മദ്യം ലഭിച്ച സന്തോഷത്തിൽ പാമ്പിനെ കടിച്ചു മുറിച്ചു;യുവാവിനെതിരെ കേസ്.

ബെംഗളൂരു: കർണാടകത്തിലെ കോലാറിൽ മദ്യലഹരിയിൽ പാമ്പിനെ കടിച്ചുമുറിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു.

കോലാറിലെ മസ്തൂർ സ്വദേശി കുമാറാണ്(38) അറസ്റ്റിലായത്

മദ്യം വാങ്ങി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുകയായിരുന്നു. വന്യജീവിസംരക്ഷണനിയമമനുസരിച്ചാണ് അറസ്റ്റുചെയ്തെന്ന് വനംവകുപ്പ് ഓഫീസർ രവി കീർത്തി പറഞ്ഞു.

  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

മൂന്നുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ബൈക്കിലിരുന്ന് പാമ്പിനെ കടിച്ചുമുറിക്കുന്ന ദൃശ്യം ചിലർ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts