സ്വന്തം വാഹനമില്ലാത്തതിനാൽ കർണാടകയിൽ കുടുങ്ങിപ്പോയവർക്കായി യാത്രാ സൗകര്യം ഒരുക്കാൻ തയ്യാറെന്ന് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : പൊതുഗതാഗതം നിർത്തലാക്കിയ സാഹചര്യത്തിൽ കേരളം ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാൻ സാധിക്കാത്തവർക്കായി അന്തർ സംസ്ഥാന യാത്ര സൗകര്യം ഒരുക്കാൻ തയ്യാറാണെന്ന് കർണാടക ആർ.ടി.സി.

ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക.

അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യങ്ങൾക്കായി ഇവിടെ വന്ന് ലോക്കഡൗണിൽ പെട്ട് പോയവർക്കും അന്തർ സംസ്ഥാന യാത്രക്കായി പണം നൽകി കെ.എസ്.ആർ.ടി.സി/എൻ ഡബ്ളിയു കെ. ആർ.ടി.സി/ എൻ.ഇ.കെ .ആർ.ടി.സി ബസ്സുകൾ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യാമെന്ന് കർണാടക റെവെന്യു ഡിപ്പാർട്മെന്റ് ( ഡിസാസ്റ്റർ മാനേജ്‌മന്റ്) വിഭാഗം പുറത്തു വിട്ട സർക്കുലർ വഴി അറിയിച്ചു.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിനായി സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെയാണ് ബസ്സുകളിൽ അനുവദിക്കുക.

നോൺ ഏ സി ബസുകൾ ആണ് ഇതിനായി ഉപയോഗപ്പെടുത്തുക. തെർമൽ സ്കാനിംഗ് നടത്തിയത്തിന് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളു എന്നും സർക്കുലറിൽ പറയുന്നു .യാത്ര നിരക്കുകൾ ഇനിയും അറിയിച്ചിട്ടില്ല .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts