ബെംഗളൂരു: ഈ മാസം സ്കൂളുകൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനസർക്കാർ. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുടെ അഭിപ്രായവും സർക്കാർ പരിഗണിക്കും.
സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് സ്വകാര്യ സ്കൂളുകൾ അഭിപ്രായം തേടിയിരുന്നു. 95 ശതമാനം രക്ഷിതാക്കളും നേരിട്ടുള്ള അധ്യയനം തുടങ്ങുന്നതിന് എതിരായിരുന്നു. എന്നാൽ, ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ സ്കൂളുകൾ തുറക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.
ഒക്ടോബർ 15 മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കാമെന്ന കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്നാണ് രക്ഷിതാക്കളുടെ അഭിപ്രായംകൂടി തേടുന്നത്. ഫോണിൽ വിളിച്ചോ മൊബൈൽ സന്ദേശമയച്ചോ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്ന സംവിധാനമാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഒരുക്കുന്നത്.
വലിയൊരു വിഭാഗം അധ്യാപകർക്കും നേരിട്ടുള്ള അധ്യയനം തുടങ്ങുന്നതിന് വിയോജിപ്പാണുള്ളത്. ഏതെങ്കിലും ഒരു വിദ്യാർഥിക്ക് കോവിഡുണ്ടെങ്കിൽ മുഴുവൻ വിദ്യാർഥികൾക്കും പകരുന്ന സാഹചര്യമാണുണ്ടാകുകയെന്ന് അധ്യാപകർ പറയുന്നു.
നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഏതൊക്കെ വിദ്യാർഥികളാണ് കൺടെയ്ൻമെന്റ് സോണുകളിൽനിന്നും വരുന്നതെന്നും കണ്ടെത്താൽ കഴിയില്ല. ഓൺലൈൻ ക്ലാസുകൾ വലിയൊരളവുവരെ ഫലപ്രദമാണെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.