കന്ന‍ഡ നടൻ ചിരഞ്ജീവി സർജക്ക് പകരം ശോഭാ ഡേ ആദരാഞ്ജലി അർപ്പിച്ചത് തെലുങ്ക് താരം ചിരഞ്ജീവിക്ക്; ട്രോളി കൊന്ന് സോഷ്യൽ മീഡിയ

അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് അനുശോചനങ്ങള്‍ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ രം​ഗത്ത്. താരത്തിന്റെ അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു. ഇതാ ”ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. 39 വയസിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി…

Read More

ബി.ടി.എം.ലേഔട്ടിൽ അലഞ്ഞ് നടന്നിരുന്ന യുവതിയെ നിംഹാൻസിലാക്കി പോലീസ്;യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു;ക്വാറന്റെനിലായി ആരോ​ഗ്യപ്രവർത്തകർ.

ബെം​ഗളുരു; ബെം​ഗളുരുവിലെ പ്രശസ്ത ഹോസ്പിറ്റലായ നിംഹാൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എമർജൻസി കെയർ യൂണിറ്റ് തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കുമാറ്റിയതായി അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിനാൽ നിലവിൽ പ്രവർത്തിക്കുന്ന എമർജൻസി യൂണിറ്റ് അണു വിമുക്തമാക്കിയ ശേഷമായിരിക്കും ഇനി പ്രവൃത്തിക്കുക, വെള്ളിയാഴ്ച്ച ഇവിടെ പ്രവേശിപ്പിച്ച , രോ​ഗ ലക്ഷണങ്ങളില്ലാതിരുന്നതിനാലാണ് അറിയാതെ പോയത്. എന്നാൽ പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിടിഎം ലേ ഔട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന സ്ത്രീയെ പോലീസാണ് നിംഹാൻസിലെത്തിയ്ച്ചത്. പക്ഷേ അലഞ്ഞ് നടന്നിരുന്ന യുവതിയെ സുരക്ഷിതയാക്കാനായി പോലീസ്…

Read More

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പരീക്ഷകൾ റദ്ദാക്കി.

ബെം​ഗളുരു; ബെം​ഗളുരുവിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്താനിരുന്ന ചില പരീക്ഷകൾ റദ്ദാക്കി, ബാച്ച്‌ലർ ഓഫ് ടെക്‌നോളജി രണ്ട്, നാല്, ആറ് സെമസ്റ്റർ വിദ്യാർഥികളുടെയും മാസ്റ്റർ ഓഫ് ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെയും പരീക്ഷകളാണ് മാറ്റി വച്ചതായി അധികൃതർ വ്യക്തമാക്കിയത്. എന്നാൽ പരീക്ഷയുടെ മാർക്ക് നിർണയിക്കുന്ന കാര്യത്തിൽ സർവകലാശാലാ മാനദണ്ഡങ്ങളനുസരിച്ച് തീരുമാനമെടുക്കുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉഡുപ്പിയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ കീഴിലുള്ള സ്ഥാപനമാണ് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പക്ഷേ ഇതേ സ്ഥാപനത്തിനുകീഴിലുള്ള മണിപ്പാൽ സ്കൂൾ…

Read More

3 മരണം;കര്‍ണാടകയില്‍ ഇന്ന് 308 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;387 പേര്‍ക്ക് രോഗ മുക്തി;അകെ 2516 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 308 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ ഒരാള്‍ മാത്രം,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 277 ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5760 ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 65 കാരിയും 48 കാരിയും ഒരു 57 കാരനും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 64 ആയി. ഇന്ന് 387 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2519 ആയി.…

Read More

കേരളത്തിൽ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11 പേർ രോഗമുക്തി നേടി. 1 മരണം , ആകെ മരണം 16 ആയി

Pinarayi+press+meet

കേരളത്തിൽ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5,…

Read More

അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി കണ്ടെത്താൻ കർണാടക സർക്കാറിൻ്റെ പോർട്ടലിൽ റെജിസ്റ്റർ ചെയ്യാം.

ബെംഗളൂരു : കർണാടകയിലേക്കു മടങ്ങുന്ന തൊഴിൽ നൈപുണ്യമുള്ള അന്യസംസ്ഥാനതൊഴിലാളികൾക്കു റജിസ്ട്രർ ചെയ്യുന്നതിനായി പ്രത്യേക പോർട്ടൽ നിലവിൽ വന്നു www.migrant.kar.kaushalkar.com എന്ന പോർട്ട്ലിൽ പ്രവാസികൾക്കും റജിസ്റ്റർചെയ്യാം. പേരും മറ്റു വിശദാംശങ്ങളും നൽകിയാൽ ഉചിതമായ തൊഴിലവസരം കണ്ടെത്താൻ സഹായിക്കുമെന്നാണ് സംസ്ഥാനതൊഴിൽ നൈപുണ്യ വികസനകോർപറേഷന്റെ വാഗ്ദാനം. എൻജിനീയറിങ്, നഴ്സിങ്, കെട്ടിടനിർമാണം തുടങ്ങി ഏതു മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. ലോക്ഡൗണിനെ തുടർന്ന് 3-4 ലക്ഷം തൊഴിലാളികളാണ് കർണാടക വിട്ടത്. നമ്മ മെട്രോ പോലുള്ള നിർമാണ ജോലികൾ ഇവരുടെ വരവോടെ മാത്രമേ പൂർണതോതിൽ നടത്താൻ കഴിയുകയുള്ളൂ.

Read More

എച്ച്.ഡി.ദേവഗൗഡ രാജ്യസഭാ സ്ഥാനാർഥിയായേക്കും,കോണ്‍ഗ്രസ്‌ പിന്തുണക്കാന്‍ സാധ്യത.

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള രാജ്യസഭ സ്ഥാനാർത്ഥിയായി ജെ.ഡി.എസ്. നേതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കാനുള്ള സാദ്ധ്യതകൾ കൂടി വരുന്നു . ബി ജെ പി രണ്ടു പേരെയും കോൺഗ്രസ് ഒരാളെയും സഭയിലേക്ക് അയക്കും . കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിൽ ജെ ഡി എസ് നു ഒരാളെ രാജ്യസഭയിൽ എത്തിക്കാവുന്നതാണ് . ഇതിനായി ജെ ഡി എസ് കോൺഗ്രെസ്സിനെ സമീപിച്ചിട്ടുണ്ട് . രാജ്യസഭയിലേക്ക് ഒരാളെ വിജയിപ്പിക്കാൻ 44 എം എൽ എ മാരുടെ പിന്തുണ വേണ്ടതാണ് . ജെ ഡി സ് നു 34 എം എൽ…

Read More

നഗരത്തില്‍ മഴയും വെള്ളപ്പൊക്കവും നേരത്തെ അറിയാം,വേണ്ട മുന്‍കരുതലുകള്‍ എടുക്കാം;കർണാടക ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ മൊബൈല്‍ ആപ്പുകള്‍ ഡൌണ്‍ ലോഡ് ചെയ്യുക.

ബെംഗളൂരു: മഴയെയും വെള്ളപ്പൊക്കത്തെയും കുറിച്ചു മുന്നറിയിപ്പ് നൽകാൻ കർണാടക ദുരന്ത നിവാരണ അതോറിറ്റി മൊബൈൽ ആപ് പുറത്തിറക്കി. ബെംഗളൂരു മേഘ സന്ദേശ,വരുണ മിത്ര എന്ന പേരിലുള്ള 2 ആപ്പുകളാണ് പുറത്തിറക്കിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ വിവിധ സോണുകളിൽ മഴയുടെ തീവ്ര തയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൃത്യമായി അറിയുന്നതിനൊപ്പം പ്രളയത്തെ നേരിടാനു സന്ദേശവും ലഭിക്കും ഇതിനാല്‍ വേണ്ട  മുന്നൊരുക്കങ്ങൾ നടത്താൻ സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ പ്രവർത്തനങ്ങൾ. മഴവെള്ള കനാലുകൾ നിറഞ്ഞൊഴുകുന്നതാണ് പലപ്പോഴും നഗരത്തില്‍ പെട്ടെന്നുള്ള പ്രളയത്തിന് കാരണമാകുന്നത്.…

Read More

നഗരത്തില്‍ ഇന്നലെ മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 23 പേർക്ക്.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 23 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു . 61 വയസ്സുകാരിയും 57 വയസ്സുകാരനുമാണ് മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 16 ആയി അകെ കോവിഡ് രോഗികളുടെ എണ്ണം 475 ഉം ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 161 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . ഇന്നലെ അസുഖം സ്ഥിരീകരിച്ച 23 പേരിൽ രണ്ട് പേർ യൂ എ യി ൽ നിന്നും…

Read More

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമടക്കം നിരവധി പ്രധാനക്ഷേത്രങ്ങൾ തുറക്കില്ല.

ബെംഗളൂരു :സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങളായ ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ബെലഗാവി സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം, മംഗളൂരു ദുർഗാപരമേശ്വരി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ തിങ്കളാഴ്ച തുറക്കില്ല. ഇവിടങ്ങളിൽ ജൂലൈ മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം ഇപ്പോൾ തുറക്കേണ്ടെന്ന് തീരുമാനിച്ചതായി ശ്രീകൃഷ്ണ മഠം അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽനിന്ന് ഭക്തരെത്താനുള്ള സാധ്യത കണക്കിലെടുത്താണ് ബെലഗാവിയിലെ സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം തുറക്കാത്തത്. മംഗളൂരുവിലെ പ്രധാനക്ഷേത്രമായ കട്ടീൽ ദുർഗാപരമേശ്വരി ക്ഷേത്രത്തിൽ ജൂലൈ ഒന്ന് മുതലായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക. ഓൺലൈൻ ബുക്കിങ്ങിലൂടെ ആയിരിക്കും പ്രവേശനം.

Read More
Click Here to Follow Us