ബെംഗളൂരു : ഭാരതത്തിൽ വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാ ജനാധിപത്യവിശ്വസികളും ഒന്നിക്കണമെന്ന് ഉമ്മൻചാണ്ടി,കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ നിയമസഭ സാമാജിക ത്വത്തിന്റെ അൻപതാം വാർഷികാഘോഷം വീഡിയോ കോളിലൂടെ യുള്ള മറുപടി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ ആഭ്യന്തര മന്ത്രി ശ്രീ.രാമലിംഗം റെഡി മുഖ്യാതിഥിയായ യോഗത്തിൽ ശ്രീ.ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് യുവ നേതാവുമായ ശ്രീ. ചാണ്ടി ഉമ്മൻ ഉപഹാരം ഏറ്റുവാങ്ങി.
പുതുപ്പള്ളിക്കാരുടെ സ്നേഹമാണ് അസംബ്ലിയിൽ 50 വർഷം പൂർത്തിയാക്കാൻ സഹായിച്ചതെന്ന്, ശ്രീ ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരളത്തിന് വെളിയിൽ ഇതുപോലൊരു പ്രോഗ്രാം ആദ്യമായി നടത്താൻ മുൻകൈ എടുത്ത കർണാടക പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്ത അദ്ദേഹം അഭിനന്ദിച്ചു.
അദേഹത്തിന്റെ ലാളിത്യവും, ജനപിന്തുണയും മറ്റുള്ളവർക് മാതൃകയാണ് എന്ന് ശ്രീ. രാമലിംഗറെഡി സൂചിപ്പിച്ചു.
പ്രസിഡന്റ് ശ്രീ സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റ് തോമസ് ഇടവക വികാരി ഫാദർ സിറിയക് മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി, ബി ബി എം പി കോർപ്പറേറ്റർ ശ്രീ. മഞ്ജുനാധ്, കെപിസി ജനറൽ സെക്രട്ടറി ശ്രീ വിനു തോമസ്, കെ എം സി സി ജനറൽ സെക്രട്ടറി ശ്രീ എം കെ നൗഷാദ്, കേരള സമാജം പ്രസിഡന്റ് ശ്രീ സി പി രാധാകൃഷ്ണൻ, എം എം എ ജനറൽ സെക്രട്ടറി ശ്രീ സിറാജ്, എസ് കെ കെ എസ് ഓർഗനൈസിങ് സെക്രട്ടറി ശ്രീ.ബിജു കോലംകുഴി, എസ് എൻ ഡി പി ശാഖ പ്രസിഡന്റ് ശ്രീ അടൂർ രാധാകൃഷ്ണൻ, കെ കെ റ്റി എഫ് പ്രധിനിധി ശ്രീ മെറ്റി ഗ്രേസ് , കെ പി സി ബാംഗ്ലൂർ സൗത്ത് പ്രസിഡന്റ് ശ്രീ ഷിബു ശിവദാസ്, ബാംഗ്ലൂർ നോർത്ത് ഡിസിസി സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കോസ്,ബാംഗ്ലൂർ സൗത്ത് ഡി സി സി സെക്രട്ടറി ശ്രീ അലക്സ് ജോസഫ്, കെ പി സി ട്രഷറർ ശ്രീ സുമോദ് മാത്യു, ഡിസിസി മെമ്പർ ശ്രീ.കുഞ്ഞിക്കണ്ണൻ,ബാംഗ്ലൂർ മലയാളീ ഫോറം വൈസ് പ്രസിഡന്റ് ശ്രീ അരുൺ ജോർജ്, ബീധരഹള്ളി ബ്ലോക്ക് സെക്രട്ടറി ശ്രീ ജസ്റ്റിൻ കെ എൽ, കെ പി സി സൗത്ത് മണ്ഡലം പ്രസിഡന്റ് ശ്രീ ആന്റോ എന്നിവർ സംസാരിച്ചു.
നിർധനരായ വിദ്യാർത്ഥികൾക്കുള്ള കെ .പി.സി യുടെ ഓൺലൈൻ പഠന സഹായ വിതരണം ശ്രീ രാമലിംഗ റെഡ്ഢിയും ശ്രീ ചാണ്ടി ഉമ്മനും ചേർന്ന് നിർവഹിച്ചു.
ശ്രീ മെറ്റി ഗ്രേസ്, ശ്രീ അടൂർ രാധാകൃഷ്ണൻ, ശ്രീ ജോഷി കെ ജോസഫ്, ശ്രീ.വി റ്റി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.