കർണാടകയിലെ കുനിഗൽ സ്വദേശിയായ ഇവരെ കഴിഞ്ഞ 18-നാണ് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവർക്കൊപ്പം മകനും മരുമകനും കൊച്ചുമക്കൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയിലെ ശൗചാലയത്തിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മല്ലേശ്വരം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.