ബെംഗളൂരു: ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ഓടെ ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും ഇടിമിന്നൽ ശബ്ദം കേട്ട് നഗരവാസികൾ പരിഭ്രാന്തരായി. കർണാടക തലസ്ഥാനത്ത് ഭൂകമ്പമുണ്ടായോ എന്ന് പല വാർത്തകളും പ്രചരിച്ചു.
#Update
It was a routine IAF Test Flight involving a supersonic profile which took off from Bluru Airport and flew in the allotted airspace well outside City limits. The aircraft was of Aircraft Systems and Testing Establishment (ASTE) @IAF_MCC @SpokespersonMoD— PRO Bengaluru, Ministry of Defence (@Prodef_blr) May 20, 2020
അതേസമയം, ഇന്ന് നഗരത്തിൽ ഭൂകമ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി സ്ഥിരീകരിച്ചു. ഭൂകമ്പ പ്രവർത്തനം ഒരു പ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തില്ല, അത് വ്യാപകമാകും. നഗരവാസികളെ അസ്വസ്ഥരാക്കിയ ശബ്ദത്തിന്റെ ഉറവിടം ബെംഗളൂരു പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
‘സോണിക് ബൂം’ പോലുള്ള ശബ്ദം ഒരു യുദ്ധവിമാനം മൂലമാണെന്ന് ശബ്ദം ഉണ്ടായതെന്നും പരക്കെ പ്രചരിക്കുന്നുണ്ട് എന്നാൽ ഇതിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
കിഴക്കൻ ബെംഗളൂരുവിലുടനീളം വലിയ ശബ്ദം കേട്ടിട്ടുണ്ട്, കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, കല്യാൺ നഗർ, എംജി റോഡ്, മറാത്തഹള്ളി, വൈറ്റ്ഫീൽഡ്, സർജാപൂർ, ഇലക്ട്രോണിക് സിറ്റി മുതൽ ഹെബ്ബഗോഡി വരെ പല സ്ഥലങ്ങളിലും ശബ്ദങ്ങൾ കേട്ടതായി ബെംഗളൂരു പോലീസ് പറഞ്ഞു.
പോലീസുകാർ വൈറ്റ്ഫീൽഡ് പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും ഇതുവരെ ഒരു നാശനഷ്ടവും കണ്ടെത്തിയിട്ടില്ലെന്ന് ഡിസിപി (വൈറ്റ്ഫീൽഡ്) എംഎൻ അനുചേത്ത് പറഞ്ഞു.
ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു. ഇത് ഒരു സൂപ്പർസോണിക് ശബ്ദം ആയിരുന്നോ എന്നുള്ള വാർത്ത വ്യോമസേന അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
The activity reported in Bengaluru is not due to an Earthquake. The Seismometers did not capture any Ground Vibration as generally happens during a mild Tremor. The activity is purely a loud unknown noise.
— KSNDMC (@KarnatakaSNDMC) May 20, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Earthquake activity will not be restricted to one area and will be widespread. We have checked our sensors and there is no earthquake activity recorded today,” says Srinivas Reddy, Director of KSNDMC
— KSNDMC (@KarnatakaSNDMC) May 20, 2020