ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സഞ്ജു സാംസണിനു ശേഷം മലയാളികൾക്ക് അഭിമാനമായി മറ്റൊരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടി; ബെംഗളൂരു മലയാളിയായ ദേവ്ദത്ത് പടിക്കല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഓപ്പണറായി കളിച്ച ദേവ്ദത്ത് ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഐപിഎല്ലില്‍ താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 അരങ്ങേറ്റങ്ങൾക്കു പിന്നാലെ ഐപിഎൽ അരങ്ങേറ്റത്തിലും അർധസെഞ്ചുറി നേടിയെന്ന റെക്കോർഡും ഇനി പടിക്കലിനു സ്വന്തം. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി കാഴ്ചവച്ചു കൊണ്ടിരുന്ന ശ്രദ്ധേയമായ ബാറ്റിങായിരുന്നു ഇടംകൈയന്‍…
Read MoreMonth: September 2020
മെട്രോ കാർഡ് ഇനി പുതുക്കേണ്ട; കാലാവധി നീട്ടി
ബെംഗളൂരു: ഇനിമുതൽ നമ്മ മെട്രോയുടെ സ്മാർട്ട് കാർഡ് കാലാവധി പത്തുവർഷം വരെ. നിലവിൽ ഒരു വർഷം വരെയായിരുന്നു കാർഡിന്റെ കാലവധി. കഴിഞ്ഞ അഞ്ചു മാസത്തിലധികം കോവിഡ് മൂലം മെട്രോ സർവീസ് നിർത്തി വയ്ക്കേണ്ടിവന്നതിനാൽ, ഇപ്പോൾ റീചാർജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പലരും ഉന്നയിച്ചിരുന്നു. ഇനിമുതൽ വെബ്സൈറ്റ് വഴിയോ ആപ്പിലൂടെയോ ഓണ്ലൈൻ ബാങ്കിങ് സംവിധാനം ഉപയോഗിച്ച് കാർഡ് റീചാർജ് ചെയ്യാവുന്നതാണ്. കൂടാതെ റീആക്ടിവേഷൻ ചാർജും ഉണ്ടായിരിക്കില്ല. ബി.എം.ആർ.സി.എൽ. അറിയിപ്പ് ചുവടെ: http://88t.8a2.myftpupload.com/archives/56463
Read Moreഇന്ന് 122 മരണം;7339 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;9925 പേർക്ക് ഇന്ന് ഡിസ്ചാർജ്ജ്.
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 122 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 7339 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :122(101) ആകെ കോവിഡ് മരണം :8145(8023) ഇന്നത്തെ കേസുകള്‍ :7339(8191) ആകെ പോസിറ്റീവ് കേസുകള്‍ :526876 (519537) ആകെ ആക്റ്റീവ് കേസുകള്‍ : 95335 ഇന്ന് ഡിസ്ചാര്‍ജ് :9925(8611) ആകെ ഡിസ്ചാര്‍ജ് :423377(413452) തീവ്ര പരിചരണ വിഭാഗത്തില്‍ :809(811)…
Read Moreഇലക്ട്രിക് കാർ നിർമാതാക്കളായ ‘ടെസ്ല’ നഗരത്തിൽ ആർ&ഡി കേന്ദ്രം സ്ഥാപിക്കാൻ നീക്കം
ബംഗലൂരു: ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല നഗരത്തിൽ ആർ&ഡി (R&D) കേന്ദ്രം സ്ഥാപിക്കാൻ നീക്കം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചർച്ചകൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീമേഖലകളിൽ ഗവേഷണ-വികസന സാധ്യതകൾ മികച്ചരീതിയിൽ നിലവിൽതന്നെ കർണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലോകപ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവർത്തനംതുടങ്ങുമ്പോൾ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആഗോള സ്ഥാപനങ്ങളുടെ നിരവധി ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളുരുവിൽ പ്രവർത്തിക്കുന്നുണ്ട്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാൻഡുകൾക്ക് ബെംഗളുരുവിൽ…
Read Moreആളുമാറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം;പ്രതികളെ പൊക്കി പോലീസ്.
ബെംഗളൂരു: ആഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം. അനന്തപുരി സ്വദേശി സതീഷ് (27) വീട്ടിൽ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘത്തിൻ്റെ വെട്ടും കുത്തുമേറ്റ് അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം ഗുണ്ടാസംഘം പിടിയിലായി. .ഗിരിപുര, ത്യാഗരാജ നഗർ സ്വദേശികളായ അനിൽകുമാർ (28), വിനയ് (24), അരവിന്ദ് (24) എന്നിവരാണ് ചാമരാജ് പോലീസിൻ്റെ പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചു പേരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പുറത്തു പോയിരുന്ന സതീഷിൻ്റെ മാതാവ് സ്ഥലത്തെത്തിയപ്പോൾ എട്ടംഗ സംഘം വീടിനു പുറത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർക്കുന്നതാണ് കണ്ടത്. പിന്നീട് വീട്ടിനുള്ളിൽ…
Read Moreസംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ, കേരളത്തിലേക്കുള്ള റോഡ് ഇടിഞ്ഞു; മരങ്ങൾ വീണും, വെള്ളം കയറിയും വ്യാപക നാശനഷ്ടം
ബെംഗളൂരു: ഉഡുപ്പി ,ദക്ഷിണ കന്നഡ ജില്ലകളിൽ രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ വീണും, വെള്ളം കയറിയും വീടുകളും, വാഹനങ്ങളും ഉപയോഗയോഗ്യമല്ലാതായി. ഒറ്റപ്പെട്ടുപോയവരെ ദേശീയ ദുരന്തനിവാരണ സേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. അഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ ഉഡുപ്പി ജില്ലയിലേക്ക് 250 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 1077 എന്ന ഹെൽപ് ലൈൻ നമ്പറിൽ അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. Karnataka: Portion of a road collapsed in Neermarga in Mangaluru today due…
Read Moreനിയമസഭാ സമ്മേളനം ഇന്നു മുതൽ;കോവിഡ് പ്രതിരോധവും,എം.എൽ.എ.ക്ക് എതിരെ നടന്ന അക്രമണവും, ലഹരിമരുന്ന് കടത്തും, മഴക്കെടുതികളും ചർച്ചയായേക്കും.
ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിന് 21 ന് തുടക്കമാകും. കോവിഡ് പരിശോധനക്കു ശേഷം ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് മാസ്ക്, സാനിറ്റൈസർ, ഫെയ്സ് ഷീൽഡ് എന്നിവ നൽകുന്നതായിരിക്കും. മാധ്യമ പ്രവർത്തകർക്കും കോവിഡ് സുരക്ഷാ നിയമങ്ങൾക്കനുസരിച്ചായിരിക്കും പ്രവേശനം. നിയമസഭാ സമ്മേളന വേദിയിലേക്ക് പൊതുജനങ്ങളെ അനുവദിക്കുന്നതല്ല. പത്തുദിവസത്തെ സമ്മേളനത്തിൽ ലഹരിമരുന്നുകേസ് പ്രധാന വിഷയമായിരിക്കും.രാഷ്ട്രീയ, സിനിമാ പ്രമുഖർക്കുമേൽ വന്നിട്ടുള്ള അരോപണങ്ങൾക്ക് സർക്കാർ മറുപടി നൽകേണ്ടി വരും. നിയമനിർമ്മാണ കൗൺസിലിൽ 1254 ചോദ്യങ്ങളാണ് അംഗങ്ങൾ സമർപ്പിച്ചിട്ടുള്ളത്. ഒൻപത് ബില്ലുകൾ പാസാക്കേണ്ടതായിട്ടുണ്ട്. ആഗസ്റ്റ് 11ന് നടന്ന ബെംഗളൂരു അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ…
Read Moreസംസ്ഥാനത്ത് കനത്ത മഴ; വെള്ളപ്പൊക്കം ;വൻ നാശനഷ്ടം.
ബെംഗളൂരു : ഏതാനും ദിവസമായി തുടരുന്ന മഴയിൽ ദക്ഷിണകന്നഡ ,ഉഡുപ്പി ജില്ലകളിൽ വൻ നാശനഷ്ടം. വെള്ളം കയറി ഏക്കറുകളോളം കൃഷിയാണ് നശിച്ചത്, വെള്ളം കയറിയും മരം വീണും നിരവധി വാഹനങ്ങൾ നശിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഉഡുപ്പിയിൽ രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ ഹെലികോപ്റ്ററുകൾ എത്തിച്ചു. വീടുകളിൽ ഒറ്റപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാർക്കിങ്‌കേന്ദ്രവും പൂർണമായി വെള്ളത്തിൽ മുങ്ങി. മംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള അഡ്യപാടി റോഡ്, മണിപ്പാൽ ഹൈവേ എന്നിവിടങ്ങളിലും വ്യപകമായ…
Read Moreപ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകം:ഉമ്മൻചാണ്ടി.
ബെംഗളൂരു : പ്രവാസികൾ കേരളത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി സുവർണ്ണ ജൂബിലി ആഘോഷം വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ ഓർക്കുന്നു എന്നും അവർ തരുന്ന സ്നേഹത്തിന് എപ്പോളും നന്ദി ഉണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിനു വെളിയിൽ ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ച കെപിസി നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. കെപിസി പ്രസിഡണ്ട് ശ്രീ സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ എംഎൽഎ ശ്രീ…
Read Moreകർണാടകയിൽ ആകെ കോവിഡ് മരണസംഖ്യ 8000 കടന്നു;ഇന്ന് 101 മരണം…
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 101 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8191 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :101(114) ആകെ കോവിഡ് മരണം :8023(7922) ഇന്നത്തെ കേസുകള്‍ :8191(8364) ആകെ പോസിറ്റീവ് കേസുകള്‍ :519537(502982) ആകെ ആക്റ്റീവ് കേസുകള്‍ : 98043 ഇന്ന് ഡിസ്ചാര്‍ജ് :8611(10815) ആകെ ഡിസ്ചാര്‍ജ് :413452(404841) തീവ്ര പരിചരണ വിഭാഗത്തില്‍ :811(822) കര്‍ണാടകയില്‍…
Read More