മാസ്ക്ക് ദിനത്തിൽ മാത്രം ആളുകളിൽ നിന്ന് പിഴയായി ഈടാക്കിയത് 2.22 ലക്ഷം രൂപ.

ബെംഗളൂരു: മാസ്ക്ക് ദിനമായി ആചരിച്ച വ്യാഴാഴ്ച നഗരത്തിൽ മാസ്ക്ക് ധരിക്കാത്തവരിൽനിന്ന് കോർപ്പറേഷൻ പിഴയീടാക്കിയത് 2,22,600 രൂപ.

1113 പേരിൽ നിന്നാണ് ഇത്രയും തുക പിഴയീടാക്കിയിരിക്കുന്നത്.

22 പേരിൽനിന്ന് സാമൂഹിക അകലം പാലിക്കാത്തതിനും പിഴയീടാക്കി.

ജൂൺ രണ്ടാവാരത്തിലാണ് മാസ്ക്ക്  ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

മാസ്ക്ക് ധരിക്കാത്തവരെ കണ്ടെത്താനും പിഴയീടാക്കാനും മാർഷൽമാരെയാണ് കോർപ്പറേഷൻ നിയോഗിച്ചിരിക്കുന്നത്.

മാളുകളും മാർക്കറ്റുകളും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് മാർഷൽമാരെ നിയോഗിച്ചിരിക്കുന്നത്.

സാമൂഹിക അകലം പാലിക്കാത്തവരിൽനിന്നും പിഴയീടാക്കുന്നുമുണ്ട്.

മുഴുവൻ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ മാർഷൽമാരെ നിയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts