ജെ.പി. നഗറിൽ കഞ്ചാവ് വിൽപന; 25 ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ജെ.പി. നഗറിൽ കഞ്ചാവ് വിൽപന; വിപണിയിൽ 25 ലക്ഷം രൂപ വിലമതിക്കുന്ന 50 കിലോ കഞ്ചാവുമായി രണ്ടുപേരെ കൊനനകുണ്ഡെ പോലീസ് അറസ്റ്റു ചെയ്തു.

ബെംഗളൂരു സ്വദേശി എം. സുരേഷ് (30), ആന്ധ്ര സ്വദേശി ബന്റു തത്തരം (41) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവ് വിൽക്കുന്നതിനായി ഉപഭോക്താവിനെ കാത്തുനിൽക്കുമ്പോഴായിരുന്നു സുരേഷ് അറസ്റ്റിലായത്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ഒരു കിലോ കഞ്ചാവും മൊബൈൽ ഫോണുമാണ് പിടിച്ചെടുത്തത്.

സുരേഷിനെ ചോദ്യംചെയ്തപ്പോഴാണ് ആന്ധ്ര സ്വദേശിയും ജെ.പി. നഗറിൽ താമസക്കാരനുമായ ബന്റു തത്തരത്തിന്റെ പക്കൽനിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയത്.

ഇതേത്തുടർന്ന് ജെ.പി. നഗറിലുള്ള ബന്റുവിന്റെ വീട്ടിൽ റെയ്ഡ് നടത്തി 50 കിലോ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts