ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 142 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്.
ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 440 ആയി.
കണ്ടൈൻമെന്റ് സോണുകൾ ഏതെല്ലാം സ്ഥലങ്ങളിൽ ആണെന്നുള്ള വിവരങ്ങൾ ബി ബി എം പി ബുള്ളറ്റിനിൽ പുറത്തുവിട്ടിട്ടില്ല.
ജൂൺ 21 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 298 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്.
ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. ഏറ്റവും കുറവുള്ളത് ദാസറഹള്ളി സോണിൽ ആണ്.
ഒരു ആഴ്ചകൊണ്ട് 249 പുതിയ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിട്ടുള്ളത്.ജൂൺ 15 നു 191 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്.
നഗരത്തിൽ ആക്റ്റീവ് റേറ്റും ദിനംപ്രതി വർധിച്ചു വരുകയാണ്. ഇന്നലെ ഇറങ്ങിയ ബി ബി എം പി ബുള്ളറ്റിൻ പ്രകാരം ആക്റ്റീവ് റേറ്റ് 73% ആണ്. 21 നു ഇറങ്ങിയ ബുള്ളറ്റിൻ പ്രകാരം ഇത് 70% ആയിരുന്നു. എന്നാൽ റിക്കവറി റേറ്റ് ദിനംപ്രതി കുറഞ്ഞുവരുകയാണ്. 21 നു ഇറങ്ങിയ ബുള്ളറ്റിൻ പ്രകാരം
30% ആയിരുന്ന റിക്കവറി റേറ്റ് ഇപ്പോൾ 27% ആയി കുറഞ്ഞിട്ടുണ്ട്.