ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു .
നഗരത്തിൽ ഇന്നലെ 94 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3
പേർ കോവിഡ് ബാധിച് മരിച്ചു.
39,46,56 വയസുള്ള 3 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 62 ആയി.
നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം
ആയിരം കടന്ന് 1076 ആയി.
621 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ ഒരാളാണ് നഗരത്തിൽ
രോഗമുക്തി നേടിയത് . ഇതോടെ
രോഗമുക്തി നേടിയവരുടെ എണ്ണം 393 ആയി
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 9
പേരുടെ കോൺടാക്ട്
വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല .ട്രേസിങ് നടന്നു കൊണ്ടിരിക്കുന്നു .
ഇന്നലെ റിപ്പോർട്ട് ചെയ്‌ത പുതിയ കേസുകളിൽ 23 പേർക് മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്
രോഗം പിടിപെട്ടിട്ടുള്ളത്.
മൂന്ന് പേർ കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള കോൺടാക്ട് ആണ്.
21 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ തുടർന്ന് കോവിഡ് ടെസ്റ്റ്
ചെയ്യത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ്.
സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന 17 പേർക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . എല്ലാരും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു
അസുഖം സ്ഥിരീകരിച്ചവരിൽ 18 പേർ ദമാമിൽ നിന്നും വന്നവരാണ്. 2 പേർ തമിഴ്നാട്ടിൽ നിന്നും ഒരാൾ അന്യ ജില്ലയിൽ നിന്നും വന്നവരാണ്.
ബെംഗളൂരു ഗ്രാമജില്ലയിൽ ഇന്നലെ 4
കേസുകൾ റിപ്പോർട്ട്
ചെയ്തിട്ടുണ്ട്.