ഏഴാം തീയതി വരെ ബിനീഷിനെ ഇഡിക്ക് കസ്റ്റഡിയിൽ വെക്കാമെന്നാണ്…

Read More

ബെംഗളൂരു നഗരം പശ്ചാത്തലമായ മലയാളത്തിലെ ആദ്യ കഥാസമാഹാരം”ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌ മാന്‍”ശ്രദ്ധ നേടുന്നു.

ബെംഗളൂരു : 20 ലക്ഷത്തോളം മലയാളികള്‍ ജീവിക്കുന്ന ബെംഗളൂരു നഗരം പശ്ചാത്തലമായ മലയാളത്തിലെ ആദ്യ കഥാസമാഹാരം നിരൂപക പ്രശംസ നേടുകയാണ്‌. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച “ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌ മാന്‍”നെ കുറിച്ച് നിരവധി നല്ല അഭിപ്രായങ്ങള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. രാമപുരത്തിന്റെ കഥാകാരന്‍ നിരവധി കന്നഡ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ശ്രീ സുധാകരന്‍ രാമന്തളി “ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌ മാന്‍” കുറിച്ച് തന്റെ സമൂഹ മാധ്യമ താളില്‍ എഴുതിയത് താഴെ വായിക്കാം. “കേരളത്തിനു പുറത്ത് ഏറ്റവുമധികം മലയാളികൾ ജോലിതേടിയെത്തുകയും കുടുംബജീവിതം കരുപ്പിടിപ്പിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്തിട്ടുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു.…

Read More

മലയാളം മിഷൻ കേരളപ്പിറവി ദിനാഘോഷവും, കർണാടക രാജ്യോത്സവ ആഘോഷവും.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം സ്വർഗ റാണി ചർച്ച പഠന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മാതൃ ഭാഷാ പ്രതിജ്ഞയും നടത്തി. വൈ സി എ പ്രസിഡന്റ് അജയ് കുര്യൻ അധ്യക്ഷത വഹിച്ച യോഗം,സ്വർഗ റാണി കത്തോലിക്ക ഫൊറോന ദേവാലയം വികാരി ഫാ: ബിപിന്‍ അഞ്ചബിൽ  ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ പ്രസിഡന്റ് ശ്രീ കെ ദാമോദരൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, സ്വർഗ റാണി പി.യു.യു കോളേജ് മാനേജർ സിസ്റ്റർ ഇമ്മാക്കുലേറ്റ്,  മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ജെ ആലുങ്കൽ,മലയാളം…

Read More

കരിമ്പിൻപാടത്തു കണ്ടെത്തിയ പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി അമ്മയുടെ അടുത്തെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

മൈസൂരു: മണ്ഡ്യയിലെ ഒരു കരിമ്പിൻപാടത്തു കണ്ടെത്തിയ പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങൾ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ അമ്മപ്പുലിക്കൊപ്പം ചേർന്നു. ബി. ഹൊസൂർ വില്ലേജിൽ ശനിയാഴ്ച രാവിലെയാണ് മൂന്നു പുലിക്കുഞ്ഞുങ്ങളെ കണ്ടത്. അമ്മപ്പുലി സമീപപ്രദേശത്തുതന്നെയുണ്ടാകുമെന്ന ഭീതിയിലായിരുന്നു നാട്ടുകാർ. വനാതിർത്തിയിലുള്ള ഗ്രാമമാണിത്. വിനയ് എന്ന കർഷകന്റെ പാടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. ഇക്കാര്യം വിനയ് നാട്ടുകാരുടെ ശ്രദ്ധിൽപ്പെടുത്തി. വിവരമറിഞ്ഞ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുഞ്ഞുങ്ങളെ നാട്ടുകാരിൽനിന്ന് അവർ ഏറ്റുവാങ്ങി സംരക്ഷണമേർപ്പെടുത്തി. ജനിച്ചിട്ട് അധികദിവസമാകാത്ത കുഞ്ഞുങ്ങളെ അമ്മപ്പുലിയോടൊപ്പം ചേർക്കാനുള്ള ശ്രമത്തിലായി പിന്നീട് വനം ഉദ്യോഗസ്ഥർ. കാടിനടുത്ത് ജനങ്ങൾ അധികമെത്താത്ത സ്ഥലത്ത് അമ്മപ്പുലി തിരികെയെത്തുമെന്ന…

Read More

അഞ്ചാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ഇ.ഡി.;ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ബിനീഷ് കോടിയേരി;കേസ് എന്‍.സി.ബി ഏറ്റെടുത്തേക്കും.

ബെംഗളൂരു : തുടര്‍ച്ചയായ അഞ്ചാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു.ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫിസിനു മുന്നില്‍ വച്ചു മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, കസ്റ്റഡി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇ.ഡി.യുടെയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെയും തുടര്‍നീക്കങ്ങള്‍ എന്താകുമെന്നാണ് ഇനിയറിയാനുള്ളത്. ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രി പരിശോധനയ്ക്കുശേഷം രാത്രിയോടെ വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. ചെയ്യാത്ത കാര്യം ചെയ്തെന്നു പറയിപ്പിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നുവെന്ന് ബിനീഷ്…

Read More

വഴിയരികില്‍ മാലിന്യം വലിച്ചെറിഞ്ഞുപോയ വിനോദ സഞ്ചാരികളെ തിരികെയെത്തിച്ച് മാലിന്യം നീക്കിച്ചു

ബെംഗളൂരു: വഴിയരികില്‍ മാലിന്യം നിക്ഷേപിച്ച് പോയ വിനോദ സഞ്ചാരികളെ തിരികെയെത്തിച്ച് മാലിന്യം നീക്കിച്ചു. മടിക്കേരിയിലെ പിസ ഷോപ്പില്‍ നിന്ന് ഭക്ഷണം വാങ്ങിയ സഞ്ചാരികള്‍ പിസ കഴിച്ച ശേഷം കവറുകളും ബോക്സുകളുമാണ് റോഡില്‍ ഉപേക്ഷിച്ച് പോയത്. ഉപേക്ഷിച്ച് പോയ ബോക്സിനുള്ളില്‍ നിന്ന് കിട്ടിയ ബില്ലാണ് സഞ്ചാരികളെ കണ്ടെത്താന്‍ സഹായിച്ചത്. കൊടകില്‍ നിന്ന് മൈസൂരിലേക്ക് പോയ സഞ്ചാരികളെയാണ് പൊലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിച്ച ഇടത്ത് തിരികെയെത്തിച്ചത്. ബില്ലിലെ ഫോണ്‍ നമ്പറില്‍ നിന്നും പിസ ഷോപ്പിലെ നമ്പര്‍ എടുത്താണ് കൊടക് ആക്ടിവിസ്റ്റായ മാടേത്തിര തിമ്മയ്യ സഞ്ചാരികളെ വിളിച്ചത്. ഉപേക്ഷിച്ച മാലിന്യം തിരികെയെത്തി…

Read More

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച് ബി.ഡി.കെ.

ബെംഗളൂരു : കർണാടക രാജ്യോത്സവത്തോടും, കേരള പിറവി ദിനത്തോടും അനുബന്ധിച്ചു ബ്ലഡ് ഡോണേഴ്സ് കേരള, ബെംഗളൂരു ചാപ്റ്ററും, നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ, ബെംഗളൂരുവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെന്റ് യോഗ സെന്ററിൽ നാരായണ ഹൃദയാലയ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദിന ക്യാമ്പിൽ അൻപത്തി ഏഴോളം പേർ രക്തദാനം ചെയ്ത് ബ്ലഡ് ഡോണേഴ്സ് കേരള ബെംഗളൂരുവിന്റെ ജീവൻരക്ഷായജ്ഞത്തിൽ പങ്കുചേർന്നു. എടുത്തു പറയേണ്ട മറ്റൊരു ഒരു കാര്യം, 57 ദാതാക്കളിൽ 16 ദാതാക്കൾ സ്ത്രീകൾ ആയിരുന്നു എന്നതാണ്. 57ൽ 10 പേർ…

Read More

ന്യൂസിലാന്‍ഡ് മന്ത്രിസഭയില്‍ ഇനി മലയാളി സാന്നിധ്യം!

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ ജസീന്‍ഡ ആര്‍ഡെന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം. എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്. ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതല തുടങ്ങിയ വകുപ്പുകളാണ് പ്രിയങ്ക വഹിക്കുക.തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒന്നാം ജസിന്‍ഡ മന്ത്രിസഭയില്‍ ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമൂഴത്തില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു. 2006ലാണ് ഇവര്‍ ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചത്.…

Read More
Click Here to Follow Us