ബെംഗളൂരു: ബെംഗളൂരു വിമാത്താനത്താവളത്തിൽ രണ്ട് മെട്രൊ സ്റ്റേഷനുകൾ പണിയുന്ന കാര്യം ബെംഗളൂരു എയർപോർട്ട് അതോറിറ്റി ലിമിറ്റഡ് പരിഗണിക്കുന്നു.
എയർപോർട്ട് സിറ്റി സ്റ്റേഷൻ കെ.ഐ.എ ടെർമിനൽ എന്നിങ്ങനേ രണ്ട് സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്.
വിമാത്താവളത്തിന്റെ എയർപോർട്ട് മെട്രൊ ഇടനാഴിക്ക് പണം നൽകുന്ന ഏഷ്യൻ ഡെവലൊപ്മെൻറ് ബാങ്കിന് വേണ്ടി ബാംഗ്ലൂർ മെട്രൊ റെയിൽ കോർപറേഷൻ അടുത്തിടെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബി ഐ എ ൽ സ്റ്റേഷനുകളുടെ രൂപകൽപന പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
സെൻട്രൽ സിൽക്ക് ബോർഡിൽ നിന്നും കെ ആർ പുരം വരെയുള്ള മെട്രൊ ലൈനിന്റെയും (ഫേസ് 2A) കെ ആർ പുരം മുതൽ കെ ഐ എ വരെയുള്ള ( ഫേസ് 2B) ലൈനിന്റെയും പണി പൂർത്തീകരിക്കുവാനുള്ള സമയപരിധി 2024 ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.