രോഗികളുടെ എണ്ണം കൂടുന്നു; വീടുകളിൽ തന്നെ ചികിൽസ ഉറപ്പാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്;മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്ത്.

ബെംഗളൂരു : കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശപ്രകാരം സംസ്ഥാനത്തും കോവിഡ് രോഗികള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്നു.

  • കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് വീട്ടില്‍ ഐസോലെഷനില്‍ കിടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവയാണ്.
  • രോഗ ലക്ഷണമില്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും മാത്രമേ ഹോം ഐസോലെഷനില്‍ അനുവദിക്കുകയുള്ളൂ.
  • എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചിരിക്കണം.
  • ജില്ല / ബി ബി എം പി അധികാരികള്‍ വീടുകള്‍ സന്ദര്‍ശിച്ച് ഹോം ഐസോലേഷന്‍ അനുവദനീയമാണോ എന്ന് ഉറപ്പു വരുത്തും.
  • ടെലി- കന്‍സല്‍ട്ടെഷന്‍ വ്യവസ്ഥകള്‍ ലഭ്യമാണോ എന്ന് ഉറപ്പു വരുത്തും,ദിവസവും വിവരം നല്‍കണം.
  • രോഗി ദിവസവും തന്റെ ആരോഗ്യാവസ്ഥ ഡോക്ടറെയോ ആരോഗ്യ പ്രവര്‍ത്തകനെയോ അറിയിക്കണം.
  • പള്‍സ് ഓക്സി മീറ്റര്‍,ഡിജിറ്റല്‍ തെര്‍മോ മീറ്റര്‍,മാസ്ക്കും ഗ്ലൌസും അടക്കമുള്ള പി പി ഇ കള്‍ രോഗി ഉപയോഗിച്ചിരിക്കണം.
  • നിലവിലുള്ള കോവിഡ് ഡിസ്ചാർജ് മാനദണ്ഡ പ്രകാരമായിരിക്കും വീടുകളിലെ നിരീക്ഷണവും അവസാനിക്കുക.
  • കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും ഡോക്ടറുടെയും സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകാരുടെയും അനുമതി നിർബന്ധമാണ്.

പൂര്‍ണമായ സര്‍ക്കുലര്‍ താഴെ ലിങ്കില്‍ വായിക്കാം.

Home isolation 1st July.pdf

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us