ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 59 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6892 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :59(79) ആകെ കോവിഡ് മരണം :8621(8582) ഇന്നത്തെ കേസുകള്‍ :6892(9543) ആകെ പോസിറ്റീവ് കേസുകള്‍ :582458 (575566) ആകെ ആക്റ്റീവ് കേസുകള്‍ : 104048 (104724) ഇന്ന് ഡിസ്ചാര്‍ജ് :7509(6522) ആകെ ഡിസ്ചാര്‍ജ് :469750 (462241) തീവ്ര പരിചരണ…
Read MoreDay: 28 September 2020
ബെംഗളൂരു ഭീകരവാദ കേന്ദ്രമാണെന്ന തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ!
ബെംഗളൂരു: ബെംഗളൂരു നഗരം ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയെന്ന യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ. കർണാടകയും ബെംഗളൂരുവും ബിജെപി തന്നെയാണ് ഭരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് തേജസ്വിയെ യുവമോർച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്നാവശ്യപ്പെട്ടു. ബസിനസിനായി ബെംഗളൂരുവിലേക്കോ കർണാടകയിലേക്കോ ഇനി ഏത് കമ്പനി വരുമെന്നും അദ്ദേഹം ചോദിച്ചു. ‘ബിജെപി അദ്ദേഹത്തെ പുറത്താക്കണം. അദ്ദേഹം ബെംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണ്’ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു. BJP MP @Tejasvi_Surya calling Bengaluru, a global city known for Technology and Innovation,…
Read Moreസഞ്ജുവിനെ ധോണിയോട് തുലനം ചെയ്യരുതെന്ന് തരൂരിനോട് ഗംഭീറും ശ്രീശാന്തും
ഇരുടീമുകളും റൺമല തീർത്ത രാജസ്ഥാൻ റോയൽസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് കുറിച്ച 224 റൺസ് വിജയലക്ഷ്യം താണ്ടാൻ രാജസ്ഥാനെ സഹായിച്ചത് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. രണ്ടാം മത്സരത്തിലും തിളങ്ങുന്ന പ്രകടനം കാഴ്‌ച വച്ച സഞ്ജു ഈ മത്സരത്തിലും മാൻ ഓഫ് ദ മാച്ച് ആയി. സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യൻ ടീമിലേക്കുളള മാർഗസൂചികയാണെന്ന് നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ സൂചിപ്പിച്ചു. ഒപ്പം തിരുവനന്തപുരം എം.പി. ശശി തരൂരും. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ധോണിയാകാൻ കഴിവുളളയാളാണ് സഞ്ജുവെന്ന് പതിനാലാം വയസിൽ സഞ്ജുവിനെ കുറിച്ച് താൻ…
Read Moreകർണാടക ബന്ദ്: വാഹന ഗതാഗതം തടസ്സപ്പെട്ടേക്കും; കൂടുതൽ വിവരങ്ങൾ
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ദേശിയ പാതകളും സ്തംഭിപ്പിക്കുമെന്നാണ് കർഷകരുടെ ഭീഷണി. യെദ്യൂരപ്പ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി – സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞു എന്നീ നടപടികൾക്കെതിരെയാണ് പ്രതിഷേധം. ബംഗളുരുവിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. കൂടാതെ തൊഴിലാളികളും കർഷകർക്ക് പിന്തുണയുമായി എത്തുന്നുണ്ട്. Bengaluru: Karnataka Congress protests against govt at party office. State Congress chief DK Shivakumar, state in-charge Randeep Surjewala & Siddaramaiah present.…
Read Moreതീവ്രവാദപ്രവർത്തനങ്ങൾ കൂടുന്നു; എൻ.ഐ.എ.യ്ക്ക് ബെംഗളൂരുവിൽ സ്ഥിരം ഓഫീസ് ഉടൻ!
ബെംഗളൂരു: നഗരത്തിലും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും തീവ്രവാദപ്രവർത്തനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യ്ക്ക് ബെംഗളൂരുവിൽ സ്ഥിരം ഓഫീസ് ഉടൻ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി തേജസ്വി സൂര്യ എം.പി. പറഞ്ഞു. കഴിഞ്ഞയാഴ്ച അമിത്ഷായെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നുകണ്ട് ബെംഗളൂരുവിൽ എൻ.ഐ.എ. ഓഫീസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത യുവമോർച്ച ദേശീയ അധ്യക്ഷനായി നിയമിതനായ തേജസ്വി സൂര്യ ബോധിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ഡി.ജെ. ഹള്ളിയിലും കെ.ജി. ഹള്ളിയിലുമുണ്ടായ അക്രമസംഭവങ്ങൾ എൻ.ഐ.എ. അന്വേഷിക്കുന്നത് ഗൗരവമായി കാണണമെന്നും നിരവധി തീവ്രവാദസംഘടനകൾ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കായി ബെംഗളൂരുവിനെ ഉപയോഗിക്കുന്നുണ്ടെന്നും തേജസ്വി സൂര്യ പറഞ്ഞു. ബെംഗളൂരുവിനെ തീവ്രവാദപ്രവർത്തനങ്ങളിൽനിന്ന്…
Read Moreനമ്മ ബെംഗളൂരുവിലും വരുന്നു ഹൈപ്പർ ലൂപ്പ്;വേഗത മണിക്കൂറിൽ 1080 കിലോമീറ്റർ !
ബെംഗളൂരു : നഗരത്തിൽ നിന്ന് കെംഗൌഡ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും 10 മിനിട്ട് പോയി തിരിച്ചു വരാൻ കഴിയുമോ ? അതെ നിർദ്ദിഷ്ട അതിവേഗ ട്യൂബ് റെയിൽ പാതയായ ഹൈപ്പർ ലൂപ്പിൻ്റെ സാധ്യതാ പഠനത്തിന് ധാരണാപത്രം ഒപ്പു വച്ചു. Today, we launched a first-of-its-kind partnership with @BLRAirport to explore a hyperloop connection that could link the airport to city center in 10 minutes. Read more: https://t.co/cjkYECMraj pic.twitter.com/7FCW1NK0hn — Virgin Hyperloop (@virginhyperloop)…
Read Moreഇന്ന് ബന്ദ്; വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം
ബെംഗളൂരു: സംസ്‌ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരേ ഇന്ന് വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. നഗരത്തിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. എന്നാൽ ബന്ദ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാർഷിക ബിൽ, ഭൂപരിഷ്കരണ നിയമഭേദഗതി എന്നിവയോടാണ് പ്രതിഷേധം. ‘റെയ്ത്ത, കാർമിക, ദളിത് ഐക്യ ഹൊരാട്ട’ ഫോറത്തിന്റെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ഏകപക്ഷീയമായി ബില്ലുകൾ പാസാക്കി കർഷകരെ സർക്കാർ…
Read Moreകോവിഡ് പരിശോധനാച്ചെലവ് കുത്തനെ കുറച്ച് ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാം
ബെംഗളൂരു: കോവിഡ് പരിശോധനാച്ചെലവ് കുത്തനെ കുറച്ച് ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന കിറ്റ് വികസിപ്പിച്ച് നഗരത്തിലെ സ്റ്റാർട്ടപ്പ് കമ്പനി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്സി.)നുകീഴിലുള്ള ‘സ്റ്റാർട്ടപ്പ്’ കമ്പനിയാണ് ഒന്നര മണിക്കൂറിനുള്ളിൽ ഫലമറിയാൻ കഴിയുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്. ‘ഇക്വയ്ൻ ബയോടെക്’ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കിറ്റ് നിർമിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിയും ‘ഗ്ലോബൽ ഡയഗ്നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന് ലഭിച്ചിട്ടുണ്ട്. ഈ കിറ്റിലൂടെ വേഗത്തിൽ ഫലമറിയാൻ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാൻ…
Read More