ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ ഹിരിയ കെംപഗൗഡയുടെ കൂറ്റൻ പ്രതിമ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്നതായി ഞങ്ങൾ മുൻപ് വാർത്ത നൽകിയിിരുന്നു.
കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിർമിക്കുന്ന കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയുടെ ഭൂമിപൂജ ശനിയാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവഹിക്കും.
പ്രതിമയുടെ നിർമാണവും ശനിയാഴ്ച ആരംഭിക്കുമെന്ന് കെംപെഗൗഡ ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റു കൂടിയായ ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത്‌നാരായൺ പറഞ്ഞു
66 കോടി രൂപ മുടക്കിയാണ് പ്രതിമ നിര്‍മാണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ അറിയിച്ചു.
108 അടി ഉയരം പ്രതിമയ്ക്കുണ്ടാകും. നിര്‍മാണം പൂര്‍ത്തിയാകുന്പോള്‍ പ്രതിമയ്ക്കു പത്തു നില കെട്ടിടത്തിന്റെ ഉയരമുണ്ടാകും.
പ്രതിമയുടെ മാതൃക ഉടന്‍ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിമയോടൊപ്പം വിമാനത്താവളത്തില്‍ 23 ഏക്കര്‍ വരുന്ന പാര്‍ക്കും നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ഇടുന്നുണ്ട്.
കെംപ ഗൗഡ സ്മാരകങ്ങളുടെ സുരക്ഷയ്ക്കും പുനര്‍നിര്‍മാണത്തിനും ചുമതലയുള്ള ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരിക്കും പ്രതിമ നിര്‍മാണം.
ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.