ഇലക്ട്രിക് കാർ നിർമാതാക്കളായ ‘ടെസ്ല’ നഗരത്തിൽ ആർ&ഡി കേന്ദ്രം സ്ഥാപിക്കാൻ നീക്കം

ബംഗലൂരു: ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല നഗരത്തിൽ ആർ&ഡി (R&D) കേന്ദ്രം സ്ഥാപിക്കാൻ നീക്കം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചർച്ചകൾ പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി എന്നീമേഖലകളിൽ ഗവേഷണ-വികസന സാധ്യതകൾ മികച്ചരീതിയിൽ നിലവിൽതന്നെ കർണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലോകപ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവർത്തനംതുടങ്ങുമ്പോൾ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ആഗോള സ്ഥാപനങ്ങളുടെ നിരവധി ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളുരുവിൽ പ്രവർത്തിക്കുന്നുണ്ട്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാൻഡുകൾക്ക് ബെംഗളുരുവിൽ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്.

ജനറൽ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ലോകത്തെതന്നെ നാലാമത്തെ വലിയ വാഹനവിപണിയായ ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കാൻ ടെസ് ല ഒരുവർഷംമുമ്പെ ശ്രമംനടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം
[masterslider id="10"]

Related posts