ദക്ഷിണ പശ്ചിമ റെയിൽവേയിലെ ഏറ്റവും മികച്ച സ്റ്റേഷൻ ഇതാണ്…

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെമികച്ച സ്റ്റേഷനുള്ള അവാർഡ് മെസൂരുവിന് ലഭിച്ചു. പുതു പുത്തൻ സൗകര്യങ്ങൾ ഒരുക്കിയതിനാണ് മൈസൂരു സ്റ്റേഷന് അവാർഡ് ലഭിച്ചത്. സിഗ്നൽ നവീകരണ പ്രവൃത്തികളിൽ മികച്ച സോണിനുള്ള അവാർഡും മൈസൂരു നേടിയെടുത്തു. വൃത്തിയിൽ പരിപാലിക്കുന്ന ട്രെയിനായി മൈസൂരു-നിസാമുദീൻ സുവർണജ്യന്തി പ്രതിവാര എക്സ്പ്രസ് ട്രെയിൻ തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജറിൽ നിന്ന്മൈസൂരു ഡിവിഷനൽമാനേജർ അപർണ ഗാർഗ് ഏറ്റുവാങ്ങി.

Read More

യെശ്വന്ത്പൂര്‍-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനിന്റെ ഷെഡ്യൂള്‍ തയ്യാര്‍;ബുക്കിംഗ് ഉടന്‍ ആരംഭിക്കും;കന്യാകുമാരി എക്സ്പ്രസിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു.

ബെംഗളൂരു : ദീപാവലി ,ദസറ ആഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസിന്‍റെ ഷെഡ്യൂള്‍ തയ്യാര്‍,വിവരങ്ങള്‍ ഇപ്പോള്‍ ഐ.ആര്‍.ടി.സി വെബ്സൈറ്റില്‍ ലഭ്യമാണ്. ബുക്കിംഗ് ഉടന്‍ തന്നെ ആരംഭിക്കും,ഈ മാസം 20 മുതല്‍ നവംബര്‍ 30 വരെയാണ് ഈ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്ളത്. 06537 എന്നാ നമ്പരില്‍ ആണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത്,മുന്‍പ് ഇതേ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 16527 ന്റെ അതെ ഷെഡ്യൂളില്‍ തന്നെയാണ് ഈ തീവണ്ടിയും സര്‍വീസ് നടത്തുന്നത്. രാത്രി 8 മണിക്ക് യെശ്വന്ത് പൂരില്‍ നിന്ന് സര്‍വീസ് ആരംഭിച്ച്…

Read More

നോർക്ക ഇൻഷൂറൻസിനുള്ള അപേക്ഷകൾ സമർപ്പിച്ചു.

ബെംഗളൂരു :ദാസറഹള്ളിയിൽ പ്രവർത്തിക്കുന്ന ചുവപ്പിന്റെ കാവൽക്കാർ എന്ന മലയാളി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച 43 നോർക്ക ഇൻഷുറൻസ്/ തിരിച്ചറിയൽ കാർഡിനുള്ള പൂരിപ്പിച്ച അപേക്ഷകൾ , ഗ്രൂപ്പ് അഡ്മിൻ ശ്രീ ജയേഷ് ആയുർ , മറ്റ് ടീം അംഗങ്ങൾ ആയ ശ്രീ ജേക്കബ് .പി .സാമുവേൽ , ശ്രീ ഗോപകുമാർ , ശ്രീ ജോസ് കെ.എൽ എന്നിവർ ചേർന്ന് ഇന്ന് (16.10.2020 ) നോർക്ക ഓഫീസിൽ എത്തി സമർപ്പിച്ചു.

Read More

സംസ്ഥാനത്ത് ഏഴര ലക്ഷം കടന്ന് കോവിഡ് കേസുകൾ, നഗരത്തിൽ മാത്രം മൂന്ന് ലക്ഷം കടന്നു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് ഏഴര ലക്ഷം കടന്ന് കോവിഡ് കേസുകൾ, നഗരത്തിൽ മാത്രം മൂന്ന് ലക്ഷം കടന്നു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 73(85) ആകെ കോവിഡ് മരണം : 10356(10283) ഇന്നത്തെ കേസുകള്‍ : 7542(8477) ആകെ പോസിറ്റീവ് കേസുകള്‍ : 751390(743848) ആകെ ആക്റ്റീവ് കേസുകള്‍ : 112427((113538) ഇന്ന് ഡിസ്ചാര്‍ജ് :8580(8841) ആകെ ഡിസ്ചാര്‍ജ് : 628588(620008) തീവ്ര പരിചരണ വിഭാഗത്തില്‍ : 946(939)…

Read More

നീറ്റ് യു.ജി ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)  യു.ജി ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. ntaneet.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. 15.97 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതിൽ 85 ശതമാനത്തിലേറെപ്പേർ പരീക്ഷ എഴുതി.

Read More

3 ദിവസത്തിന് ശേഷം വെള്ളവും ഭക്ഷണവുമില്ലാതെ കിണറിനുള്ളിൽ കഴിഞ്ഞ ഭർതൃമതിയായ യുവതി അൽഭുതകരമായി രക്ഷപ്പെട്ടു;പണികൊടുത്തത് ഇൻസ്റ്റാഗ്രാം സുഹൃത്ത്.

ബെംഗളൂരു : 22 കാരിയായ യുവതി 3 ദിവസങ്ങൾക്ക് ശേഷം കിണറിൽ നിന്ന് ജീവൻ അൽഭുതകരമായി രക്ഷപ്പെട്ടു. ദേവനഹള്ളിക്ക് സമീപം രംഗനാഥ പുര ഗ്രാമത്തിൽ ആണ് സംഭവം.കോളാർ ജില്ലയിലെ മാലൂർ സ്വദേശിയാണ് യുവതി. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെ 3 വർഷം മുൻപ് തന്നെ വിവാഹം ചെയ്തിട്ടുണ്ട് ഒരു കുട്ടിയുമുണ്ട്. യുവതി പറയുന്നത് പ്രകാരം,തൻ്റെ ഇൻസ്റ്റഗ്രാം സുഹൃത്ത് ആദർശ് എന്ന ആദി (22) ആവശ്യപ്പെട്ടത് പ്രകാരം 3 ദിവസം മുൻപ് ഗ്രാമത്തിൽ വൈകുന്നേരത്തോടെ ബസിൽ വന്നിറങ്ങുകയായിരുന്നു യുവതി. ആദി യുവതിയെ സ്വന്തം…

Read More

വടക്കന്‍ കര്‍ണാടകയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാകുകയും നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. കലബുറഗി, റായ്ച്ചൂര്‍, ബിദാര്‍, ബെലഗാവി, ബാഗല്‍ക്കോട്ട്, വിജയപുര, കൊപ്പല്‍, ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ഗഡഗ്, ധര്‍വാഡ് ജില്ലകളിലാണ് മഴക്കെടുതി. Karnataka: CM BS Yediyurappa holds meeting with District Collectors, concerned Superintendent of Police and Chief Executive Officers of Zilla panchayat of districts affected by heavy rainfall and flood, through video conferencing. pic.twitter.com/X95YcWdL9D…

Read More

വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ ഭാ​ര്യക്ക്​ ​സി​റ്റി ക്രൈം​ബ്രാ​ഞ്ചിന്‍റെ നോ​ട്ടീ​സ്

ബെംഗളൂരു: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ട​ന്‍ വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക ആ​ല്‍​വ ഒ​ബ്‌​റോ​യി​ക്ക് ​സി​റ്റി ക്രൈം​ബ്രാ​ഞ്ചിന്‍റെ നോ​ട്ടീ​സ്. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നോട്ടിസ്. ക​ഴി​ഞ്ഞ ദി​വ​സം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ല്‍ സി​സി​ബി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കര്‍​ണാ​ട​ക മു​ന്‍​മ​ന്ത്രി​യു​ടെ മ​ക​നാ​യ ആ​ദി​ത്യ ആ​ല്‍​വ ക​ന്ന​ഡ സി​നി​മ​യി​ലെ താ​ര​ങ്ങ​ള്‍​ക്കും ഗാ​യ​ക​ര്‍​ക്കും ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യെ​ന്നാ​ണ് കേ​സ്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. നേ​ര​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി​മാ​രാ​യ രാ​ഗി​ണി ത്രി​വേ​ദി, സ​ജ്ഞ​ന ഗ​ല്‍​റാ​ണി എ​ന്നി​വ​രെ…

Read More

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്രക്കാരില്ലാതെ കേരള ആർ.ടി.സി. ബസുകൾ

ബെംഗളൂരു: നഗരത്തിൽ നിന്നും കേരളത്തിലേക്കും തിരിച്ചും കേരള ആർ.ടി.സി. ബസുകൾ സർവീസ് തുടങ്ങിയത് മലയാളി യാത്രക്കാർക്ക് ആശ്വാസമായെങ്കിലും യാത്രക്കാരുടെ കുറവ് മൂലം ബസ്സുകൾ റദ്ദാക്കുന്ന അവസ്ഥയാണ് ഇപ്പോൾ ആളുകളെ ചുറ്റിക്കുന്നത്. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രിപ്പുകളാണ് കൂടുതലും ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നത്. യാത്രക്കാർ കുറവുള്ള ട്രിപ്പുകൾ വൻ നഷ്ടത്തിനിടയാക്കുന്നതിനാലാണ് അവസാനനിമിഷം കെ.എസ്.ആർ.ടി.സി. റദ്ദാക്കുന്നത്. ഈ കാര്യം അറിയാവുന്നതാണെങ്കിലും തങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ആരു സമാധാനം പറയുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ചില ദിവസങ്ങളിൽ മൂന്നോ നാലോ യാത്രക്കാരേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടാകൂ. ഇത്രയും യാത്രക്കാരെയുംകൊണ്ട് ബെംഗളൂരുവരെ സർവീസ് നടത്തുന്നത് വൻ സാമ്പത്തിക…

Read More

ബാര്‍ മുതലാളി ബ്രിഗേഡ് റോഡില്‍ സ്വന്തം സ്ഥാപനത്തിന്റെ മുന്‍പില്‍ വെടിയേറ്റ്‌ മരിച്ചു.

ബെംഗളൂരു : നഗരത്തിലെ ഏറ്റവും തിരക്കേറിയ ബ്രിഗേഡ് റോഡിന് സമീപത്ത് ഉള്ള ബാറിനു മുന്‍പില്‍ അതിന്റെ ഉടമസ്ഥന്‍ വെടിയേറ്റ്‌ മരിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പാര്‍ക്ക്‌ റോഡിലെ ഡ്യുയാറ്റ് ബാര്‍ റസ്റ്റ്‌ ഹൌസ്, ഉടമയായ മനിഷ് ഷെട്ടിയാണ് വെടിയേറ്റ്‌ മരിച്ചത്. ബൈക്കില്‍ എത്തിയ ആളുകള്‍ ആണ് ഷെട്ടിക്ക് എതിരെ നിറയൊഴിച്ചത്. സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞതായി പോലീസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം ഫോണില്‍ സംസാരിച്ചു കൊണ്ട് സ്ഥാപനത്തിന്റെ പുറത്തേക്ക് ഇറങ്ങുകയത്തിനു ശേഷം,ഫോണ്‍ സംഭാഷണം നിര്‍ത്തി അദ്ദേഹം തിരിച്ചു കയറുന്നതിനിടക്ക് ഒരു ബൈക്കില്‍ രണ്ടു പേര്‍ വരികയായിരുന്നു,അതില്‍ പിന്നില്‍…

Read More
Click Here to Follow Us