ബെംഗളൂരു: സംസ്ഥാനത്ത് തീരപ്രദേശ,മലനാട് ജില്ലകളില്‍ കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്നു.മൈസുരു,ഹസന്‍,ചിക്കമഗലുരു,ശിവമോഗ്ഗ,ഉത്തര കന്നഡ,ദക്ഷിണ കന്നഡ,കുടഗ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
- ദക്ഷിണ കന്നഡ ജില്ലയെ ചിക്കമഗലൂരുവുമായി ബന്ധിപ്പിക്കുന്ന ചാര്‍മാടി ചുരത്തില്‍ പരക്കെ മണ്ണിടിച്ചില്‍ ഉണ്ടായി,തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചു.
- കുടഗിലെ മടിക്കെരിയില്‍ നിന്ന് മംഗലൂരുവിലേക്കുള്ള സംപാജെ റോഡ് അടഞ്ഞു കിടക്കുകയാണ്.
- മടിക്കേരി-വിരാജ് പെട്ട,കുശാല്‍ നഗര്‍-മൈസുരു,ബാഗമണ്ടല-അയ്യെങ്കേരി റോഡ് എന്നീ പാതകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
- ബെലഗാവിയിലെ കാസില്‍ റോക്ക് റെയില്‍ പാതയില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
- മൈസുരു-കോഴിക്കോട് പാതയില്‍ മുത്തങ്ങ പൊങ്കുഴി മുതല്‍ ചെക്ക് പോസ്റ്റ് വരെ വെള്ളം കയറി റോഡ് അടച്ചു.
കുടഗില്‍ 3 ദിവസമായി കനത്ത മഴ തുടരുകയാണ്,വയനാടുമായി ചേര്‍ന്ന് നില്‍ക്കുന്ന കുട്ടയില്‍ മാത്രം 389.5 മില്ലി മീറ്റര്‍ മഴ പെയ്തു.
സംസ്ഥാനത്തെ പ്രധാന നദികള്‍ ആയ കാവേരി,കൃഷ്ണ,തുംഗ,ഭദ്ര,കപില എന്നിവയില്‍ ജലനിരപ്പ് വളരെ യധികം ഉയര്‍ന്നിട്ടുണ്ട്.കുശാല്‍ നഗറിലെ ഹാരംഗി,എച് ഡി കോട്ടയിലെ കബനി അണക്കെട്ടുകളുടെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപയുടെ ധനസഹായം മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.