ബെംഗളൂരു: കോവിഡ് ഭീതി രക്ത ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുന്നു. കോവിഡ് കാലത്ത് രക്തം ദാനംചെയ്യാൻ ആളുകൾ മടികാണിക്കുന്നതിനാൽ ബെംഗളൂരുവിലെ മിക്ക രക്തബാങ്കുകളിലും രക്തത്തിന്റെ ലഭ്യത കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തിൽ വേണ്ടത്ര രക്തം രക്തബാങ്കുകളില്ലാത്തത് ആശങ്ക സൃഷ്ട്ടിക്കുന്നതിനാൽ ആരോഗ്യമുള്ള വ്യക്തികളിൽനിന്ന് എത്രയും വേഗം രക്തം തേടാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് രക്തബാങ്കുകൾ. ബെംഗളൂരുവിൽ ദിവസേന നിരവധി രോഗികൾക്കാണ് രക്തം ആവശ്യമായിവരുന്നുണ്ട്. ബാംഗ്ലൂർ മെഡിക്കൽ സർവീസ് ട്രസ്റ്റ് നടത്തുന്ന ടി.ടി.കെ. രക്തബാങ്ക് മാസത്തിൽ നൂറോളം രോഗികൾക്ക് രക്തം നൽകിവന്നിരുന്നതാണ്. മാസത്തിൽ 3000 യൂണിറ്റ് രക്തമാണ് ഇതിനായി ശേഖരിച്ചു വരുന്നത്.…
Read MoreMonth: July 2020
കർണാടകയിൽ 200 നഴ്സുമാർക്ക് ഇതുവരെ കോവിഡ് ബാധിച്ചു;3 പേർ മരണപ്പെട്ടു.
ബെംഗളൂരു: കോവിഡ് 19 ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. കർണാടകയിൽ 200 നഴ്സുമാർക്ക് കോവിഡ് ബാധിച്ചു. 3 പേർ മരിച്ചു. കർണാടക സ്റ്റേറ്റ് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. 55 വയസായ ഒരു സ്ത്രീയും 42 ഉം 57 ഉം വയസായ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. 2 പേർ ബംഗളുരുവിലെ ആശുപത്രികളിലും ഒരാൾ ബിദാറിലും ജോലി ചെയ്തു വരുകയായിരുന്നു. മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും യാതൊരുവിധ സഹായവും സർക്കാറിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് അസോസിയേഷൻ അറിയിച്ചു
Read Moreബെംഗളൂരു നഗരത്തിൽ ഇന്നലെ കോവിഡ് ബാധിച്ചത് 1525 പേർക്ക്;45 പേർ മരിച്ചു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ തുടർച്ചയായി 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്നു.ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1525 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 18387 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 45 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 275 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ തീവ്ര…
Read Moreകോവിഡ് ബാധിച്ചവർ കൃത്യ സമയത്ത് ചികിൽസ തേടാത്തതും,രോഗം മറച്ചുവക്കുന്നതും ആണ് മരണനിരക്ക് ഉയർത്തിയത്.
ബെംഗളുരു; കോവിഡ് ബാധിച്ചവർ ആശുപത്രികളിലെത്താൻ വൈകുന്നത് മരണത്തിന് ഇടയാക്കുന്നതായി വിദഗ്ധസമിതിയുടെ കണ്ടെത്തൽ പുറത്ത്. കൂടാതെ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ സാധാരണ പനിയാണെന്ന ധാരണയിൽ ചികിത്സതേടാതിരിക്കുകയോ സ്വയംചികിത്സ നടത്തുകയോ ചെയ്യുന്നതായാണ് സമിതി കണ്ടെത്തിയത്. ആരോഗ്യവിദഗ്ധൻ ഡോ. ഹൻസ്‌രാജ് ആൽവ, ഡോ. മുരളീധർ യദിയാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അസ്വസ്ഥതകൾ വരുമ്പോഴാണ് പലരും ആശുപത്രികളിൽ ചികിത്സതേടുന്നത്. ഈ ഘട്ടത്തിലെത്തുമ്പോൾ പലപ്പോഴും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണകന്നഡ ജില്ലയിൽനിന്നുള്ള വിവരങ്ങളാണ് സമിതി വിശകലനംചെയ്തത്. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുമെന്നും ഇവിടെ ലക്ഷങ്ങൾ…
Read Moreആന്റിജൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കുന്നു;ആരോഗ്യ പ്രവർത്തകർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും മുൻഗണന.
ബെംഗളുരു; ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബെംഗളുരുവിൽ, ഓർഡർചെയ്ത ഒരുലക്ഷം ആന്റിജൻ ടെസ്റ്റിങ് കിറ്റിൽ 20,000 കിറ്റുകൾ ശനിയാഴ്ച എത്തിയതോടെ നഗരത്തിൽ ആന്റിജൻ പരിശോധന തുടങ്ങി. 15- 20 മിനിറ്റിനുള്ളിൽ കഴിയുന്ന പരിശോധനയിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. ആരോഗ്യപ്രവർത്തകർ, രോഗം വ്യാപകമായി പടർന്നുപിടിച്ച മേഖലകളിൽ നിന്നുള്ളവർ, പനി, ചുമ തുടങ്ങിയ ലക്ഷങ്ങളുള്ളവർ, പനിക്ലിനിക്കുകളിൽ ചികിത്സതേടിയെത്തുന്നവർ എന്നിവരാണ് മുൻഗണനയുള്ളവർ. വിവിധ ആശുപത്രികളിൽ കോവിഡ് ഒഴികെയുള്ള അസുഖങ്ങളെമരിക്കുന്ന രോഗികളുടെ മൃതദേഹവും ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കും.. നിലവിൽ ചെലവുകുറവുള്ളതും പെട്ടെന്ന് ഫലം ലഭിക്കുമെന്നതുമാണ് ആന്റിജൻ ടെസ്റ്റിങ് കിറ്റുകളുടെ ഗുണമായി…
Read Moreമാറത്തഹള്ളിയിൽ കനാലിൽവീണ് കാണാതായ ആറുവയസ്സുകാരിയെ ഇനിയും കണ്ടെത്താനായില്ല; തിരച്ചിൽ ഊർജിതം
ബെംഗളുരു; കനാലിൽ വീണ് കാണാതായ കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു, മാറത്തഹള്ളിയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കനാലിൽവീണ് കാണാതായ ആറുവയസ്സുകാരിയെ കണ്ടെത്താനായില്ല. അഗ്നിശമനസേനയും നാട്ടുകാരും കഴിഞ്ഞ രണ്ടുദിവസങ്ങളായി തിരച്ചിൽ നടത്തിവരികയാണ്. കനാലിൽ അമിതമായി മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത് തിരച്ചിൽ ദുഷ്‌കരമാക്കുകയാണ്. ബെംഗളൂരുവിൽ സെക്യൂരിറ്റി ഗാർഡായ അസം സ്വദേശി നിത്യാനന്ദയുടെയും ബോണി കോലിയുടെയും മകൾ മല്ലികയെയാണ് വെള്ളിയാഴ്ച വൈകീട്ട് കനാലിൽ വീണത്..
Read Moreപുള്ളിപ്പുലിയെ വിഷം വച്ചുകൊന്ന കർഷകൻ അറസ്റ്റിൽ; വനഭൂമി തിരിച്ചെടുക്കുന്നതുൾപ്പെടെയള്ള നടപടിയുമായി വനം വകുപ്പ് രംഗത്ത്
ബെംഗളുരു; വന്യ ജീവിയെ കൊന്ന കർഷകൻ അറസ്റ്റിൽ, നാഗർഹോള കടുവസങ്കേതത്തിൽ പുള്ളിപ്പുലിയെ വിഷംവെച്ചുകൊന്ന സംഭവത്തിൽ കർഷകൻ അറസ്റ്റിൽ. ഡി.പി.കുപ്പേ സ്വദേശിയായ മച്ചെ ഗൗഡ(65)യാണ് വനംവകുപ്പിന്റെ പിടിയിലായത്. കൂടാതെ മറ്റൊരു പ്രതിയായ ഇയാളുടെ മകൻ കൃഷ്ണൻ (36) ഒളിവിലാണ്. പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി 24 മണിക്കൂർ പിന്നിടുന്നതിനുള്ളിലാണ് വനപാലകർ പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൃഷിഭൂമിയിൽ ചത്തനിലയിൽ പുള്ളിപ്പുലിയെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ വിഷം ഉള്ളിൽച്ചെന്നാണ് പുലി ചത്തതെന്ന് വനംവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. തുടർന്നുനടന്ന അന്വേഷണത്തിൽ കൃഷിഭൂമിക്ക് സമീപമുള്ള ഷെഡ്ഡിൽനിന്ന് വിഷം…
Read Moreതിരക്കൊഴിഞ്ഞ ഹോട്ടൽ കണ്ടെത്തി തിരഞ്ഞെടുത്തത് പിടിക്കപ്പെടാതിരിക്കാനെന്ന് സ്വപ്ന; ഹോട്ടലിലെത്തിയപ്പോഴേ കയ്യോടെ പിടികൂടി എൻ.ഐ.എ. സംഘം
ബെംഗളുരു; ഹോട്ടലിൽ താമസിച്ചത് പിടിക്കപ്പെടാതിരിക്കാനെന്ന് സ്വപ്ന, എളുപ്പത്തിൽ പിടിക്കപ്പെടില്ലെന്ന പ്രതീക്ഷയിലാണ് സ്വപ്നാ സുരേഷ് കോറമംഗലയിലെ തിരക്കൊഴിഞ്ഞ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലിലേക്കു താമസം മാറിയത്. തിരക്കേറിയ സ്ഥലമാണെങ്കിലും കോറമംഗല 80 ഫീറ്റ് റോഡിൽ നിന്ന് ഇടവഴിയിലേക്കു തിരിഞ്ഞ് അധികമാരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്താണ് ഹോട്ടൽ ഉള്ളത്. ഇതിന് സമീപത്ത് ഏതാനും വീടുകളും ഹോട്ടലുകളുമാണുള്ളത്. ഓൺലൈനായാണ് മുറി ബുക്ക് ചെയ്തത്. ആരുടെ പേരിലാണ് മുറി ബുക്ക് ചെയ്തതെന്നും എത്രപേരുണ്ടായിരുന്നുവെന്നും വെളിപ്പെടുത്താൻ ഹോട്ടൽ ജീവനക്കാർ തയ്യാറായില്ല. ശനിയാഴ്ച ഹോട്ടലിലെത്തിയെന്നു മാത്രമേ അറിയൂവെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു. എന്നാൽ ബെംഗളൂരുവിലെത്തി ആദ്യം താമസിച്ച…
Read Moreനഗരസഭാംഗത്തിൻ്റെ ബന്ധുവിനെ വാഹനം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ”ടിക്ക് ടോക്ക്” താരമടക്കം 13 പേർ പിടിയിൽ.
ബെംഗളൂരു: നഗരസഭാംഗം സോമശേഖറിന്റെ സഹോദരീപുത്രനും വ്യവസായിയുമായ വിനോദ്കുമാറിനെ വെട്ടിക്കൊ സംഭവത്തിൽ ‘ടിക്‌ടോക്’ താരം ഉൾപ്പെടെ 13 പേർ പോലീസിൻ്റെ പിടിയിലായി. രാമനഗര സ്വദേശിയായ ടിക്‌ടോക് നവീൻ എന്ന സ്മൈൽ നവീൻ (27), ബെംഗളൂരു, രാമനഗര സ്വദേശികളായ ശ്രീനിവാസ്, രവി കിരൺ, പവൻ, ഡി. മധു,ആവലഹള്ളി മൻജ, രവികിരൺ, ലോകേഷ്, ആരിഫ്, മഹേഷ്, മധു, രാഘവ്, വിഘ്നേഷ്, മഞ്ജുനാഥ് തുടങ്ങിയവരാണ് പിടിയിലായത്. മൂത്ത സഹോദരിയെ ജോലിസ്ഥലത്തുനിന്ന് തിരികെക്കൊണ്ടുവരുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം ഇളയസഹോദരിയും വാഹനത്തിലുണ്ടായിരുന്നു. ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ…
Read Moreമന്ത്രി സി.ടി. രവിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ബെംഗളൂരു: കർണാടക ട്യൂറിസം മന്ത്രി സി.ടി. രവിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് മന്ത്രിക്ക് കോവിഡ് ബാധിക്കുന്നത്. കഴിഞ്ഞാഴ്ച രണ്ട് കോവിഡ് പരിശോധനകൾക്ക് വിധേയനായെന്നും ആദ്യം ഫലം നെഗറ്റീവായെങ്കിലും പിന്നീട് പോസിറ്റീവായെന്നും മന്ത്രി ‘ട്വീറ്റ്’ചെയ്തു. വീണ്ടും പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ രണ്ട് സഹായികൾക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. എം.പി.യും നടിയുമായ സുമലത, എം.എൽ.എ.മാരായ ഷെട്ടി, എച്ച്.ഡി. രംഗനാഥ്, അജയ്സിങ്, രാജ്കുമാർ തെൽക്കൂർ, രാജെ ഗൗഡ എന്നിവർക്കും എം.എൽ.സി.മാരായ എം.കെ. പ്രാണേഷ്, ഭോജെ ഗൗഡ എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു.
Read More