ബെംഗളൂരു : കോവിഡ് രോഗബാധ അധികമായതിനാലും വിവിധ വ്യാപാര ആവശ്യങ്ങൾ നടക്കുന്നതിനാലും നിരത്തുകളിൽ അവശ്യം സ്ഥലമില്ലത്തതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയാത്തതിനാലും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം നഗരത്തിലെ ഏതാനും സ്ഥലങ്ങൾ അടച്ചിടുകയാണെന്ന് ബി.ബി.എം.പി.അറിയിച്ചു.
ടൗൺ ഹാൾ സർക്കിൾ – ജെ.സി.റോഡ് -എ.എം.റോഡ് – കലാശിപ്പാളയം റോഡ് – കെ ആർ മാർക്കറ്റ് ജംഗ്ഷൻ – സർവ്വീസ് റോഡ് – തഗരുപേട്ട റോഡ് (സെക്കൻ്റ് മെയിൻ റോഡ്) -ടിപ്പു സുൽത്താൻ പാലസ് റോഡ് -തഗരുപേട്ട റോഡ് (ഫോർത്ത് മെയിൻ) -ഭാഷ്യം റോഡ് – ശ്രീനിവാസ മന്ദിരം റോഡ് -കിലാരി റോഡ് – അഞ്ജനേയ ടെംപിൾ സ്ട്രീറ്റ് -സൻകൽ പേട്ട് റോഡ് – എസ് ജെ.പി റോഡ് എന്നീ സ്ഥലങ്ങളാണ് പൂർണമായി സീൽ ഡൗൺ ചെയ്യുന്നത്.
എസ് ആർ കെ മാർക്കറ്റിലേയും കലാശിപ്പാളയം മാർക്കറ്റിലേയും എല്ലാ സ്ഥാപനങ്ങളും പൂർണമായി അടച്ചിടും
ഈ സ്ഥലങ്ങളിലെ എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചിട്ടുണ്ട്.
ഭക്ഷണ ശാലകളും നിരത്തുകൾക്ക് സമീപത്ത് ഉള്ള വിൽപനയും അനുവദിക്കില്ല.
മദ്യക്കടകൾ, പൂക്കടകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.BBMP Notification to seal down the following areas.
ಪಾಲಿಕೆ ವ್ಯಾಪ್ತಿಯಲ್ಲಿ ಈ ಕೆಳಗಿನ ಪ್ರದೇಶಗಳನ್ನು ಸೀಲ್ ಡೌನ್ ಮಾಡಿ ಅಧಿಸೂಚನೆ ಹೊರಡಿಸಲಾಗಿದೆ.#BBMP #BBMPFightsCovid19 @CMofKarnataka @BBMP_MAYOR @KarnatakaVarthe @PCMohanMP @BZZameerAhmedK @DHFWKA @BlrCityPolice @blrcitytraffic @CPBlr pic.twitter.com/sLZUvZBGIQ
— B.H.Anil Kumar,IAS (@BBMPCOMM) June 24, 2020