ബെംഗളൂരു : നഗരത്തിൽ നിരവധി സാമൂഹിക സേവനങ്ങളിലൂടെ മുന്നേറുന്ന ഹോപ്പ് റീഹാബ് ട്രസ്റ്റ് അതിന്റെ മൂന്നാം വയസ്സിലേക്ക് കടക്കുകയാണ്.
രണ്ട് സോണുകളിലായി നിരവധി സാമൂഹിക പ്രവർത്തനങ്ങളുമായി നാളെ കാലത്ത് ബെംഗളൂരു തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല നിയനിര്മാണ അംഗം ഡോ:സായി കുമാർ നാനാമലയും, മൻഗ്ലൂർ തല ഉദ്ഘാടനം രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല ഭരണ സമിതി അംഗം ഡോ:യു.ടി ഇഫ്തികർ അലിയും നിർവായിക്കും.
പരിപാടികളിൽ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വിധക്തരായ ഡോ.ശരത് കണ്ണൂർ,ഡോ:വിജയ്,ഡോ:സുഹൈൽ, ഡോ:ഗ്ലാഡ്സണ് ജോസ്,ഡോ:വൈശാലി, ഡോ:എൽദോ പീറ്റർ തുടങ്ങീ പ്രമുഖർ പങ്കെടുക്കുമെന്നും ട്രസ്റ്റ് പരിപാലന സമിതി അറിയിച്ചു
പാവപ്പെട്ട ആയിരം ആളുകൾക്ക് ഭക്ഷണം, പുതപ്പ്,കോവിഡ് മഹാ മാരിയെ തടയാനുള്ള മാസ്‌ക്,സാനിറ്റിസിർ തുടങ്ങിയവയും ഇന്നേ ദിവസം രണ്ട് സോണുകളിലായി നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.