രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്‌;386 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 41 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ബെംഗളൂരു നഗര ജില്ല (12),ദാവനഗരെ (6),ഉത്തര കന്നഡ (8),ചിത്ര ദുര്‍ഗ (3),തുമക്കുരു (4),വിജയപുര (1),ബീദര്‍ (3),ദക്ഷിണ കന്നഡ (3) ചിക്ക ബലാപുര,എന്നീ ജില്ലകളില്‍ നിന്നാണ് പുതിയ രോഗികള്‍. ആകെ രോഗികളുടെ എണ്ണം 794 ആയി.ഇതുവരെ 386 പേര്‍ ആശുപത്രി വിട്ടു,30 പേര്‍ മരിച്ചു. Media Bulletin 09-05-2020@CMofKarnataka @BSYBJP @DVSadanandGowda @SureshAngadi_ @sriramulubjp @drashwathcn @BSBommai @mla_sudhakar…

Read More

സ്വന്തം വാഹനമില്ലാത്തതിനാൽ കർണാടകയിൽ കുടുങ്ങിപ്പോയവർക്കായി യാത്രാ സൗകര്യം ഒരുക്കാൻ തയ്യാറെന്ന് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : പൊതുഗതാഗതം നിർത്തലാക്കിയ സാഹചര്യത്തിൽ കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ സാധിക്കാത്തവർക്കായി അന്തർ സംസ്ഥാന യാത്ര സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് കർണാടക ആർ.ടി.സി. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക. അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യങ്ങൾക്കായി ഇവിടെ വന്ന് ലോക്കഡൗണിൽ പെട്ട് പോയവർക്കും അന്തർ സംസ്ഥാന യാത്രക്കായി പണം നൽകി കെ.എസ്.ആർ.ടി.സി/എൻ ഡബ്ളിയു കെ. ആർ.ടി.സി/ എൻ.ഇ.കെ .ആർ.ടി.സി ബസ്സുകൾ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യാമെന്ന് കർണാടക റെവെന്യു ഡിപ്പാർട്മെന്റ് ( ഡിസാസ്റ്റർ മാനേജ്‌മന്റ്) വിഭാഗം പുറത്തു വിട്ട സർക്കുലർ വഴി അറിയിച്ചു.…

Read More

കാത്തിരിപ്പിന് ഫലം! അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കാൻ പ്രത്യേകം ട്രെയിൻ ഏർപ്പെടുത്തുന്നു!

ബെംഗളൂരു : അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക ട്രെയിനുകൾ എർപ്പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിദിന പത്ര സമ്മേളനത്തിൽ അദ്ധേഹം അറിയിച്ചതാണ് ഇക്കാര്യം. ആദ്യ ട്രെയിൽ ഡൽഹിയിൽ നിന്നായിരിക്കും, പിന്നീട് ബെംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നും ട്രെയിനുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്തും. ഇവിടങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണന. ബെംഗളൂരു,ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ പ്രത്യേകം ഹെൽപ്പ് ഡെസ്ക്കുകൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരുടെ റജിസ്ട്രേഷൻ കഴിഞ്ഞ 29 ന് നോർക്ക…

Read More

നവദമ്പതികൾ പുഴയിൽ മുങ്ങിമരിച്ചു.

ബെംഗളൂരു : ഹാസനിൽ ഹേമാവതിപ്പുഴയിൽ നവദമ്പതികൾ മുങ്ങിമരിച്ചു. സക്ലേഷ്‌പുരിനടുത്ത് ഹെന്നെലി ഗ്രാമത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ബേലൂർ മുരഹള്ളി സ്വദേശി ആർതീഷ്(30), ഭാര്യ കൃതിക(21)എന്നിവരാണ് മരിച്ചത്. പുഴയിലെ ഒരു തടയണയ്ക്കുസമീപമായിരുന്നു അപകടം. ഇരുവരും മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെയാണ് പുഴയിലേക്ക് വീണതെന്നു സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഉറപ്പായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഫോൺ പുഴയിൽനിന്നു കണ്ടെടുക്കാനായിട്ടില്ല. പുഴക്കരയിൽനിന്നു വെള്ളത്തിലേക്ക് കാൽവഴുതി വീണതാണെന്നു കരുതുന്നതായി സക്ലേഷ്‌പുർ പോലീസ് പറഞ്ഞു. മഴപെയ്ത് പുഴക്കരയിൽ വഴുക്കുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഇരുവരുംചേർന്ന് ബൈക്കിൽ ഉല്ലാസയാത്രയ്ക്കിറങ്ങിയതായിരുന്നു. വീട്ടിൽ തിരിച്ചെത്താൻ വൈകിയതോടെ വീട്ടുകാർ നടത്തിയ…

Read More

ബെംഗളൂരുവിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി.

ബെംഗളൂരു /മലപ്പുറം: ലോക്‌ഡൗൺ മൂലം ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളായ കുടുംബങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും അവരുടെ സ്വദേശത്തേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാനുള്ള സഹായമഭ്യർത്ഥിച്ച് SჄS ബെംഗളൂരു ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രി KT ജലീലിനെ സന്ദർശിച്ചു നിവേദനം നൽകി. മലപ്പുറം ജില്ലാ കലക്ടറേറ്റിൽ വച്ച് മന്ത്രിയേയും കലക്ടർ ജാഫർ മാലികിനേയും നേരിൽ കണ്ട് മലയാളികളുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.  നിവേദനത്തിന്റെ കോപ്പി കേരള മുഖ്യമന്ത്രിക്കും, ഗതാഗത മന്ത്രിക്കും മെയിൽ അയച്ചു . SჄS ബെംഗളൂരു സാന്ത്വന യുടെ നേതൃത്വത്തിൽ 100 ബസ്സുകൾ അയക്കാൻ സന്നദ്ധമാണെന്ന് മന്ത്രിയെ…

Read More

മറ്റു സംസ്ഥാനങ്ങൾ 100 കണക്കിന് ബസുകൾ അയച്ച് സ്വന്തം നാട്ടുകാരെ തിരിച്ചു കൊണ്ടുവരുന്നു,കേരളവും ഈ വഴിക്ക് ശ്രമിക്കണം:രമേശ് ചെന്നിത്തല.

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണിൽ പെട്ട് പ്രയാസമനുഭവിക്കുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന് വെളിയിൽ കഷ്ടപ്പെടുന്ന മലയാളികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾക്ക് വേഗത കൂട്ടണമെന്നും ട്രെയിൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു. മലയാളികളെ തിരികെയെത്തിക്കാനായി കെ.എസ്.ആർ.ടി.സി. ബസുകൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ വീണ്ടും ആലോചിക്കണം. ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെ.എസ്.ആർ.ടി.സി. ബസുകൾ അയച്ചാൽ മലയാളികളെ നാട്ടിലെത്തിക്കാനാകും. ഗുരുതരമായ ഈ സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന്…

Read More

കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവില്ല!

ബെംഗളൂരു: ഇന്ന് രാവിലെ 12 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ വൈകുന്നേരം 5 മണിമുതല്‍ ഇന്ന് 12 മണിവരെ യുള്ള സമയത്തിനിടക്ക്  പുതിയ 36 ആളുകള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബെംഗളൂരു നഗര ജില്ല (12),ദാവനഗരെ (6),ഉത്തര കന്നഡ (07),ചിത്ര ദുര്‍ഗ (3),തുമക്കുരു (1),വിജയപുര (1),ബീദര്‍ (3),ദക്ഷിണ കന്നഡ (3) എന്നീ ജില്ലകളില്‍ നിന്നാണ് പുതിയ രോഗികള്‍. ആകെ രോഗികളുടെ എണ്ണം 789 ആയി.ഇതുവരെ 379 പേര്‍ ആശുപത്രി വിട്ടു,30 പേര്‍ മരിച്ചു.…

Read More

കെ.എസ്.ആർ.ടി.സി.യിൽ വേതനം മുടങ്ങില്ല.

ബെംഗളൂരു : കർണാടക ആർടിസി ജീവനക്കാരുടെ വേതനം മുടങ്ങില്ലെന്നു ഗതാഗത വകുപ്പിന്റെ ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺസാവദി. ലോക്ഡൗണിന് തുടർന്ന സർവീസ് നിലച്ചതോടെ കനത്ത സാമ്പത്തിക നഷ്ടമാകർണാടക ആർടിസിക്ക് നേരിടേണ്ടി വന്നത്. കെഎസ്ആർടി സിയുടെ നിയന്ത്രണത്തിലുള്ള 4 കോർപറേഷനുകളിലെയും 1.32 ജീവനൊടുക്കാൻ മുടങ്ങില്ല ലക്ഷം ജീവനക്കാർക്കു വേതനം നൽകാൻ 330 കോടിരൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്ത് നൽ കിയിട്ടുണ്ട്. ഇതിൽ ഇതിൽ 160 കോടിരൂപ മുഖ്യമന്ത്രി അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. ബാക്കി തുക കൂടി ലഭിക്കുന്നതോടെ ഏപ്രിൽ മാസത്തവേതനം മുടക്കം കൂടാതെ ലഭിക്കുമെന്നും…

Read More

മദ്യം ലഭിച്ച സന്തോഷത്തിൽ പാമ്പിനെ കടിച്ചു മുറിച്ചു;യുവാവിനെതിരെ കേസ്.

ബെംഗളൂരു: കർണാടകത്തിലെ കോലാറിൽ മദ്യലഹരിയിൽ പാമ്പിനെ കടിച്ചുമുറിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. കോലാറിലെ മസ്തൂർ സ്വദേശി കുമാറാണ്(38) അറസ്റ്റിലായത് മദ്യം വാങ്ങി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുകയായിരുന്നു. വന്യജീവിസംരക്ഷണനിയമമനുസരിച്ചാണ് അറസ്റ്റുചെയ്തെന്ന് വനംവകുപ്പ് ഓഫീസർ രവി കീർത്തി പറഞ്ഞു. മൂന്നുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ബൈക്കിലിരുന്ന് പാമ്പിനെ കടിച്ചുമുറിക്കുന്ന ദൃശ്യം ചിലർ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയായിരുന്നു.

Read More

കെ.എസ്.ആർ.ടി.സി.നടത്തിയത് 3610 സൗജന്യ സർവ്വീസുകൾ;75000 പേർ സ്വന്തം വീട്ടിലെത്തിയത് സൗജന്യമായി.

ബെംഗളുരു : സംസ്ഥാനത്തിനകത്തു വർക്ക് സൈറ്റുകളിലും മറ്റുമായി കുടുങ്ങിയവർക്കു സ്വദേശത്തേക്കു മടങ്ങാൻ സർക്കാർ ഏർപ്പെടുത്തിയ സൗജന്യബസ് സർവീസുകൾ ഉപകാരപ്പെടുത്തിയത് 75000 പേർ. 3 മുതൽ ഇന്നലെ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു സൗജന്യ സർവീസ്. മാസാദ്യം അമിത നിരക്ക് ഈടാക്കിയ ആർടിസി നടപടിക്കെതിരെ കോൺഗ്രസും മനുഷ്യാവകാശ സംഘടനകളും കടുത്ത വിമർശനവുമായി രംഗത്തെത്തിയതോടെയാണു യാത്ര സൗജന്യമാക്കിയത്. സംസ്ഥാനത്തിനകത്തെവിവിധ ജില്ലകളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ പേർ ഒരാഴ്ചക്കിടെ സ്വദേശങ്ങളിലേക്കു മടങ്ങിയതായി കർണാടക ആർടിസി അറിയിച്ചു. 3610 ബസ് സർവീസുകളാണ് ഈ കാലയളവിൽ നടത്തിയത്. ബെംഗളുരുവിൽ നിന്നു മാത്രം…

Read More
Click Here to Follow Us