ബെംഗളൂരു: കോവിഡ് പടർന്നുപിടിച്ചതിനെത്തുടർന്ന് അടച്ച ചിക്പേട്ട്മാർക്കറ്റ് ഒരുമാസത്തിനുശേഷം വീണ്ടും തുറന്നു. ജൂൺ രണ്ടാം ആഴ്ചയോടെയാണ് ചിക്പേട്ടിലെ വ്യാപാരികൾക്കും കടകളിലെ ജീവനക്കാർക്കും കോവിഡ് പടർന്നുപിടിച്ചതിനെത്തുടർന്ന് മാർക്കറ്റ്അടച്ചത്.
എന്നാൽ ആളുകളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന് കച്ചവടക്കാർ പറയുന്നു. നഗരത്തിലെ പ്രധാന മാർക്കറ്റായ ചിക്പേട്ടിൽ സാമൂഹിക അകലം പാലിക്കണമെന്നും മാർക്കറ്റിന്റെ ഒരുഭാഗം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കണമെന്നുമുള്ള നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.
മൊത്തവ്യാപാരം നടത്തുന്ന കടകളാണ് ഇവിടെയുള്ളവയിൽ ഭൂരിഭാഗവും. കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തി തുണികളും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാറുണ്ട്. സംസ്ഥാനത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും സാധനങ്ങൾ വിതരണം ചെയ്യുന്നത് ചിക്പേട്ട് മാർക്കറ്റിൽ നിന്നാണ്.
മുഴുവൻ കടകൾക്കുമുന്നിൽ തെർമൽ സ്കാനറൽ ഉൾപ്പെടെയുള്ള സംവിധാനങ്ങളും വ്യാപാരികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലുമുള്ള നിയന്ത്രണത്തെത്തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്താതെയായി. വരുംദിവസങ്ങളിൽ മാർക്കറ്റിൽ കച്ചവടം വർധിക്കുമെന്നാണ് വ്യാപരികളുടെ പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.