ബെംഗളൂരു : പ്രശസ്ത സീരിയല്‍-സിനിമ താരവും മോഡലുമായ ചന്ദന (29) ആത്മഹത്യാ ചെയ്തു.കഴിഞ്ഞ മാസം 28 നാണ് സംഭവം നടന്നത് എന്നാല്‍ ഈ വാര്‍ത്ത ഇന്ന് മാത്രമാണ് പുറത്ത് വന്നത്. ഓണ്‍ലൈനിലൂടെ ലൈവ് ആയി വിഷം കഴിക്കുകയായിരുന്നു,ഉടന്‍ തന്നെ കാമുകന് ദിനേഷ് സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജെ.പി.നഗറിലെ സ്വ വസതിയില്‍ ആണ് നടി ഉണ്ടായിരുന്നത്,സിദ്ധ ഗുണ്ട പാളയ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു,കാമുകനായ ദിനേഷ് മുങ്ങിയതയാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 5 വര്‍ഷമായി സ്നേഹത്തില്‍ ആയിരുന്ന…
Read MoreDay: 1 June 2020
കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര് വിദേശത്ത് നിന്നും (യു.എ.ഇ.-11, കുവൈറ്റ്-10, ഖത്തര്‍-4, സൗദി…
Read Moreബെംഗളൂരുവിലും സംസ്ഥാനത്തെ ഏതാനും ജില്ലകളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം;നഗരത്തിലെ ചില സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക സാദ്ധ്യത.
ബെംഗളൂരു : കര്‍ണാടക പ്രകൃതി ദുരന്ത നിരീക്ഷണ വിഭാഗം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ ബി.ബി.എം.പി പരിധിയില്‍ ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യത ഉണ്ട്. മാത്രമല്ല നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ആയ ബെംഗളൂരു ഈസ്റ്റ് ,ബൊമ്മനഹള്ളി സോണ്‍,രാജാ രാജേശ്വരി സോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറാന്‍ ഉള്ള സാധ്യത പ്രവചിക്കുന്നു. പാലസ് റോഡില്‍ ഉള്ള കാലാവസ്ഥ വിഭാഗം അറിയിക്കുന്നത് പ്രകാരം താഴെ കൊടുത്തിരിക്കുന്ന ജില്ലകളില്‍ ഇടിയോടു കൂടിയ മഴയും 30-40 കിലോ മീറ്റര്‍ വേഗതയില്‍ ഉള്ള…
Read Moreഒരു മരണം;കര്‍ണാടകയില്‍ ഇന്ന് 187 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;110 പേര് രോഗമുക്തി നേടി;കൂടുതല്‍ വിവരങ്ങള്‍…..
ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 187 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സംസ്ഥാനത്തെ അകെ രോഗ ബാധിതരുടെ എണ്ണം 3408 ആയി. ബെംഗളൂരു നഗര ജില്ലയില്‍ 90 വയസുകാരന് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു,സംസ്ഥാനത്തെ അകെ കോവിഡ് മരണം 52 ആയി. ഇന്ന് മാത്രം 110 പേര് സംസ്ഥാനത്ത് രോഗ മുക്തി നേടി,അകെ ഇതുവരെ 1328 പേര് ആശുപത്രി വിട്ടു. കര്‍ണാടകയില്‍ 2026 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 187 പേരില്‍ 117 മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ് 03 പേര്…
Read Moreകാലവർഷം ശക്തി പ്രാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം;നഗരത്തിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനുള്ളിൽ മുറിച്ചു മാറ്റാൻ അന്ത്യശാസനം നൽകി മുഖ്യമന്ത്രി.
ബെംഗളുരു : കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിൽ പെയ്യുന്ന മഴയിലും ശക്തിയോടെ അടിക്കുന്ന കാറ്റിലും നിരവധി മരങ്ങളാണ് കട പുഴകിയത്. 60 ൽ അധികം വാഹനങ്ങൾ മരം വീണ് തകർന്നതായും റിപ്പോർട്ട് ഉണ്ട്. ഈ ഘട്ടത്തിലാണ് അപകടകരമായ രീതിയിൽ വീഴാൻ പാകത്തിൽ നിൽക്കുന്ന മരങ്ങൾ 2 ദിവസത്തിനകം മുറിച്ചു നീക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ അന്ത്യശാസനം നൽകിയത്. മഴക്കാലത്തിനു മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ യുദ്ധകാലാടി സ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും യെദിയൂരപ്പ ഉദ്യോഗസ്ഥ്ഥരോ ആവശ്യപ്പെെട്ടു. അഞ്ചാം തീയതിക്കുള്ളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…
Read Moreനഗരത്തിൽ സ്വാമി വിവേകാനന്ദൻ്റെ പടുകൂറ്റൻ പ്രതിമ വരുന്നു…
ബെംഗളൂരു: കർണാടകയിൽ സ്വാമി വിവേകാനന്ദന്റെ കൂറ്റൻ പ്രതിമ നിർമിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. ബെംഗളൂരുവിനുസമീപം ജിഗനിയിലെ മുത്യാല മടവു വെള്ളച്ചാട്ടത്തിനുസമീപമാണ് വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ നിർമിക്കാൻ തീരുമാനിച്ചത്. മുത്യാല മടവുവിനെ (വെള്ളച്ചാട്ടം) വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന്റെഭാഗമായി കർണാടക ഹൗസിങ് ബോർഡാണ് പ്രതിമ നിർമിക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ടൗൺഷിപ്പ് പദ്ധതിയിലെ മൂന്ന് ഏക്കർ സ്ഥലത്താണ് പ്രതിമ സ്ഥാപിക്കുക എന്നാണ് പ്രാഥമിക വിവരം. പ്രാരംഭപ്രവൃത്തികൾ ആരംഭിച്ചു. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബെന്നാർഘട്ട ദേശീയോദ്യാനത്തിന് 12 കിലോമീറ്റർ അകലെയാണ് മുത്യാല മടവു വെള്ളച്ചാട്ടം. ഗുജറാത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ…
Read Moreഒരു നിമിഷം ഹൃദയം നിലച്ചിട്ടും ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി നവജാതശിശു.
ബെംഗളൂരു : രണ്ടു ദിവസം മാത്രം പ്രായമായ തൗഹീദ് അഹമ്മദ് ആണ് ഹൃദയമിടിപ്പ് പൂർണമായി നിന്നു പോയിട്ടും, അമ്മയും നഴ്സും ഡോക്ടറും സമയോചിതമായി ഇടപെട്ടതിനാൽ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് . ഏപ്രിൽ 15 നാണു കുട്ടി ജനിച്ചത് . ഏപ്രിൽ 17 നു വൈകുന്നേരം 6.30 തോടു കൂടി കുട്ടി പെട്ടന്ന് ശ്വാസം എടുക്കാതാവുകയും കുട്ടിയുടെ ഹൃദയം നിലച്ചു പോവുകയുമാണ് ഉണ്ടായത് . അമ്മ പെട്ടെന്ന് തന്നെ ഡ്യൂട്ടി യിലുള്ള നഴ്സിനെ അറിയിക്കുകയും തുടർന്ന് ഡോക്ടറും മറ്റു വൈദ്യസംഘവും ഉടനടി വാർഡിൽ എത്തുകയുമായിരുന്നു .…
Read Moreയാത്രക്കാർ കാത്തിരിക്കുന്ന മെട്രോ സർവ്വീസ് എന്ന് മുതൽ തുടങ്ങും എന്നറിയില്ല;അറിയാതെ പോകരുത് ഈ മാർഗ നിർദേശങ്ങൾ.
ബെംഗളുരു; മെട്രോ സർവ്വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ലങ്കിലും വർധിച്ച് വരുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി നമ്മ മെട്രോ രംഗത്ത്. ടണലുകളിലെയും ട്രെയിനുകളിലെയും ശീതികരണം സംബന്ധിച്ച മാർഗ നിർദേശങ്ങളാണ് പുറത്തിറക്കിയത്. എ.സി.കളുടെ പ്രവർത്തനം കൃത്യമായി നിയന്തിച്ച് താപനില വർധിപ്പിക്കാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ ശുദ്ധ വായുവിന്റെ ലഭ്യത ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഭൂഗർഭ സ്റ്റേഷനുകളിൽ നിന്ന് വായു വലിച്ചെടുക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടാതെ ട്രെയിനുകൾക്കുള്ളിൽ ശുദ്ധവായു ഉറപ്പാക്കുക എന്നിവയാണ് പ്രഥമമായി നൽകിയിരിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതെന്ന് നമ്മ മെട്രോ. മെട്രോ…
Read Moreനഗരത്തിൽ 7 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി.
ബെംഗളൂരു : നഗരത്തിൽ 7 പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി. ഇന്നലെ ബി.ബി.എം.പി. പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം ബൊമ്മനഹള്ള (175), എച്ച് എസ് ആർ ലേ ഔട്ട് (174), കാഡുഗൊഡി (83), അഗരം (1 14), സിദ്ധ പുര (144), ഹൊസഹളളി (124), ചൊക്ക സാന്ദ്ര (39) എന്നാവയാണ് പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ. ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് വാർഡ് നമ്പറുകൾ ആണ്. ശിവാജി നഗർ, കെ ആർ മാർക്കെറ്റ്, മല്ലേശ്വരം,പദരായണപുര,ബിടിഎം ലേ ഔട്ട്,എസ്.കെ ഗാർഡൻ,ദീപാഞ്ജലി നഗർ, ബേഗൂർ, എച്ച്.ബി.ആർ. ലേ ഔട്ട്, ഹെറോഹള്ളി,…
Read Moreസാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ വൃക്ക വിൽക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ;പണം നൽകിയത് ആഭരണങ്ങൾ പണയം വച്ച്.
ബെംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്വന്തം വൃക്ക വിറ്റ് പണം നേടാൻ ശ്രമിച്ച യുവതിക്ക് 3.1 ലക്ഷം രൂപ നഷ്ടപ്പെട്ടു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബാങ്കിലെ ജോലി നഷ്ടപ്പെട്ട വിജയ നഗര മൂഡലപാളയ സ്വദേശിയായ ഇരുപത്തഞ്ചുകാരിക്കാണ് പണം നഷ്ടപ്പെട്ടത്. വൃക്ക നല്കിയാല് ഒരുകോടി രൂപ ലഭിക്കുമെന്ന് ഫെയ്സ്ബുക്കിൽ വന്ന പരസ്യം കണ്ടാണ് യുവതി ഇതിനായി ശ്രമിച്ചത്. മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്നതിനാൽ വൃക്ക കൊടുത്തു ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടാന്‍ കഴിയുമെന്ന് യുവതി പ്രതീക്ഷിച്ചു. ഒരു വൃക്ക കൊടുത്താലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതി…
Read More