നീറ്റ്, ജെ.ഇ.ഇ പരീക്ഷ; റിവ്യൂ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ നല്‍കിയ റിവ്യൂ ഹർജി സുപ്രീംകോടതി തള്ളി. അശോക് ഭൂഷണ്‍, ബി.ആര്‍ ഗവായ്, കൃഷ്ണ മുരളീ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 28 നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സെപ്റ്റംബറില്‍ തന്നെ പരീക്ഷകള്‍  നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹരജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.…

Read More

ലഹരിമരുന്ന് കേസ്; പ്രമുഖ നടി കസ്റ്റഡിയിൽ!

ബെംഗളൂരു: നഗരത്തിലെ ലഹരിമരുന്നു കേസ് പുതിയ തലങ്ങളിലേക്ക്. കന്നഡയിലെ പ്രമുഖ സിനിമാ താരമായ രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് അവരുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് നടപടി. മുൻ നിശ്ചയിച്ച പ്രകാരം രാഗിണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതായിരുന്നു. നടിയുടെ അനുയായിയെ ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നു. മോഹൻലാൽ – മേജർ രവി കൂട്ടുകെട്ടിൻ്റെ കണ്ഡഹാർ എന്ന മലയാള സിനിമയിൽ രാഗിണി അഭിനയിച്ചിട്ടുണ്ട്.

Read More

കോവിഡ് അനുഭവം പങ്കുവെച്ച് നിരീക്ഷണത്തിൽ കഴിയുന്ന കിരൺ മജുംദാർ ഷാ

ബെംഗളൂരു: ബയോകോൺ ചെയർപേഴ്സനും സാമൂഹികപ്രവർത്തകയുമായ കിരൺ മജുംദാർ ഷാ തന്റെ കോവിഡ്-19 ബാധിച്ച അനുഭവം പങ്കുവയ്ക്കുന്നു. "Don't panic on testing positive. Make sure you're supervised by a doctor through a telehealth program. Do yoga & walk as much as you can." @kiranshaw, pens her experience of winning over #COVID19. #SmashCOVID19Stigmahttps://t.co/jdfcsTKDOQ pic.twitter.com/BwPXrHndGq — Biocon Biologics (@BioconBiologics) September 3, 2020 കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന കിരൺ മജുംദാർ ഷാ ഇപ്പോഴും നിരീക്ഷണത്തിലാണ്.…

Read More

രാഗിണി ദ്വിവേദിയുടെ വീട്ടിൽ റെയ്ഡ് തുടരുന്നു;സഞ്ജന ഗിൽറാണിയും ഹാജരാകണം;കന്നഡ സിനിമാ രംഗത്തെ മയക്കുമരുന്നു വേട്ട ഉന്നതരിലേക്ക്.

ബെംഗളൂരു : സംസ്ഥാനത്ത് വൻ വാർത്താ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് കള്ളക്കടത്ത് കേസ് പുതിയ തലങ്ങളിലേക്ക്. കന്നഡ സിനിമാ താരം രാഗിണി ദ്വിവേദിയുടെ യെലഹങ്കയുടെ വീട്ടിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ചോദ്യം ചെയ്യലിന് ഇന്ന് രാഗിണി ഹാജരാകുന്നതിന് മുൻപാണ് റെയ്ഡ്. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ ഇന്നലെ സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സിനിമാ താരമായ സഞ്ജനാ ഗിൽറാണിയുടെ സഹായി രാഹുലും അറസ്റ്റിലായതായും വാർത്തകൾ ഉണ്ട്. മലയാളസിനിമയിൽ അടക്കം പ്രശസ്തയായ നിക്കി ഗിൽറാണിയുടെ സഹോദരിയാണ് സഞ്ജന. പ്രമുഖ സംവിധായകൻ…

Read More

കോവിഡ് രോഗികളുള്ള വീടുകൾക്ക് മുന്നിലെ മുന്നറിയിപ്പ് ബോർഡും ഒഴിവാക്കി

ബെംഗളൂരു: ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കിയതിനുപിന്നാലെ കോവിഡ് രോഗികളുള്ള വീടുകൾക്ക് മുന്നിലെ മുന്നറിയിപ്പ് ബോർഡും ഒഴിവാക്കി. കോവിഡ് രോഗികളുള്ള വീടിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് വെക്കുന്നത് മൂലം താമസക്കാർക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പോസ്റ്റർ പതിക്കുന്നത് ഒഴിവാക്കിയതെന്ന് ബി.ബി.എം.പി. കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ഇനി മുതൽ നഗരത്തിലെ ഒന്നോ രണ്ടോ പേർക്ക് കോവിഡ് ബാധിച്ചാൽ തെരുവ് അടയ്ക്കില്ല. പ്രദേശവാസികളെ രോഗികളുള്ള കാര്യം അറിയിക്കും- അദ്ദേഹം പറഞ്ഞു. ഇപ്പോൾ നഗരത്തിലെ 17,159 തെരുവുകളിൽ കോവിഡ് രോഗികളുണ്ട്. ഇതിൽ 1058 തെരുവുകളിൽ അഞ്ചിൽകൂടുതൽ രോഗികളുണ്ട്. നഗരത്തിൽ 15,000 കണ്ടെയ്ൻമെന്റ്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം നന്ദി ഹിൽസിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നു

ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം നന്ദി ഹിൽസിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നു. കർശന നിയന്ത്രണങ്ങളോടെ സെപ്റ്റംബർ ഏഴുമുതലാണ് പ്രവേശിപ്പിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരിക്കും പ്രവേശനസമയം. കഴിഞ്ഞ മാർച്ചിലാണ് ഇവിടേക്കുള്ള പ്രവേശനം നിർത്തിവെച്ചത്. നഗരത്തിനോട് ചേർന്നുകിടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്‌ നന്ദി ഹിൽസ്. മാസങ്ങളോളം വീട്ടിൽ കഴിഞ്ഞതിനാൽ കൂടുതൽപേർ നന്ദി ഹിൽസിൽ സന്ദർശനത്തിനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവേശനം സാധ്യമാകൂവെന്നാണ് അധികൃതർ പറയുന്നത്. സന്ദർശകരെ തെർമൽ സ്‌കാനിങ്ങിന് വിധേയമാക്കിയായിരിക്കും പ്രധാന കവാടത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങൾ തെറ്റിക്കുന്നത് കണ്ടെത്താൻ ജീവനക്കാരെ നിയോഗിക്കാനും പദ്ധതിയുണ്ട്. മുഖാവരണം ധരിക്കാത്തവർക്ക് പ്രവേശനമുണ്ടാകില്ല.…

Read More

കർണാടക-കേരള രാഷ്ട്രീയ-സിനിമാ മേഖലയിൽ കോളിളക്കമായി മയക്കുമരുന്നു കേസ്; കൂടുതൽ വെളിപ്പെടുത്തലുകൾ..

ബെംഗളൂരു: കർണാടക – കേരള രാഷ്ട്രീയ – സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ ലഹരികടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ലഹരികടത്തു കേസില്‍ അറസ്റ്റിലായ അനിഖ ലഹരി വസ്തുക്കള്‍ ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത് സമ്മാനപ്പൊതികള്‍ എന്നു തോന്നിപ്പിക്കുന്ന പെട്ടികളിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. അനിഖയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് കുടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് എന്ന ലഹരിവസ്തുവാണ് അനിഖ ഇടനിലക്കാര്‍ക്ക് നല്‍കിയിരുന്നത്. തപാല്‍ സ്റ്റാമ്പിനു പിന്നില്‍ തേച്ച് മരുന്ന് പാവകളില്‍ ഒളിപ്പിക്കും. തുടര്‍ന്ന് ഈ പാവകള്‍ കൊറിയറില്‍ അയക്കും. ഇത്തരത്തിലാണ്…

Read More

മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.

ബെംഗളൂരു : നെലഗദരനഹള്ളി ഗംഗാ സ്കൂളിന്‌ സമീപം താമസിക്കുന്ന കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ഷെറിൻ ഫിലിപ്പ (36)കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ചു . സെന്റ് തോമസ് ടൗണിലെ പള്ളിയോട് ചേർന്നുള്ള കംപ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഷീറ്റ് പാകുന്നതിനിടയിലാണ് അപകടം സംഭവിച്ചത് . മൃതദേഹം ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. ഭാര്യ നിവ്യ,മക്കൾ ഒലിവിയ,ഏയ്ഞ്ചൽ .പോസ്റ്റ്മോർട്ടംനാളെ നടക്കും.

Read More

മോഷണം പോയ വാഹനം 60 ദിവസത്തിനകം കണ്ടെത്തിയിരിക്കണം !

ബെംഗളൂരു : മോഷണം പോയ വാഹനങ്ങൾ 60 ദിവസത്തിനകം കണ്ടെത്തി നൽകണമെന്ന് സിറ്റി പോലീസ് കമ്മീഷണറിൻ്റെ കർശ്ശന നിർദ്ദേശം. കമാൽ പന്ത് ഐ.പി.എസ് ആണ് നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയത്. 60 ദിവസത്തിനകം വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇൻഷൂറൻസ് ലഭിക്കുന്നതിനുള്ള രേഖകൾ നൽകണം. 75 ദിവസത്തിനകം ഇത് ലഭിച്ചില്ലെങ്കിൽ ഡി.സി.പി, അഡീഷണൽ കമ്മീഷണർ, കമ്മീഷണർ ഓഫീസുകളെ സമീപിക്കാം. All divisional officers in @BlrCityPolice Police limits have been instructed to detect stolen vehicles at the earliest.…

Read More

കര്‍ണാടകയില്‍ കോവിഡ് മരണം 6000 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം…

ബെംഗളൂരു :കര്‍ണാടകയില്‍ കോവിഡ് മരണം 6000 കടന്നു, ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 104 പേര്‍ മരിച്ചു 8865 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :104 ആകെ കോവിഡ് മരണം : 6054 ഇന്നത്തെ കേസുകള്‍ : 8865 ആകെ പോസിറ്റീവ് കേസുകള്‍ : 370206 ആകെ ആക്റ്റീവ് കേസുകള്‍ : 96098 ഇന്ന് ഡിസ്ചാര്‍ജ് : 7122 ആകെ ഡിസ്ചാര്‍ജ് : 268035 തീവ്ര പരിചരണ…

Read More
Click Here to Follow Us