ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 5356 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8749 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഒരിടവേളയ്ക്കുശേഷം പുതിയ കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായി. പുതിയ രോഗികൾ 6000-ത്തിൽ താഴെയായി. ബെംഗളൂരുവിലും രോഗികൾ കുറഞ്ഞു.
നഗരത്തിൽ ഇന്ന് പുതുതായി 2688 പേർക്കാണ് രോഗം ബാധിച്ചത്. രോഗമുക്തിനിരക്കു കൂടി. മൂന്ന് ദിവസമായി പ്രതിദിനം സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം.
മുൻപ് കോവിഡ് വ്യാപനത്തെത്തുടർന്ന്, പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ യാത്രചെയ്യുന്നവരുടെ എണ്ണം കൂടിയെന്നാണ് സർക്കാർ കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് രോഗവ്യാപനത്തിനിടയാക്കുമെന്ന് ആശങ്കയുണ്ട്.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 8749(13550)
- ആകെ ഡിസ്ചാര്‍ജ് : 693584(684835)
- ഇന്നത്തെ കേസുകള്‍ : 5356(5778)
- ആകെ ആക്റ്റീവ് കേസുകള്‍ : 89483(92927)
- ഇന്ന് കോവിഡ് മരണം : 51(74)
- ആകെ കോവിഡ് മരണം : 10821(10770)
- ആകെ പോസിറ്റീവ് കേസുകള്‍ : 793907(788551)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 936(940)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 7168545(7060189)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2688(2807)
- ആകെ പോസിറ്റീവ് കേസുകൾ: 321054(318366)
- ഇന്ന് ഡിസ്ചാര്‍ജ് : 4335(7683)
- ആകെ ഡിസ്ചാര്‍ജ് : 260602(256267)
- ആകെ ആക്റ്റീവ് കേസുകള്‍ : 56763(58431)
- ഇന്ന് മരണം : 21(36)
- ആകെ മരണം : 3688(3667)