കോവിഡ് സ്ഥിരീകരിച്ച ക്രിമിനൽ കേസ് പ്രതി സെക്യൂരിറ്റി ജീവനക്കാരന് നേരെ തുപ്പിയ ശേഷം ഓടി രക്ഷപ്പെട്ടു;കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

ബെംഗളൂരു: കോവിഡ് രോഗം സ്ഥിരീകരിച്ച ക്രിമിനൽ കേസിലെ പ്രതി വിക്ടോറിയ ആശുപത്രിയിൽനിന്ന് സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ 11:30 ഓടെയാണ് സംഭവം.

ചൊവ്വാഴ്ച വൈകുന്നേരം വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയാണ് സെക്യൂരിറ്റി ജീവനക്കാരന് നേരെ തുപ്പിയശേഷം ഓടിപ്പോയതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കേസെടുത്തെന്നും ബെംഗളൂരു സൗത്ത് ഡി.സി.പി. രോഹിണി സെപാത് അറിയിച്ചു.

ആക്രമണ കേസിൽ ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനിൽ 30-കാരനായ പ്രതിക്ക് എതിരെ കേസ് നിലവിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ ചൂടിന് ശമനമേകാൻ 'പാവപ്പെട്ടവന്റെ ഫ്രിഡ്ജ്'; മൺപാത്ര വിപണി സജീവമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us