ബെംഗളൂരു : കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ ബി.ബി.എം.പി പരിധിയില്‍ ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യത ഉണ്ട്.
മാത്രമല്ല നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ആയ ബെംഗളൂരു ഈസ്റ്റ് ,ബൊമ്മനഹള്ളി സോണ്‍,രാജാ രാജേശ്വരി സോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറാന്‍ ഉള്ള സാധ്യത പ്രവചിക്കുന്നു.
പാലസ് റോഡില്‍ ഉള്ള കാലാവസ്ഥ വിഭാഗം അറിയിക്കുന്നത് പ്രകാരം താഴെ കൊടുത്തിരിക്കുന്ന ജില്ലകളില്‍ ഇടിയോടു കൂടിയ മഴയും 30-40 കിലോ മീറ്റര്‍ വേഗതയില്‍ ഉള്ള കാറ്റും വീശാന്‍ സാധ്യത ഉണ്ട്.
ബെംഗളൂരു നഗര ഗ്രാമ ജില്ലകള്‍,ഉത്തര കന്നഡ,ദക്ഷിണ കന്നഡ,ഉഡുപ്പി,ബാഗല്‍ കോട്ട ,ബെലഗാവി,ധാര്‍ വാട് ,ഗദഗ്,വിജയപുര ,കൊടുഗ്,ബെല്ലാരി ,ചാമരാജ നഗര്‍,ചിക്ക മഗളൂരു,ഹാസന്‍ ,കോലാര്‍,ദാവനഗരെ ,മൈസുരു ,രാമനഗര ,ശിവമോഗ്ഗ.
Rainfall Forecast: Scattered to fairly widespread with light to moderate and at isolated places heavy rains likely over many places over the State.
— KSNDMC (@KarnatakaSNDMC) June 1, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.