കബനിപദ്ധതി അന്തിമഘട്ടത്തിൽ; പദ്ധതി പ്രവൃത്തി മന്ത്രി നേരിട്ടെത്തി വിലയിരുത്തി

ബെംഗളൂരു : മൈസൂരു നഗരത്തിൽ കുടിവെള്ള വിതരണത്തിനായുള്ള കബനി പദ്ധതി പ്രവൃത്തി അന്തിമ ഘട്ടത്തിൽ.

നഞ്ചൻകോടിനടുത്തുള്ള ബിദരഗോഡുവിലെ കബനി പദ്ധതി യാഥാർഥ്യമായാൽ മൈസൂരുവിന് പ്രതിദിനം 40 ദശലക്ഷം ലിറ്റർ അധിക വെള്ളം ലഭിക്കും.

ഇതോടെ വേനൽക്കാലത്തുള്ള ജലക്ഷാമത്തിന് പരിഹാരമാകും. നിലവിൽ കാവേരി നദിയിൽ നിന്നുള്ള കുടിവെള്ളമാണ് പൈപ്പുകളിലൂടെ നഗരത്തിലെ വീടുകളിലടക്കം എത്തിക്കുന്നത്.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

വേനൽ കാലത്ത് നദിയിലെ ജലക്ഷാമം കുടിവെള്ള വിതരണത്തെ ബാധിക്കാറുണ്ട്. കബനി പദ്ധതികൂടി യാഥാർഥ്യമായാൽ ഇതിന് പരിഹാരമാകും.

കെമ്പാലുവിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷിക്കുന്ന പത്ത് ശതമാനം ജോലികളാണ് ഇനി പൂർത്തിയാകാനുള്ളതെന്ന് മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ അറിയിച്ചു.

പദ്ധതി പ്രവൃത്തി മന്ത്രി നേരിട്ടെത്തി വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts