വിവാഹ വഞ്ചനയെ തുടർന്ന് പ്രശസ്ത കന്നഡ നടി ചന്ദന ആത്മഹത്യ ചെയ്ത സംഭവം; കാമുകൻ അറസ്റ്റിൽ

ബെം​ഗളുരു; കന്നഡ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു നടി ചന്ദനയുടെ ആത്മഹത്യ. സ്വയം വിഷം കഴിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അവര്‍ ജീവനൊടുക്കിയത്, വീഡിയോയില്‍ തന്റെ മരണത്തിന് കാരണം കാമുകന്‍ ദിനേശ് ആണെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തു. നടി ചന്ദന ആത്മഹത്യ ചെയ്ത ദിവസം മുതല്‍ കാണാതായ ദിനേശ് കഴിഞ്ഞദിവസമാണ് പിടിയിലായത്. മെയ് 28 നാണ് നടി ആത്മഹത്യ ചെയ്തത്. ചന്ദനയുടെ വീഡിയോയുടെ അടിസ്ഥാനത്തില്‍ ദിനേഷിനും കുടുംബത്തിനും എതിരെ എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്തു. കാമുകന്‍…

Read More

നഗരത്തില്‍ 32 കാരന്‍ മരിച്ചു;ഇന്ന് ആകെ 3 മരണം;കര്‍ണാടകയില്‍ പുതിയ രോഗികളുടെ ഇരട്ടി പേര്‍ ഇന്ന് രോഗ മുക്തി നേടി;അകെ രോഗബാധിതരുടെ എണ്ണം 6000 കടന്നു;3108 പേർ വിവിധ ആശുപത്രികളില്‍.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 120 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 3,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 68 പേര്‍  ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 6041 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 32 വയസുകാരനും 57 കാരനും ധാരവാടയില്‍ 58 കാരനും ഇന്ന് മരണമടഞ്ഞു.ആകെ കോവിഡ് മരണസംഖ്യ 69 ആയി. ഇന്ന് 257 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2862…

Read More

കേരളത്തിൽ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19;57 പേര് രോഗമുക്തരായി

Pinarayi+press+meet

കേരളത്തിൽ  ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-…

Read More

നഗരത്തിലെ ചിലയിടങ്ങളിൽ നാളെ കുടിവെള്ളം മുടങ്ങും;നിങ്ങളുടെ ഏരിയ പട്ടികയിലുണ്ടോ;വായിക്കാം.

ബെംഗളൂരു : നാളെ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ നഗരത്തിലെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും. കാവേരി ജല പൈപ്പിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇത് എന്ന്  ബി.ഡബ്ലു.എസ്.എസ്.ബി.അറിയിച്ചു. വിജയബാങ്ക് ലേഔട്ട്‌,ആർ‌ബി‌ഐ ലേഔട്ട്,കൊണനകുണ്ടെ,ജെ.പി.നഗർ,പുട്ടനെഹള്ളി, ജരഗനഹള്ളി,ചുഞ്ചഘട്ട മെയിൻ റോഡ്,ബിലേകഹള്ളി,അരീകരെ,ഡോളർസ് കോളനി, കോടിച്ചിക്കനഹള്ളി, എച്ച്എസ്ആർ ലേഔട്ട്‌,ബൊമ്മന ഹള്ളി,കോറമംഗള, ബിടിഎം ലേഔട്ട്‌,മഡിവാള,ജയനഗർ 4'ടി' ബ്ലോക്ക്,ഭെൽ ലേഔട്ട്‌,എൻ‌എ‌എൽ ലേഔട്ട്‌, കൃഷ്ണപ്പ ഗാർഡൻ,അരസു കോളനി എന്നിവിടങ്ങളില്‍ ആണ് ജലവിതരണം മുടങ്ങുക.

Read More

ബെം​ഗളുരു മലയാളികൾ അറിയാൻ; അപ്പാർട്ട്മെന്റുകളിൽ സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് പ്രതിരോധ നടപടികൾ ഇതാണ്

ബെം​ഗളുരു; ഐടി ഹബ്ബായ ബെം​ഗളുരു ജന സാന്ദ്രതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്, അതിനാൽ തന്നെ കർശനമായ നിയന്ത്രണങ്ങളും , കരുതൽ നടപടികളുമായി ആരോ​ഗ്യ വകുപ്പ് അടക്കം മുന്നോട്ട് പോകുന്നത്, ഇത്തരത്തിൽ പാർപ്പിടസമുച്ചയങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ രം​ഗത്ത്. ഫ്ളാറ്റുകളിലും മറ്റ് പാർപ്പിട സമുച്ചയങ്ങളിലെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് ശരീരതാപനിലയിൽ വ്യത്യാസം കണ്ടെത്തിയാൽ തൊട്ടടുത്ത ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിക്കണം. അതത് റെസിഡൻഷ്യൽ അസോസിയേഷനുകൾക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. കൂടാതെ ജിമ്മുകളും നീന്തൽക്കുളവും തുറന്നുകൊടുക്കാൻ അനുമതിയില്ല. 10 വയസ്സിൽ…

Read More

ബെംഗളൂരു നഗരത്തിൽ ഇന്നലെ ഒരാൾ കൂടെ കോവിഡ് 19 ബാധിച്ചു മരിച്ചു. പുതിയതായി 29 പേർക് കൂടി രോഗം സ്ഥിരീകരിച്ചു .

ബെംഗളൂരു : നഗരത്തിൽ ഇന്നലെ ഒരു കോവിഡ് മരണവും 29 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു .ഒരു 65 വയസുകാരനാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 20 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 522 ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 204 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . ഇന്നലെ അസുഖം സ്ഥിരീകരിച്ച 29 പേരിൽ 20 പേർക്കും മുൻപ് രോഗം…

Read More

ആശ്വാസകരമായ സൂചനകൾ : കർണാടകയിൽ രണ്ടു ദിവസമായി രോഗബാധിതരെക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി

ബെംഗളൂരു : കോവിഡ് 19 രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലും കർണ്ണാടകക് ആശ്വസിക്കാനുള്ള വിവരങ്ങൾ ആണ് പുറത്തു വരുന്നത്. എട്ട് ഒൻപത് തിയ്യതികളിലായി സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്കുകൾ പ്രകാരം രണ്ട് ദിവസങ്ങളിലും റിപ്പോർട്ട് ചെയ്‌ത പുതിയ കോവിഡ് കേസുകളെക്കാൾ കൂടുതൽ പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ജൂൺ എട്ടിന് 308 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 387 പേർ രോഗമുക്തി നേടി . ഇന്നലെ 161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു . 164 പേർ രോഗമുക്തി നേടി…

Read More

കോവിഡ് പ്രതിരോധത്തിന് ഇളവുകൾ തിരിച്ചടിയാകുമെന്ന് ആരോ​ഗ്യ വകുപ്പ്.

ബെം​ഗളുരു; രാജ്യത്തെ പ്രശസ്തമായ ഐ.ടി. ഹബ്ബായ ബെംഗളൂരു കോവിഡ് ഭീതിയിലാണെങ്കിലും രോഗവ്യാപനത്തെ പ്രതിരോധിക്കാൻകഴിഞ്ഞു, രാജ്യത്തെ മറ്റ് മെട്രോനഗരങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുമ്പോഴും ബെം​ഗളുരുവിൽ കേസുകൾ‍ ക്രമാതീതമായി ഉയരുന്നതിന് തടയിടാൻ കഴിഞ്ഞെന്ന് തന്നെയാണ് വിലയിരുത്തലുകൾ. കൂടാതെ ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ രോഗംപടരുകയാണ്, എന്നാൽ, ബെംഗളൂരുവിൽ മാർച്ച് ഒമ്പതിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനുശേഷം രോഗവ്യാപനത്തെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ പരിശോധനകളും , അധികൃതരുടെ ഇടപെടലുകളും നിരീക്ഷണവും ജനങ്ങളുടെ സഹകരണവുമാണ് ഇതിന് സഹായിച്ചത്. രാജ്യത്തെ വൻ ഐടി ഹബ്ബായ നഗരത്തിൽ…

Read More

കേരളത്തിലേക്ക് യാത്ര ചെയ്യാൻ കോവിഡില്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണോ? വാർത്തയുടെ നിജസ്ഥിതി ഇതാണ്.

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് ഇല്ലാ എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എന്ന രീതിയിൽ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ മലയാളത്തിലെ ഒരു പ്രധാന ദിനപത്രത്തിൻ്റെത് എന്ന പേരിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. വാളയാർ ചെക്ക് പോസ്റ്റിൽ ജോലിയിലുള്ള 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പാസിന് പുറമെ കോവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റു കൂടി സർക്കാർ നിർബന്ധമാക്കിയതായിട്ടാണ് വാർത്ത. അതേ സമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല. ശബരിമല ദർശനത്തിനായി വരുന്ന അന്യസംസ്ഥാനക്കാർക്ക് മാത്രമേ കോവിഡ് ഇല്ല എന്ന…

Read More

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി.

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്, നിമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29-ാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി…

Read More
Click Here to Follow Us