ബെംഗളൂരു : ജൈവ സാങ്കേതിക വിദ്യ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി
ഇലക്ട്രോണിക് സിറ്റിയിൽ ലൈഫ് സയൻസ് പാർക്കിന് മുഖ്യമന്ത്രി യെഡിയൂരപ്പ തറക്കല്ലിട്ടു.
Chief Minister Shri @BSYBJP today laid the foundation stone for ‘Bengaluru Life Sciences Park’ in Electronics city, being developed by Labzone Electronics City Pvt Ltd. Dy CM @drashwathcn, MLAs @SRVishwanathBJP, M Krishnappa, Labzone CEO @PChiragreddy & others were present. pic.twitter.com/bBuvR1rruD
— CM of Karnataka (@CMofKarnataka) July 29, 2020
5000 കോടിയുടെ നിക്ഷേപവും 50,0000 പേർക്ക് തൊഴിലുമാണ് പാർക്കിലുടെ ലക്ഷ്യമിടുന്നതെന്ന് യെഡിയൂരപ്പ പറഞ്ഞു.
ലൈഫ് സയൻസ്, ബയോ ടെക്നോളജി മേഖലയിൽ രാജ്യത്ത് 35 ശതമാനവും ഏഷ്യയിൽ 9 ശതമാനവുമാണ്
കർണാടകയുടെ വിഹിതം.
പുതുതായി 200 സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ ലൈഫ് സയൻസ്വിഭാഗത്തിൽ റജിസ്ട്രർ ചെയ്തിട്ടുണ്ടെന്നും യെഡിയൂരപ്പ പറഞ്ഞു.
86 ഏക്കർ വരുന്ന പാർക്കിൽ ആദ്യഘട്ടത്തിൽ 52 ഏക്കറിലാണു കെട്ടിടങ്ങൾ നിർമിക്കുന്നത്.
10 ലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന ആദ്യ കെട്ടിടം 2022 ഡിസംബറിൽ പൂർത്തിയാകും.
ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലെഡ് ബയോടെക്നോളജി ഗവേഷണ കേന്ദ്രം,ബയോ ഇന്നവേഷൻ കേന്ദ്രം എന്നിവ പാർക്കിന്റെ ഭാഗമായി ആരംഭിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.