ബെംഗളൂരു നഗരത്തിൽ ഇന്നലെ
രണ്ട് പേർ കൂടെ കോവിഡ് 19
ബാധിച്ചു മരിച്ചു. 42 പുതിയ കേസുകൾ
റിപ്പോർട്ട് ചെയ്തു. ഇതിൽ 9 പേർ പുറത്തു നിന്നെത്തിയവർ
ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് പേർ കൂടെ
കോവിഡ് 19 ബാധിച്ചു മരിച്ചു . 42 പുതിയ ആക്റ്റീവ് കേസുകളും
റിപ്പോർട്ട് ചെയ്തു .
ഒരു 32 വയസുകാരനും 57 വയസുകാരനുമാണ്
ഇന്നലെ ബെംഗളൂരു നഗര ജില്ലയിൽ
കോവിഡ് ബാധിച് മരണപ്പെട്ടത്.
ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 22 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം 564 ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 244 ആക്റ്റീവ് കേസുകൾ നിലവിൽ ഉണ്ട് .
ഇന്നലെ അസുഖം സ്ഥിരീകരിച്ച 42
പേരിൽ 9 പേർ പുറത്തു നിന്നും
വന്നവരാണ്.
ഇതിൽ ഒരാൾ കുവൈറ്റിൽ നിന്നും വന്നതാണ് . ഒന്ന് വീതം ആളുകൾ ഹരിയാന തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ബാക്കി 6 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ് .
42 ഇൽ 9 പേർക്ക്
മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നിന്നാണ്
രോഗം പിടിപെട്ടിട്ടുള്ളത് .
നഗരത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത 42 ഇൽ 22 പേർക്കും
ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നേ
തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത്
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ് . ബാക്കി രണ്ട്
പേരുടെ കോൺടാക്ട് വിവരങ്ങൾ ലഭ്യമായിട്ടില്ല
ബെംഗളൂരു ഗ്രാമ ജില്ലയിൽ ഇന്നലെ
പുതിയ കേസുകൾ ഒന്നും റിപ്പോർട്ട്
ചെയ്തിട്ടില്ല.