ബെംഗളൂരു : സംസ്ഥാനത്തെ കൃഷി നശിച്ച ചോളം കർഷകർക്ക് 5000 രൂപ വീതം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ഇത് 10 ലക്ഷം കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും. ആരോഗ്യരംഗത്ത് നിസ്തുലമായ സേവനം കാഴ്ചവെക്കുന്ന ആശാ വർക്കർമാർക്ക് 3000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 40250 പേർക്ക് ഈ തുക ലഭിക്കും, ആകെ 512.5 കോടിയുടെ ധനസഹായമാണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
Read MoreDay: 15 May 2020
ബെംഗളൂരു-തിരുവനന്തപരം ഐലൻ്റ് എക്‌സ്പ്രസ് എല്ലാ ദിവസവും സർവീസ് നടത്തും:കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
ബെംഗളൂരു : നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഐലൻ്റ് എക്സ്പ്രസ് എന്നും സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിദിന പത്ര സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഡൽഹിയിൽനിന്ന് പ്രത്യേക ട്രെയിൻ ഉടൻ അനുവദിക്കും.ഡൽഹിയിലെ മലയാളി ദ്യാർഥികൾ ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ നിരക്ക് എന്നിവ തടസമായി. നോൺ എസി വണ്ടിയിൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ മാർഗം തേടി. എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രയിൻ സർവീസ്…
Read Moreകോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർദ്ധന,റെക്കാർഡ്.
ബെംഗളൂരു : ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 69. ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകളാണ് ഇത്. ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 9 പേര്‍ എന്നിവര്‍ക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 7 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും. ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.…
Read Moreസ്വന്തമായി വാഹനമില്ലാത്തവര്‍ “ജാഗ്രത”പാസ് എടുക്കുന്നത് എങ്ങിനെ?റീഷെഡ്യൂള്‍ ചെയ്യുന്നത് എങ്ങിനെ?
ബെംഗളൂരു : സ്വന്തമായി വാഹനം ഇല്ലാത്തവര്‍ എങ്ങിനെയാണ് ജാഗ്രത പാസ് എടുക്കേണ്ടത് എന്ന സംശയവുമായി നിരവധി ആളുകള്‍ ആണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്,കേരള സര്‍ക്കാരിന്റെ “ജാഗ്രത കോവിദ്-19” വെബ് സൈറ്റില്‍ അങ്ങിനെ ഒരു ഒപ്ഷ്നും ഇല്ല,എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ “സേവ സിന്ധു” പോര്‍ട്ടലില്‍ ഇതിനൊരു ഓപ്ഷന്‍ ഉണ്ട്. കേരളത്തില്‍ പോകേണ്ടവര്‍ പാസ് എടുക്കേണ്ടത് എങ്ങിനെയെന്ന് ലളിതമായ രീതിയില്‍ പറയാന്‍ ശ്രമിക്കുകയാണ്. ആദ്യം നമ്മള്‍ താഴെ കൊടുത്ത ലിങ്കില്‍ അമര്‍ത്തി വെബ് സൈറ്റ് സന്ദര്‍ശിക്കുക. https://covid19jagratha.kerala.nic.in/ ആദ്യം വരുന്ന പേജ്. സ്വന്തമായി ലോഗിന്‍ ഐ ഡി യും പാസ്…
Read More1000 കടന്ന് കർണാടകയിലെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം!476 പേര്‍ ആശുപത്രി വിട്ടു;മോണിംഗ് ബുള്ളറ്റിനിലെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങള്‍…
ബെംഗളൂരു : ഇന്ന് 12 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 45. ദുബായില്‍ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്ത ദക്ഷിണ കന്നഡജില്ലയിലെ 16 പേര്‍,ഉടുപ്പിയിലെ 5 പേര്‍ എന്നിവര്‍ക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ഹസന്‍ ജില്ലയിലെ 3 പേര്‍,ശിവമോഗ്ഗയിലെ ഒരാള്‍ എന്നിവര്‍ക്കും. ചെന്നൈയില്‍ നിന്നും വന്ന ചിത്ര ദുര്‍ഗ ജില്ലയിലെ 2 പേര്‍ക്കും കോലാര ജില്ലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ബീദർ (2), ബെംഗളൂരു നഗര ജില്ല (13),ബാഗല്‍കോട്ട് (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള…
Read Moreവാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴി നാട്ടിലേക്ക് യാത്ര ചെയ്യാൻ പാസെടുത്തവർക്ക് യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരം.
ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് വാളയാർ, മുത്തങ്ങ ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള യാത്ര റീഷെഡ്യൂൾ ചെയ്യാൻ അവസരം. യാത്രാപാസ് ലഭിച്ചവർക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി തീയതി നേരത്തേയാക്കാനാണ് അവസരം. ഇതിനുള്ള ക്രമീകരണം പോർട്ടലിൽ വരുത്തിയിട്ടുണ്ടെന്ന് കേരള സർക്കാർ അറിയിച്ചു.
Read Moreജയ് കർണാടകയുടെ സ്ഥാപകൻ മുത്തപ്പ റായി അന്തരിച്ചു.
ബെംഗളൂരു : നഗരത്തിലെ ഒരു കാലത്തെ അധോലോക സാമ്രാജ്യത്തിൻ്റെ തലവൻ എന്ന് വിശ്വസിക്കപ്പെടുന്ന മുത്തപ്പറായി (68)അന്തരിച്ചു. കുടലിൽ അർബുദത്തെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. കൊലപാതകവും ഗൂഡാലോചനയും അടക്കംഎട്ടോളം കേസുകളിൽ പ്രതിയായിരുന്നു. യു എ ഇ യിൽ ജീവിച്ചിരുന്ന റായ് നാട്ടിലേക്കുള്ള യാത്രയിൽ 2002 ൽ പിടിക്കപ്പെടുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. കന്നഡ സിനിമ കഠാരി വരെ സുര സുന്ദരാംഗി, തുളു സിനിമ കാഞ്ചിൽദ ബാലെ എന്നിവയിൽ അഭിനയിച്ചു. ഇദ്ദേഹത്തിൻ്റെ ജീവിത കഥ…
Read Moreകെ.എസ്.ആർ.ടി.സി.വാടകക്കെടുത്ത് കെ.പി.സി.സിയുടെ സൗജന്യ ബസ് സർവ്വീസ്;ഇന്നലെ മാത്രം 8 ബസുകൾ മലയാളികളേയും കൊണ്ട് നാട്ടിലേക്ക്…
ബെംഗളൂരു : ലോക്ക്ഡൗൺ മൂലം കുടുങ്ങിക്കിടന്ന മലയാളികളെ അവരുടെ സ്വന്തം നാട്ടിലേക്ക് സൗജന്യമായി എത്തിക്കുക എന്നുള്ള ദൗത്യവുമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ 8 ബസുകൾ കേരളത്തിലേക്ക് അയച്ചു. കർണാടക ആർ.ടി.സിയിൽ നിന്ന് 41 രൂപ നിരക്കിൽ വാടകക്കെടുത്ത 5 ബസുകൾ നാട്ടിലേക്ക് തിരിച്ചു. വാളയാർ വഴി എറണാകുളത്തേക്ക് 2 ബസുകൾ, കുമളി വഴി കോട്ടയം, പത്തനംതിട്ട, മഞ്ചേശ്വരം വഴി കാസർകോട് എന്നിവിടങ്ങളിലേക്ക്് ഓരോ ബസ് വീതം എന്നിങ്ങനെയായിരുന്നു ഇന്നലത്തെ സർവീസ്. 135 പേർ ഇതിൽ യാത്ര ചെയ്തു. പുറമെ കേരള…
Read Moreഅന്തർ സംസ്ഥാന യാത്രക്കാരുടേയും ക്വാറൻറീൻ വ്യവസ്ഥകളിൽ ഇളവ് വരുത്തി കർണാടക.
ബെംഗളൂരു : രാജ്യാന്തര യാത്രക്കാരുടെ ക്വാരൻറീൻ വ്യവസ്ഥകളിൽ ഇളവു വരുത്തിയതിന് പിന്നാലെ അന്തർ സംസ്ഥാന യാത്രക്കാരുടെ ക്വാരൻറീൻ വ്യവസ്ഥകളിലും ഇളവ് വരുത്തി കർണാടക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ എല്ലാവരും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ പോകണം എന്ന് മുൻപ് നിലനിന്നിരുന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. ഗർഭിണികൾ, മുതിർന്ന പൗരൻമാർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, അർബുദം, വൃക്ക രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ എന്നിവരെ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയരാക്കി ഫലം നെഗറ്റീവ് എന്ന് തെളിഞ്ഞാൽ ഇവർക്ക് ഹോം ക്വാരൻ്റീൻ അനുവദിക്കും.
Read Moreനഗരത്തിൽ കുടുങ്ങിക്കിടന്ന മലയാളികളേയും വഹിച്ചുകൊണ്ടുള്ള കെ.എം.സി.സിയുടെ ആദ്യ ബസ് നാട്ടിലേക്ക് പുറപ്പെട്ടു.
ബെംഗളൂരു : മഹാമാരിയിൽ നഗരത്തിൻ്റെ ജീവനും മനഃസിൻ്റെ താളവും യാത്രയുടെ മനോഹാരിതയും നഷ്ടമായ സമകാലിക ലോകത്ത് പരശ്വതം ജനങ്ങൾക്കും താങ്ങായ് തണലായ് കൂടെനിൽക്കും ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു ഘടകം കർണ്ണാടകത്തിൽ കുടുങ്ങികിടക്കുന്ന മലയാളികളെ അവരുടെ വീട്ടിലെത്തിക്കുന്ന പരിശ്രമത്തിൻ്റെ ഭാഗമായ് ഇന്നലെ രാത്രി ശിഹാബ് തങ്ങൾ ഹുമാനിറ്റി സെൻ്ററിന്ന് മുന്നിൽ വെച്ച് 25 ഓളം യാത്രക്കാരുമായ് പുറപ്പെടുന്ന ബസ്സിൻ്റെ ഫ്ലാഗ് ഓഫ് ജ,സെക്രട്ടറി എം കെ.നൗഷാദ് നിർവ്വഹിച്ചു . ഒരുപാട് ദിവസത്തെ പരിശ്രമത്തിൻ്റെ ഫലമായാണ് യാത്രക്കുളള ഇരു സംസ്ഥാനത്തെയും പാസ്സും ബസ്സ് സർവീസ് അനുവാദവും…
Read More