ബെംഗളൂരു: പ്രമുഖ സ്കൂളുകൾ കേന്ദ്രീകരിച്ച് ഐസ്ക്രീമിലൂടെ മയക്കുമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന് സംശയം.
വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറാണ് ഇങ്ങനെയൊരു സംശയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
നഗരത്തിലെ പ്രമുഖ സ്കൂളുകളുടെ അടുത്ത് കുട്ടികളെ വശീകരിക്കാനായി മയക്കുമരുന്ന് കലർത്തിയ ഐസ്ക്രീം നൽകി വലയിലാക്കുന്ന മയക്കുമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടാകാമെന്നും അവരെ ജയിലഴികൾക്കുള്ളിൽ അടയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
We have doubts that a drug network is operating outside high-profile schools to lure children by offering them ice creams laced with drugs. People involved in this must be sent behind bars: S Suresh Kumar, Karnataka Primary & Secondary Education Minister pic.twitter.com/yjha3PGi2W
— ANI (@ANI) September 8, 2020
മുൻപ് നഗരത്തിൽ സ്കൂൾ വിദ്യാർഥിനികൾക്ക് ചോക്ലേറ്റ് രൂപത്തിൽ മയക്കുമരുന്ന് നൽകിയ സംഭവത്തിൽ രണ്ടു കൊൽക്കത്ത സ്വദേശികൾ പിടിയിലായിരുന്നു.
കാൻഡി ബാർ, ചോക്ലേറ്റ് തുടങ്ങിയ മിട്ടായികളുടെ രൂപത്തിലാണ് മയക്കുമരുന്നുകൾ നൽകിയിരുന്നത്. കോൺവെന്റ് സ്കൂൾ കേന്ദ്രീകരിച്ചാണ് ഇവർ മിട്ടായികൾ വിതരണം ചെയ്തിരുന്നത്.
അറസ്റ്റിലായവർ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.