ബയ്റുത്ത്: വന്‍ സ്ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലെബനനൻ. ആകാശം മുട്ടെ പുക, ഭൂമികുലുക്കം പോലെ പ്രകമ്പനം, നിമിഷങ്ങളോളം ലബനനിലെ ബെയ്റൂട്ട് നഗരം നിശ്ചലമായി.
ലബനനിലെ ബയ്റുത്തിൽ 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്.
Video shows large explosion in Beirut, Lebanon – which has caused widespread damage and injured hundreds of people, Lebanese Red Cross sayshttps://t.co/WHTlKXMmUb pic.twitter.com/UNdwucjQx2
— BBC News (World) (@BBCWorld) August 4, 2020
ആണവസ്ഫോടനം നടന്നുവെന്നാണ് കരുതിയതെന്ന് ചിലർ പറയുന്നു. സ്ഫോടനത്തെ തുടർന്ന് കൂൺ ആകൃതിയിൽ പുകയും തീയും ഉയർന്നതാണ് ഇത്തരമൊരു സംശയം ആളുകൾ പ്രകടിപ്പിക്കാൻ കാരണം. എന്നാൽ തീയുടെ നിറം ചുവന്നതായി കാണപ്പെട്ടതിനാൽ സ്ഫോടനത്തിന് കാരണം അമോണിയം നൈട്രേറ്റാണെന്ന് പിന്നീട് വിശദീകരണം വന്നു.
കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി.
സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനങ്ങളിൽ 100 പേർ മരിച്ചതായാണ് റിപ്പോർട്ട്. 4000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Beirut blast toll rises to over 100 dead, more than 4,000 wounded: Red Cross https://t.co/BB0zHSqqpe
— The Daily Star Lebanon (@DailyStarLeb) August 5, 2020
തുറമുഖത്തിനു സമീപത്തെ ബഹുനില കെട്ടിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെത്തുടർന്ന് ബാൽക്കണികൾ തകർന്നുവീഴുകയും ജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു.
240 കിലോമീറ്റർ അകലെയുള്ള സൈപ്രസ് ദ്വീപ് വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്ന റിപ്പോർട്ടുകൾ സ്ഫോടനത്തിന്റെ ഉഗ്രത വെളിപ്പെടുത്തുന്നതാണ്.
നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം, ആശങ്ക വേണ്ടെന്നും സംയമനം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി നമ്പര്‍ +96176860128.
ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
Shocked and saddened by the large explosion in Beirut city leading to loss of life and property. Our thoughts and prayers are with the bereaved families and the injured: PM @narendramodi
— PMO India (@PMOIndia) August 5, 2020
സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും തങ്ങളുടെ പ്രാര്‍ഥനയും ചിന്തയും ദുഃഖിതരായ കുടുംബങ്ങളോടും പരിക്കേറ്റവരോടും കൂടിയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.