ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6259 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :110 ആകെ കോവിഡ് മരണം : 2704 ഇന്നത്തെ കേസുകള്‍ : 6259 ആകെ പോസിറ്റീവ് കേസുകള്‍ : 145830 ആകെ ആക്റ്റീവ് കേസുകള്‍ : 73846 ഇന്ന് ഡിസ്ചാര്‍ജ് : 6777 ആകെ ഡിസ്ചാര്‍ജ് : 69272 തീവ്ര…
Read MoreDay: 4 August 2020
പാസ്‌പോർട്ടും വിസയുമില്ല; അനധികൃതമായി നഗരത്തിൽ താമസിച്ചുവന്ന 7 പേർ അറസ്റ്റിൽ
ബെംഗളൂരു: പാസ്‌പോർട്ടും വിസയും ഇല്ലാതെ അനധികൃതമായി ബംഗളൂരുവിൽ താമസിച്ചു വന്ന 7 ആഫ്രിക്കൻ പൗരന്മാരെ തിങ്കളാഴ്ച രാവിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി . ഹെന്നൂർ, ബാനസവാടി പ്രദേശങ്ങളിലെ 35 ഓളം വീടുകളിലായി പോലീസ് നടത്തിയ റെയ്‌ഡിൽ ആണ് ഇവരെ പിടി കൂടിയത്. ഇതിൽ ഒരു വീട്ടിൽ നിന്നും കള്ള നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് “പരാതികളുടെ അടിസ്ഥാനത്തിൽ ഹെന്നൂർ , ബാനസവാടി പ്രദേശത്ത്, ആഫ്രിക്കൻ പൗരന്മാരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന 35 ഓളം വീടുകളിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ്…
Read Moreഷിറ എം.എൽ.എ.ബി.സത്യനാരായണ അന്തരിച്ചു.
ബെംഗളൂരു : ഷിറ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ ബി സത്യനാരായണ അന്തരിച്ചു. ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇദ്ദേഹത്തെ കഴിഞ്ഞ നാല് ദിവസങ്ങളായി നഗരത്തിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ഇന്ന് ഉച്ചക്ക് 12.20 നാണ് മരണം സ്ഥിരീകരിച്ചത്. ജനതാ ദൾ സെക്കുലര്‍ അംഗമായ സത്യനാരായണ 3 പ്രാവശ്യം എം എല്‍ എ യും 2 പ്രാവശ്യം എം പി യും ആയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കോണ്‍ഗ്രസ് -ജെ ഡി എസ് സംയുക്ത സര്‍ക്കാരിന്റെ സമയത്ത് ഇദ്ദേഹം കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആയിരുന്നു. 5…
Read Moreമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 5 മന്ത്രിമാർ ഹോം ക്വാറന്റീനിൽ.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കർണാടകയിലെ ഭരണസിരാകേന്ദ്രത്തിലും കോവിഡ് പിടിമുറുക്കുന്നു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് 5 മന്ത്രിമാരാണ് ഹോം ക്വാറന്റീനിൽ കഴിയുന്നത്. ഉപമുഖ്യമന്ത്രിയായ ഗോവിന്ദ് കർജോൽ മന്ത്രിമാരായ ആർ അശോക, ബസവരാജ് ബൊമ്മെ , ബൈരത്തി ബസവരാജ് , കോട്ട ശ്രീനിവാസ പൂജാരി എന്നിവരാണ് ഹോം ക്വാറന്റീനിൽ കഴിയുന്ന മന്ത്രിമാർ . അഞ്ച് പേരുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതിന് മുൻപ് തന്നെ രണ്ട് മന്ത്രിമാർ കോവിഡ് സ്‌ഥിരീകരിച് ഹോം ഐസൊലേഷനിൽ…
Read More45,000 ബ്രിട്ടീഷ് പൗണ്ട് നൽകാമെന്ന് പറഞ്ഞ് സ്കൂൾ ടീച്ചറുടെ 15 ലക്ഷം രൂപ തട്ടി!
ബെംഗളൂരു: രാമമൂർത്തിനഗർ സ്വദേശിയായ 55-കാരിയാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ കബളിപ്പിച്ച് 15 ലക്ഷം തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്. നഗരത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണിവർ. വിദേശത്തു ജോലിചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയാൾ രണ്ടുമാസം മുമ്പാണ് അധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം ശക്തമായപ്പോൾ 45,000 ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി അയയ്ക്കാമെന്ന് ഇയാൾ വാഗ്ദാനംചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറ്റൊരാൾ കസ്റ്റംസ് വിഭാഗത്തിൽനിന്നണെന്ന് പരിചയപ്പെടുത്തി അധ്യാപികയെ ഫോണിൽ ബന്ധപ്പെട്ടു. 45,000 പൗണ്ട് വിദേശത്തുനിന്ന് നേരിട്ട് അയച്ചിട്ടുണ്ടെന്നും ഇതു വിട്ടുകിട്ടാൻ 15 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ അക്കൗണ്ടുകളിൽ…
Read Moreകോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി
ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്മാശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒട്ടേറെ തടസ്സങ്ങൾ നേരിടുന്നുണ്ട്. സമീപവാസികളുടെ എതിർപ്പാണ് പ്രധാന തടസ്സങ്ങളിലൊന്ന്. ഈ കാരണത്താൽ നഗരത്തിന് പുറത്ത് റവന്യൂവകുപ്പിനുകീഴിലുള്ള സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. ദാസനപുര, ഉത്തരഹള്ളി, ജിഗനി, സർജാപുര തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്മശാനങ്ങളൊരുക്കുക. ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ സജ്ജമാകുമെന്ന് ബി.ബി.എം.പി. അറിയിച്ചു.
Read Moreകാലവർഷം കനക്കുന്നു;സംസ്ഥാനത്തെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
ബെംഗളൂരു : മഴ കനത്തതിനെ തുടർന്നു തീരദേശ ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും ഓറഞ്ച് അലർട്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായതിനെ തുടർന്നാണ് ഇന്നലെ മുതൽ 7 വരെ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഈ ദിവസങ്ങളിൽ വിലക്കുണ്ട്. ബെംഗളൂരുവിൽ ഈയാഴ്ച മുഴുവൻ മൂടിക്കെട്ടിയുള്ള കാലാവസ്ഥയ്ക്കൊപ്പം ഇടവിട്ടുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. 24hrs☔️Map of #Karnataka from 8.30 am on 3rd August 2020 to 8.30 am on 4th August 2020,☔️ Highest 241mm @Uttara Kannada_Supa_Castlerock.…
Read Moreമുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. താൻ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ കരുതലെന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റീനിൽ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. I have been tested positive for #Covid19 & also been admitted to the hospital on the advice of doctors as a precaution. I request all…
Read Moreനഗരത്തിലെ ഈ സ്ഥലങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.
ബെംഗളൂരു : സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) അറിയിച്ചു. ബൊമ്മനഹള്ളി, കോടി ചിക്കനഹള്ളി മേഖലയിലാണ് പകൽ വൈദ്യുതി തടസപ്പെടുക. ദേവർ ചിക്കനഹള്ളി, റോട്ടറി നഗർ, മുനീശ്വര ലേഔട്ട്, കോടി ചിക്കനഹള്ളി, ബൊമ്മനഹള്ളി മെയിൻ റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലും രാവിലെ 10.30 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടങ്ങുക.
Read Moreകോവിഡ് ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു
ബെംഗളൂരു: കോവിഡ് ബാധിച്ച് സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ഒരു മലയാളി മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി മേലഡൂർ ചക്കാലക്കൽ സി.ടി. ടൈറ്റസ് (56) ആണ് മരിച്ചത്. സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച വൈകീട്ടാണ് പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മരണം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന എട്ടാമത്തെ മലയാളിയാണ് ടൈറ്റസ്.
Read More