ബെംഗളൂരു: വലിയ പെരുനാളിനോടനുബന്ധിച് ഈദ് ഗാഹുകളിലും പൊതു ഇടങ്ങളിലും നടത്തുന്ന പ്രാർത്ഥന യോഗങ്ങളിലും മൃഗ ബലി നടത്തുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ദക്ഷിണ കന്നടയിലും ഉഡുപ്പി ജില്ലയിലും ജൂലൈ 31 നും കർണാടകയിലെ മറ്റ് ഭാഗങ്ങളിൽ ഓഗസ്റ്റ് 1 നു മാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജൂണിൽ പുറത്ത് വിട്ട സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രോസിജർ ബക്രീദ് ആഘോഷങ്ങൾക്കും ബാധകമാണെന്ന് സർക്കാർ അറിയിച്ചു. ബക്രീദിനോടനുബന്ധിച് സാധാരണയായി നടക്കുന്ന മൃഗ ബലിക്കാണ് ഈ വർഷം പൊതു ഇടങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്. അംഗീകൃത അറവുശാലകൾക് മാത്രമായിരിക്കും ഈ…
Read MoreDay: 27 July 2020
ഓഗസ്റ്റ് ഒന്ന് മുതൽ കർണാടകയിൽ തീയറ്ററുകൾ തുറക്കുമോ?
ബെംഗളൂരു: തീയറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ സമ്മതം പ്രതീക്ഷിച്ചിരിക്കുകയാണ് കർണാടകയിലെ വിനോദ വ്യാവസായ മേഖല. ഓഗസ്റ്റ് ഒന്ന് മുതൽ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര അനുമതി ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇവർ. അൺലോക്ക് ഫേസ് മൂന്നിൽ രാജ്യത്ത് തിയറ്ററുകളും മൾട്ടി പ്ലക്സുകളും തുറക്കുന്ന കാര്യം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട് എന്ന് വാർത്ത വൃത്തങ്ങൾ പറയുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്ന് 2020 മാർച്ച് പകുതിയോടെയാണ് രാജ്യത്ത് തിയറ്ററുകളും മൾട്ടി പ്ലക്സുകളും അടച്ചിട്ടത്. ഇവ തുറക്കുന്ന കാര്യത്തിൽ തീർത്തും അനുകൂലമായ നിലപാടാണ്…
Read Moreകര്‍ണാടകയില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5324 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :75 അകെ കോവിഡ് മരണം : 1953 ഇന്നത്തെ കേസുകള്‍ : 5324 ആകെ പോസിറ്റീവ് കേസുകള്‍ : 101465 അകെ ആക്റ്റീവ് കേസുകള്‍ : 61819 ഇന്ന് ഡിസ്ചാര്‍ജ് : 1847 അകെ ഡിസ്ചാര്‍ജ് : 37685 തീവ്ര പരിചരണ…
Read Moreബി.ജെ.പി ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കി.
ബെംഗളൂരു: സംസ്ഥാനത്ത് ബി ജെ പി ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കി. ഇനി ഉള്ള വർഷങ്ങളിലും എല്ലാവരുടെയും സർവ സഹകരണവും സർക്കാരിനൊപ്പം ഉണ്ടാകണം എന്ന് മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ ഈ അവസരത്തിൽ പറഞ്ഞു . സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനം എന്ന അദ്ദേഹത്തിന്റെ ലക്ഷ്യത്തിന് ഫല പ്രാപ്തി ഉണ്ടാകാനും മുഖ്യമന്ത്രി എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു. ഭരണത്തിന്റെ ഒന്നാം വർഷത്തിൽ തന്റെ സർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞ അദ്ദേഹം ഇതിനെല്ലാം താൻ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നതായി പറഞ്ഞു. പുരോഗതിയുടെ പാതയിൽ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകുക…
Read More3 മണിക്കൂർ കാത്തിരുന്നിട്ടും വെന്റിലേറ്റർ കിട്ടിയില്ല; പൗരകാർമിക മരണപെട്ടു
ബെംഗളൂരു: തുടർച്ചയായ മൂന്ന് മണിക്കൂർ നേരത്തെ വെന്റിലേറ്ററിനായുള്ള കാത്തിരിപ്പിന് ഒടുവിൽ കോവിഡ് 19 രോഗബാധിതനായ പൗരകാർമിക നഗരത്തിൽ മരണപെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം മരിച്ചത്. 35 വയസായിരുന്നു. ചികിത്സക്കായി ബെഡോ വെന്റിലേറ്ററോ ലഭിക്കാതെ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ചു മരിക്കുന്ന, ബി ബി എം പി യുടെ രണ്ടാമത്തെ പൗരകാർമികയാണ് എം ആർ എസ് പാളയ നിവാസിയായ രഘു വേൽ. പനിയെ തുടർന്ന് ശനിയാഴ്ച രാവിലെ ആണ് ഇദ്ദേഹം സി വി രാമൻ ജനറൽ ആശുപത്രിയിൽ എത്തിയത്. ഉടനെ തന്നെ റാപിഡ് ആന്റിജൻ…
Read Moreവ്യാജമേൽവിലാസവും ഫോൺനമ്പറും നൽകിയതിനാൽ നഗരത്തിൽ ഇപ്പോൾ 4500-ഓളം കോവിഡ് രോഗികളെക്കുറിച്ച് വിവരമില്ല
ബെംഗളൂരു: നഗരത്തിൽ ദിവസേന ശരാശരി 2000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇവരിൽ പലരും വ്യാജമേൽവിലാസവും ഫോൺനമ്പറും നൽകിയതിനാൽ നഗരത്തിൽ ഇപ്പോൾ 4500-ഓളം കോവിഡ് രോഗികളെക്കുറിച്ച് ഒരു വിവരമില്ല. പരിശോധനാഫലം പോസിറ്റീവായാൽ കോവിഡ് കെയർ കേന്ദ്രങ്ങളിലെ ക്വാറന്റീൻ ഒഴിവാക്കാനാണ് പലരും വ്യാജ മേൽവിലാസവും ഫോൺനമ്പറും നൽകുന്നത്. രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികയിലുള്ളവരാണ് പരിശോധനാസമയത്ത് വ്യാജമേൽവിലാസം നൽകുന്നത്. ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായാലും അധികൃതർക്ക് ഇവരെ കണ്ടെത്താനാകുന്നില്ല. കോവിഡ് രോഗികളെ കണ്ടെത്താനാകാത്തതോടൊപ്പം ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാനാകാത്തത് കോർപ്പറേഷന് വെല്ലുവിളിയായിരിക്കുകയാണ്.
Read Moreബലിപെരുന്നാള്‍ ദിന പ്രാര്‍ത്ഥനയ്ക്ക് പള്ളികളില്‍ ഒരു സമയം പരമാവധി 50 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി
ബെംഗളൂരു: ബക്രീദിന്റെ സമയത്ത് മുസ്ലീങ്ങൾ നടത്തുന്ന ഒരു പ്രധാന ആചാരമാണ് ബഹുജന പ്രാർത്ഥനയെന്ന് ചൂണ്ടികാട്ടുന്ന സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവില്‍, കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈദ് ഗാഹുകളിലും മറ്റുസ്ഥലങ്ങളിലും ബഹുജന പ്രാര്‍ത്ഥന നിരോധിക്കുക്കുന്നതായി വ്യക്തമാക്കി. എന്നിരുന്നാലും, 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന നിയന്ത്രണത്തോടെ പള്ളികളിൽ പ്രാർത്ഥന അനുവദിക്കും. കൂടുതൽ ആളുകളുണ്ടെങ്കിൽ, പ്രാർത്ഥനകൾ ബാച്ചുകളായി നടത്തണമെന്ന് വകുപ്പ് ഉത്തരവിൽ പറഞ്ഞു. പ്രാർത്ഥനയ്ക്കായി പള്ളികൾ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ന്യൂനപക്ഷ ക്ഷേമ, വക്ഫ് വകുപ്പ് സെക്രട്ടറി എ ബി ഇബ്രാഹിം പുറത്തിറക്കിയ ഉത്തരവിൽ…
Read Moreപരിശോധനക്ക് സ്രവസാമ്പിൾ നൽകിയില്ല, ഫലം വന്നപ്പോൾ കളക്ടർ കോവിഡ് പോസിറ്റീവ് !
ബെംഗളൂരു : കലക്ടറും മലയാളിയുമായ അഭിറാം.ജി.ശങ്കർ താൻ കോവിഡ് പോ സിറ്റീവാണെന്ന സ്രവപരിശോധനാ റിപ്പോർട്ട് കണ്ട് അത്ഭുതപ്പെട്ടു. പരിശോധനക്ക് സാംപിൾ നൽകിയിട്ടില്ലാത്ത കലക്ടർക്ക് ആദ്യം സംഭവമെന്തെന്നു വ്യക്തമായില്ല. തുടർന്നുളള അന്വേഷണത്തിലാണ് കോവിഡ് ഫലത്തിന്റെ സത്യം അറിയുന്നത്. ഹെബ്ബാളിൽ നിന്നുള യുവാവ് സ്രവപരിശോധനയ്ക്കു സാംപിൾ നൽകിയപ്പോൾ കൈമാറിയത് കലക്ടറുടെ ഫോൺ നമ്പർ ആണ്. മനഃപൂർവമാണോ തന്റെ നമ്പർ നൽകിയതെന്നു വ്യക്തമല്ലെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അഭിറാം പറഞ്ഞു.
Read Moreഇന്ത്യയുടെ തദ്ദേശീയ വെന്റിലേറ്റർ ‘സ്വസ്ത്വായു’ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ഉടൻ പരീക്ഷണം നടത്തും
ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ വെന്റിലേറ്റർ ‘സ്വസ്ത്വായു’ ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ഉടൻ പരീക്ഷണം നടത്തും. ശ്വാസകോശത്തിൽ കുഴൽ കടത്താതെ രോഗിക്ക് മുഖാവരണംവഴി ഓക്സിജൻ ലഭ്യമാക്കുന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളത് നഗരത്തിലെ നാഷണൽ എയറോസ്പേസ് ലാബോറട്ടറീസ്(എൻ.എ.എൽ.) ആണ്. രാജ്യത്തു നിർമിക്കുന്ന ആദ്യത്തെ നോൺ-ഇൻവേസീവ്(ശരീരത്തിനകത്തേക്ക് ഘടകങ്ങൾ കടത്താത്ത), പോർട്ടബിൾ വെന്റിലേറ്ററാണ് ‘സ്വസ്ത്വായു’. മണിപ്പാൽ ആശുപത്രിയിലെ ശ്വാസകോശചികിത്സാവിദഗ്ധരായ ഡോ. അനുരാഗ് അഗർവാളിന്റെയും ഡോ. സത്യനാരായണയുടെയും നിർദേശങ്ങൾ സ്വീകരിച്ചാണിതു വികസിപ്പിച്ചത്. ‘സ്വസ്ത്വായു’ വെന്റിലേറ്റർ വൈറസ് വ്യാപനം കുറയ്ക്കുന്നതിൽ നിർണായകപങ്കുവഹിക്കുമെന്നും ഓക്സിജൻ കോൺസെൻട്രേറ്ററിലേക്ക് പുറമേക്കൂടി ബന്ധിപ്പിക്കാൻ ഇതിൽ പ്രത്യേകസംവിധാനമുണ്ടെന്നും ഡോ. സത്യനാരായണ പറഞ്ഞു. കോവിഡ്…
Read Moreമറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ഹോം ക്വാറൻ്റീൻ ലംഘിച്ചത് മൂന്നര ലക്ഷത്തിലധികം പേർ !
ബെംഗളൂരു : കർണാടകയിൽ ഹോം കോറൻറീൻ ചട്ടങ്ങൾ ഇതുവരെ ലംഘിച്ചത് മൂന്നരലക്ഷത്തിലധികം ആളുകൾ. 3.78 ലക്ഷം പേർ ആണ് മറ്റു സംസ്ഥാാനങ്ങളിൽ നിന്നെെത്തി കറങ്ങി നടന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ 14 ദിവസമാണ് നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. എന്നാൽ ഈ ചട്ടം വ്യാപകമായി ലംഘിക്കുന്നതിനെ തുടർന്ന് 1997 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. ക്വാറന്റിൻ നിയമം കർശനമായി പാലിച്ചില്ലെങ്കിൽ കോവിഡ് വ്യാപനം തടയാനുള്ള സർക്കാരിന്റെ ശ്രമം വിഫലമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.
Read More