സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു;മരണം സത്യപ്രതിജ്ഞ ചെയ്ത് 2 മാസത്തിനുളളിൽ.

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള രാജ്യസഭാം​ഗം കൊവിഡ് ബാധിച്ച് മരിച്ചു. റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്‌തിയാണ് മരിച്ചത്. രണ്ടാഴ്ചയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂലൈ 22നാണ് അശോക് ​ഗസ്തി രാജ്യസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. 2012ൽ കർണാടക പിന്നാക്ക വിഭാ​ഗ ക്ഷേമ കമ്മീഷൻ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എബിവിപിയിലൂടെ സംഘടനാ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം യുവമോർച്ച സംസ്ഥാന അധ്യക്ഷനായും പ്രവർ‍ത്തിച്ചിട്ടുണ്ട്. കൊവിഡ്…

Read More

ആത്മവിശ്വാസം നഷ്ടമായി, കണ്ണീരണിഞ്ഞ് രാഗിണി; നിസ്സഹകരണം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു

ബെംഗളുരു: മയക്കുമരുന്നു കേസിൽ നടി രാഗിണി ദ്വിവേദി ജൂഡീഷ്യൽ കസ്റ്റഡിയിൽ. അറസ്റ്റിൻ്റെ സമയത്തുണ്ടായിരുന്ന ആത്മവിശ്വാസവും പുഞ്ചിരിയും നഷ്ടപ്പെട്ട നിലയിലാണിപ്പോൾ രാഗിണി. കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ക്വാറൻറീൻ സെല്ലിലാക്കപ്പെട്ട രാഗിണി കണ്ണീരിലായെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുവന്നപ്പോൾ മൂത്ര സാംപിളിൽ വെള്ളം ചേർത്ത് നൽകിയത് ഡോക്ടർമാർ കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഈ നിസ്സഹകരണ മനോഭാവം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. കന്നഡ സിനിമാമേഖലയുമായി രവി ശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്നതിന് വ്യക്തമായ…

Read More

36 ദിവസങ്ങൾ കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റ് റിസൾട്ട് കിട്ടാതെ ചാമരാജ്പെട്ട് നിവാസികൾ

ബെംഗളൂരു: ഓഗസ്റ്റ് 10 ന് ഒരു ടെസ്റ്റിംഗ് ഡ്രൈവിൽ കോവിഡ് -19 നായി ചാമരാജ്‌പേട്ടിലെ നിരവധി ആളുകൾ ശ്രവ പരിശോധനയ്ക്കു കൊടുത്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ഫലം വന്നിട്ടില്ല. “ഞങ്ങളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങളെ അറിയിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു” 63 കാരനായ കുമാർ പറഞ്ഞു . തന്റെ ഭാര്യയായ ഭാർഗവിയുടെയും ശ്രവം എടുത്തു. എന്നാൽ ഫലം ഇത് വരെ അറിഞ്ഞില്ല. അതിനു ശേഷം ചില പത്രപ്രവർത്തകർ അന്വേഷിച്ചപ്പോൾ അവരൊക്കെ നെഗറ്റീവ് ആയതു കൊണ്ടാണ് ഫലം അറിയിക്കാതിരുന്നത് എന്ന് അറിയാൻ…

Read More

മഴയെത്തുടർന്ന് കൃഷിനാശം: പച്ചക്കറികൾക്ക് വൻ വില വർധന

ബെംഗളുരു: മഴ ശക്തമായതോടെ സംസ്ഥാനത്തെ പച്ചക്കറി വില ഉയർന്നു.വടക്കൻ കർണ്ണാടകത്തിലുൾപ്പടെ ശക്തമായ മഴയെത്തുടർന്ന് വ്യപകമായുണ്ടായ കൃഷിനാശം പച്ചക്കറി വില കുത്തനെ ഉയരുന്ന നിലയിലേക്കെത്തിച്ചു. ഹോംപ്കോംസ് മാർക്കറ്റുകളിൽ 20 ശതമാനമാണ് വില വർദ്ധന. ഇത് മഴക്കാലത്തുണ്ടാകാറുള്ള ഒരു സാധാരണ പ്രവണതയാണെന്നും മൂന്നാഴ്ചക്കുള്ളിൽ വില സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോപ്കോംസ് അധികൃതർ. ഒരാഴ്ച മുൻപ് 20 രൂപക്ക് വരെ ലഭിച്ചിരുന്ന തക്കാളിക്ക് 70 രൂപ വരെ വില ഉയർന്നു. ഉള്ളിക്ക് 30 ൽ നിന്ന് 40 രൂപയായി. ഉരുളക്കിഴങ്ങിന് 20 രൂപയോളം ഉയർന്ന് 60 മുതൽ 70…

Read More

പ്രതിസന്ധി മറികടക്കാൻ വാടക നിരക്ക് കുത്തനെ കുറച്ച് പി.ജി ഉടമകൾ

ബെംഗളൂരു: നിലവിലുള്ള പ്രതിസന്ധി മറികടക്കാൻ പേയിംഗ് ഗസ്റ്റ് സ്ഥാപന നടത്തിപ്പുകാർ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വാടക നിരക്ക് കുത്തനെ കുറച്ചും നാലു മാസത്തേക്ക് വാടകക്കെടുക്കുമ്പോൾ ആകെ വാടകയിൽ 40% കുറവു നൽകാനും തയ്യാറാണെന്ന് പി.ജി.ഉടമകൾ. നിലവിലുള്ള സ്ഥിതിയനുസരിച്ച് 10 ശതമാനത്തിൽ താഴെ മാത്രം താമസക്കാരുള്ള പി.ജി.കളാണ് അധികവും.പല പി.ജി.കളും പൂർണ്ണമായും നിർത്തിയ നിലയിലുമാണ്. ജനുവരിയോടെ ഐ.ടി. മേഖലയിലുള്ളവർ നേരിട്ട് ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കുന്നതോടെ പി.ജി.കൾ സാധാരണ നിലയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ജനുവരി വരെയുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗ്ഗമെന്ന നിലയിലാണ് കുറഞ്ഞ വാടകയിൽ…

Read More

സഞ്ജന ഗൽറാണിയും പരപ്പന അഗ്രഹാര ജയിലിൽ

ബെംഗളുരു: ലഹരിമരുന്നു കേസിൽ നടി സഞ്ജന ഗൽറാണിയെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു. താരദമ്പതികളായ ദിഗന്ത് മഞ്ചലയോടും ഭാര്യ ഐന്ദ്രിത റായിയോടും കഴിഞ്ഞ ദിവസം ഹാജരാകാൻ സി സി ബി ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനുശേഷം അവരെ വിട്ടയച്ചു. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തിലെത്തിയ ദമ്പതികൾ നാലു മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരായി. ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങൾ പങ്കെടുത്ത പാർട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്നും ശേഖരിച്ചു. തങ്ങൾ ലഹരിമരുന്നുപയോഗിച്ചിട്ടില്ലെന്ന് ദമ്പതികൾ മൊഴി നൽകി.ആവശ്യമെങ്കിൽ വീണ്ടും ഹാജരാകാമെന്ന് സി സി ബി നിർദ്ദേശിച്ചിട്ടുണ്ട് പോലീസ്…

Read More

ചർച്ച വിജയം… സമരം തുടരാൻ തീരുമാനിച്ച് ഗവ: ഡോക്ടർമാർ….

ബെംഗളൂരു : ചർച്ച വിജയമായിട്ടും നാളെ വരെ സമരം തുടരാൻ തീരുമാനമാനിച്ച് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ. ശമ്പളം വർദ്ധിപ്പിക്കണം എന്ന ഡോക്ടർമാരുടെ ആവശ്യം മന്ത്രിതലത്തിൽ നടന്ന ചർച്ചയിൽ അംഗീകരിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ബി.ശ്രീരാമുലു, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിഡോ.കെ.സുധാകർ, ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ എന്നിവരുമായി ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ ജിഎംഒഎ) നടത്തിയ ചർച്ചയി ലാണ് ശമ്പളം വർധിപ്പിക്കാമെന്ന ഉറപ്പു ലഭിച്ചത്. അസോസിയേഷൻ അംഗങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. ഒപി വിഭാഗം നിർത്തിവച്ചും സർക്കാർ ആശുപ്രതികളിൽ ഓരോ ദിവസത്തെയും കോവിഡ് ബാധിതരു…

Read More

ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി കേരള.ആർ.ടി.സിയും.

ബെംഗളൂരു: കർണാടക ആർ ടി സിക്ക് പിന്നാലെ ഓണം സ്പെഷൽ സർവീസുകൾ നീട്ടി കേരള ആർ.ടി.സിയും. 26 വരെയാണ് സർവ്വീസുകൾ നീട്ടിയിട്ടുള്ളത്. http://88t.8a2.myftpupload.com/archives/56928 തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ ,പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നായി നഗരത്തിലേക്ക് 11 സർവ്വീസുകൾ ആണ് ദിവസേന കർണാടക ആർ.ടി.സി.നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി പ്രതിദിനം 8 സർവീസുകൾ കേരള ആർടിസിക്ക് ഉണ്ട്. ടിക്കെറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. കര്‍ണാടക ആര്‍ ടി സി ബുക്കിംഗ്…

Read More

17 കാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെതിരെ കേസ്;ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.

ബെംഗളൂരു: 17 കാരിയെ പീഡിപ്പിച്ച കേസിൽ ഗവൺമെന്റ് സ്കൂൾ അദ്ധ്യാപകനെ പോലീസ് തിരയുന്നു. ബെംഗളൂരു ഗ്രാമ ജില്ലയിലെ നന്ദനഗുഡി പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർത്ഥിനിയെ ഒരു വർഷത്തോളം പീഡിപ്പിച്ച ഗവണ്മെന്റ് സ്കൂൾ അധ്യാപകനെയാണ് പോലീസ് തിരയുന്നത്. അമ്മ മരിച്ചതിനെ തുടർന്ന് അച്ഛൻ രണ്ടാമത് വിവാഹിതനായ ശേഷം കുട്ടി വർഷങ്ങളായി മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയു കൂടെ ആണ് താമസം. പെൺകുട്ടി ഇപ്പോൾ ഒന്നാം വർഷ പി യു വിദ്യാർഥിനിയാണ്. ഈ വർഷം കോവിഡിനെ തുടർന്ന് ക്ലാസുകൾ  ഓൺലൈൻ ആക്കിയതിനാൽ കുട്ടിക്ക് സ്മാർട്ട് ഫോൺ വാങ്ങിച്ചു കൊടുത്തിരുന്നു .…

Read More

ബി.എം.ടി.സി.ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർബന്ധിക്കുന്നതായി പരാതി.

ബെംഗളൂരു : ഡ്രൈവർമാരും മറ്റു ജോലിക്കാരുമായ ബിഎംടിസി തൊഴിലാളികളെ ശമ്പളം ഇല്ലാതെ അവധിയിൽ പ്രവേശിക്കാൻ നിർബന്ധിതരാക്കുന്നതായി പരാതി. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത് എന്നാണ് ആരോപണം. പൊതു ഗതാഗാതത്തിനു യാത്രക്കാർ കുറഞ്ഞതിനാൽ കൂടുതൽ സർവീസുകൾ നടത്താൻ ബിഎംടിസിക്കു കഴിയുന്നില്ല . മുൻപുണ്ടായിരുന്ന 6100 സർവീസിൽ ഇപ്പോൾ നടത്തുന്നത് 4200 സർവീസുകൾ മാത്രമാണ് . വരുമാനത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും കർണാടക ഗവണ്മെന്റ് ബിഎംടിസി യോട് ബില്ലിന്റെ 25 ശതമാനം സ്വയം വഹിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. കൈവശം വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ തൊഴിലാളികളോട്…

Read More
Click Here to Follow Us