ബെംഗളൂരു: കർണാടകയിൽ 300 ൽ താഴെ ജീവനക്കാർ ഉള്ള വ്യവസായ സ്ഥാപനങ്ങൾ സർക്കാർ അനുമതി വാങ്ങാതെ പ്രവർത്തനം നിർത്താനോ തൊഴിലാളികളെ പിരിച്ചു വിടാനോ അനുവാദം നൽകുന്ന ഓർഡിനൻസ് സംസ്ഥാന ക്യാബിനറ്റ് അംഗീകരിച്ചു.
1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് , സെക്ഷൻ 25 കെ പ്രകാരം 100 ഇൽ കൂടുതൽ തൊഴിലാളികൾ ഉള്ള വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുവാനോ തൊഴിലാളികളെ പിരിച്ചു വിടാനോ സർക്കാരിൽ നിന്നും മുൻകൂർ അനുവാദം എടുക്കേണ്ടതാണ്.
ബിസിനസ് സുഗമമായി നടത്തുന്നതിന് വേണ്ടി ഈ പരിധി 100 ഇൽ നിന്നും 300 ആക്കി മാറ്റിയിരിക്കുകയാണെന്നും ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയക്കുമെന്നും നിയമ-പാർലിമെന്ററി കാര്യ’ മന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.
തൊഴിൽ സംഘടനകൾ ഈ നീക്കത്തിനെതിരെയുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ട്. ” 80 ശതമാനത്തോളം വ്യവസായ സ്ഥാപനങ്ങളും 300ൽ താഴെ തൊഴിലാളികളുമായി പ്രവർത്തിക്കുന്നതിനാൽ ഈ നിയമഭേദഗതി വ്യവസായ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി ഇല്ലാതെ തൊഴിലാളികളെ പിരിച്ചുവിടുന്നതിനും സ്ഥാപനം അടച്ചുപൂട്ടുന്നതിനും അനുമതി നൽകുന്നതാണ്,ഇത് തൊഴിലില്ലായ്മയിലേക്ക് വഴി തെളിക്കും. ആളുകൾക്ക് ജോലി നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്”എന്ന് സി പി എം ബെംഗളൂരു സൗത്ത് പ്രസിഡന്റ് കെ എൻ ഉമേഷ് അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.