അഞ്ചാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ഇ.ഡി.;ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ബിനീഷ് കോടിയേരി;കേസ് എന്‍.സി.ബി ഏറ്റെടുത്തേക്കും.

ബെംഗളൂരു : തുടര്‍ച്ചയായ അഞ്ചാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു.ശാരീരികമായി വയ്യെന്നും സമ്മര്‍ദം നേരിടുന്നതായും ബിനീഷ് ഓഫിസിനു മുന്നില്‍ വച്ചു മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, കസ്റ്റഡി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇ.ഡി.യുടെയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെയും തുടര്‍നീക്കങ്ങള്‍ എന്താകുമെന്നാണ് ഇനിയറിയാനുള്ളത്.

ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രി പരിശോധനയ്ക്കുശേഷം രാത്രിയോടെ വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.

  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും

ചെയ്യാത്ത കാര്യം ചെയ്തെന്നു പറയിപ്പിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നുവെന്ന് ബിനീഷ് കോടിയേരി മുന്‍പ് ആരോപിച്ചിരുന്നു.

എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഒന്നും കൃത്യമായ മറുപടി ബിനീഷ് നല്‍കുന്നില്ല എന്നാ വാര്‍ത്തകളും പുറത്ത് വന്നു.

കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാന്‍ ഇഡി സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനോയ് ഉന്നയിച്ചു. ബിനീഷിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ വഴി അറിഞ്ഞതായും ബിനോയ്  പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
[masterslider id="10"]

Related posts

Click Here to Follow Us